എയ്സർ
![]() | |
പൊതുമേഖലാ സ്ഥാപനം | |
Traded as | എൽ.എസ്.ഇ: ACID TWSE: 2353 |
വ്യവസായം | Computer systems Computer hardware IT Services Electronics |
മുൻഗാമി | മൾട്ടിടെക് ഇന്റർനാഷണൽ |
സ്ഥാപിതം | 1976 (മൾട്ടിടെക് എന്ന പേരിൽ) |
സ്ഥാപകൻ | Stan Shih et al. |
ആസ്ഥാനം | , |
Area served | ആഗോളം |
പ്രധാന വ്യക്തി | Zhentang Wang (Chairman and CEO) |
ഉത്പന്നം | പേർസണൽ കമ്പ്യൂട്ടറുകൾs ലാപ്‌ടോപ്പുകൾ Netbooks Servers Storage Handhelds Monitors Televisions Video projectors e-business |
വരുമാനം | ![]() |
![]() | |
Number of employees | 7,757 (March 2011) |
Subsidiaries | Acer America Corporation Acer Computer Australia Acer India Gateway, Inc. Packard Bell eMachines E-TEN Aopen |
വെബ്സൈറ്റ് | www |
കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തും,സോഫ്റ്റ്‌വയർ നിർമ്മാണ രംഗത്തും പ്രവർത്തിക്കുന്ന ഒരു തായ്‌വാൻ മൾട്ടിനാഷണൽ കമ്പനിയാണ് എയ്സർ ഇൻകോർപറേറ്റഡ് (/[invalid input: 'icon']ˈeɪsər/; ചൈനീസ്: 宏碁股份有限公司; പിൻയിൻ: Hóngqi Gǔfèn Yǒuxiàn Gōngsī). പേർസണൽ കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, ടാബ്ല്റ്റുകൾ, സർവ്വറുകൾ, സ്റ്റോറേജ് ഡിവെസുകൾ, ഡിസ്പ്ലേകൾ, സ്മാർട്ട് ഫോണുകൾ മുതലായവയാണ് പ്രധാന ഉത്പന്നങ്ങൾ. കൂടാതെ ബിസിനസ്സ്, സർക്കാർ, ഉപഭോക്താക്കൾ മുതലായവർക്കു ഇ-ബിസിനസ്സ് സേവനങ്ങളും നൽകി വരുന്നു. തായ്‌വാനിലെ ഏറ്റവും വലിയ ഫ്രാഞ്ചയ്സ്ഡ് കമ്പ്യൂട്ടർ റീട്ടെൽ ശൃംഖല എയ്സറിന്റേതാണു്[അവലംബം ആവശ്യമാണ്].
ചരിത്രം[തിരുത്തുക]
സ്റ്റാൻ ഷി ആണു എയ്സറിന്റെ സ്ഥാപകൻ. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യ കരോളിൻ യെഹ് യും, കൂടാതെ മറ്റ് 5 പേരുടെ കൂടെ കൂട്ടായ്മയിൽ 1976-ൽ മൾട്ടിടെക് എന്ന പേരിൽ എയ്സർ സ്ഥാപിതമായി. 11 ജോലിക്കാരും യു എസ് $25,000 മൂലധനവുമാണു തുടക്കത്തിൽ ഉണ്ടായിരുന്നത്. തുടക്കത്തിൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വിപണനവും മൈക്രോപ്രൊസസ്സർ ടെക്നോളജിയുമയി ബന്ധപ്പെട്ടുള്ള വിദഗ്‌ദ്ധോപദേശങ്ങൾ നൽകുകയുമായിരുന്ന കമ്പനി പിന്നീട് വൻകിട പി.സി. ഉത്പാദക കമ്പനി ആയി വളർന്നു. 1987-ൽ എയ്സർ എന്ന നാമം സ്വീകരിച്ചു.
1995ൽ ആസ്പയർ പി.സി. അവതരിപ്പിച്ച എയ്സർ 1995-ൽ കസ്റ്റ്മർ ഇലക്ട്രോണിക്സ് മേഖലയിലും ചുവട് വച്ചു.1997-ൽ ടെക്സസ് ഇൻസ്ട്രുമെന്റ്സ് മൊബെൽ പി.സി. ഡിവിഷൻ ഏറ്റെടുക്കുക വഴി ലാപ്‌ടോപ് നിർമ്മാണവും തുടങ്ങി.
ഏറ്റെടുക്കൽ[തിരുത്തുക]
- 2007 ഓഗസ്റ്റ് 27-നു് ഗേറ്റ്വേ ഇൻകോർപ്പറേറ്റഡ്[1].
- 2008-ൽ പക്കാർഡ് ബെല്ലിന്റെ 75%[2].
- 2009ൽ ഇ-ടെൻ ഉം ഒളിഡാറ്റയുടെ 29.9% ഉം[3].
- 2010 ൽ ഫൌണ്ടർ ടെക്നോളജിയുമായി സഹകരണത്തിനുള്ള കരാറിൽ ഒപ്പു വച്ചു.
- 2011ൽ ഐജിവെയർ ഇൻക് ഏറ്റെടുക്കും[4]
ഉത്പന്നങ്ങൾ[തിരുത്തുക]
ക്രോംബുക് കൺസ്യൂമർ ഡെസ്ക്ടോപ്
- എയ്സർ ആസ്പയർ ഡെസ്ക്ടോപ് സീരീസ്
- എയ്സർ ആസ്പയർ പ്രിഡേറ്റർ സീരീസ്
ബിസിനസ്സ് ഡെസ്ക്ടോപ്
- എയ്സർ വെരിട്ടൻ സീരീസ്
കൻസൂമർ നോട്ട്ബുക്
- എയ്സർ ആസ്പയർ നോട്ട്ബുക് സീരീസ്
- എയ്സർ ആസ്പയർ ടെം സീരീസ്
അവലംബം[തിരുത്തുക]
- ↑ 6:00 p.m. ET (2007-08-27). "Taiwan's Acer to buy PC maker Gateway - World business". MSNBC. ശേഖരിച്ചത് 2009-04-07.
- ↑ "Acer Buys 75 Percent of Packard Bell making it the 2nd largest computer maker in the world". Washington Post. 2008-01-31. ശേഖരിച്ചത് 2009-04-07.
- ↑ "http://www.businessweek.com/globalbiz/blog/eyeonasia/archives/2009/10/acer_passes_del.html". Business Week. 2009-10-15. ശേഖരിച്ചത് 2010-04-23. External link in
|title=
(help) - ↑ http://www.theglobeandmail.com/report-on-business/international-news/acer-to-buy-cloud-computing-firm-igware/article2104667/?utm_medium=Feeds%3A%20RSS%2FAtom&utm_source=Home&utm_content=2104667