Jump to content

എ.സി. ശ്രീഹരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A. C. Sreehari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.സി. ശ്രീഹരി

ഉത്തരാധുനികമലയാളകവിതാരംഗത്തെ ഒരു കവിയാണ് എ.സി. ശ്രീഹരി. ഡി.സി. ബുക്സ് 1999-ൽ പ്രസിദ്ധീകരിച്ച 'യുവകവിതക്കൂട്ടം' എന്ന പുസ്തകത്തിലും, സാഹിത്യ പ്രവർത്തക സഹകരണ സംഘം 2001-ൽ പ്രസിദ്ധീകരിച്ച 'കവിതയുടെ നൂറ്റാണ്ട്' എന്ന പുസ്തകത്തിലും കവിതകൾ വന്നിട്ടുണ്ട്. എ.സി. ശ്രീഹരിയുടെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്[1].

ജീവിത രേഖ

[തിരുത്തുക]

1969 നവംബർ 24 കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത്‍ ആലപ്പടമ്പ് ഗ്രാമത്തിൽ എ.സി. ദാമോദരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു. കുറുവേലി വിഷ്ണുശർമ്മ എ.എൽ.പി. സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസം. മാത്തിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ, നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ തുടർ വിദ്യാഭ്യാസം. പയ്യന്നൂർ കോളേജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദവും സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരിയിൽനിന്ന് ബിരുദാനന്തരബിരുദവും നേടി. മഹാത്മാഗാന്ധി സർ‌വ്വകലാശാലയിൽ എം.ഫിൽ. 2015-ൽ കണ്ണൂർ സർ‌വ്വകലാശാലയിൽനിന്ന് 'മലയാള ജനപ്രിയ കലാസിനിമയിലെ ആണത്തനിർമ്മാണം' എന്ന വിഷയത്തിൽ ഗവേഷണം പൂർത്തിയാക്കി. ഇപ്പോൾ പയ്യന്നൂർ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി പ്രവർത്തിക്കുന്നു.

ഭാര്യ: സംഗീത. കെ. മകൻ: എ.സി. ശ്രീഹർഷൻ.

പുരസ്കാരങ്ങൾ

[തിരുത്തുക]

പുസ്തകങ്ങൾ

[തിരുത്തുക]
  • വായനാവികൃതി-കവിതാസമാഹാരം -ഡി.സി. ബുക്സ് കോട്ടയം,2006
  • ഇടച്ചേരി (തിരക്കവിത‌) - എ.സി. ബുക്സ് പയ്യന്നൂർ
  • Locating the Local in literature and films-പുസ്തകഭവൻ പയ്യന്നൂർ-2018[2]

അവലംബം

[തിരുത്തുക]
  1. http://www.kannuruniversity.ac.in/syllabus/malayalamnew.pdf Archived 2011-10-15 at the Wayback Machine. പേജ് 22
  2. ISBN 9789384110604
"https://ml.wikipedia.org/w/index.php?title=എ.സി._ശ്രീഹരി&oldid=3625813" എന്ന താളിൽനിന്ന് ശേഖരിച്ചത്