Jump to content

2018-ലെ കേരളത്തിലെ ഹർത്താലുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ 2018-ൽ നടന്ന ഹർത്താലുകളുടെ പട്ടിക.

ജനുവരി 2018 ലെ ഹർത്താലുകൾ

[തിരുത്തുക]
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 11.01.2018 തൃത്താല നിയോജകമണ്ഡലം യു.ഡി.എഫ്. എകെജിയെക്കുറിച്ച് ഫേസ്ബുക്കിൽ നടത്തിയ പരാമർശത്തെ തുടർന്ന് വി.ടി. ബൽറാം എം.എൽ.എയ്ക്കുനേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച്[1]
2 18.01.2018 മണ്ണാർക്കാട് നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് നൌഫൽ തങ്ങളെ സി.പി.എം.ആക്രമിച്ചതിൽ പ്രതിഷേധിച്ച്. [2]
3 20.01.2018 കണ്ണൂർ ബി.ജെ.പി എ.ബി.വി.പി.പ്രവർത്തകൻ ശ്രാമപ്രസാദ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്[3]
4 22.01.2018 ആലുവ വ്യാപാരി വ്യവസായി ഗതാഗത പരിഷ്ക്കരണത്തിൽ പ്രതിഷേധിച്ച്.[4]
5 22.01.2018 പെരുന്തൽ‌മണ്ണ യു.ഡി.എഫ്. പെരുന്തൽമണ്ണ പോളിടെൿനിക്കിൽ എസ്.എഫ്.ഐ.-എം.എസ്.എഫ്. വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് പെരുന്തൽമണ്ണയിലെ ലീഗ് നിയോജകമണ്ഡലം കമ്മറ്റി ഓഫീസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച്.[5]
6 22.01.2018 പുൽ‌പ്പള്ളി വ്യാപാരി വ്യവസായി റിയ ടെൿസ്റ്റൈൽ‌സിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച്.[6]
7 23.01.2018 പെരുന്തൽമണ്ണ താലൂക്ക് യു.ഡി.എഫ്. പെരുന്തൽമണ്ണ പോളിടെൿനിക്കിൽ എസ്.എഫ്.ഐ. - എം.എസ്.എഫ്. വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് പെരുന്തൽമണ്ണയിലെ ലീഗ് നിയോജനമണ്ഡലം കമ്മറ്റി ഓഫീസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് രണ്ടാം ദിവസത്തെ ഹർത്താൽ പെരുന്തൽമണ്ണ താലൂക്കിൽ മാത്രം.[7]
8 27.01.2018 വട്ടവട പഞ്ചായത്ത് - ഇടുക്കി സി.പി.എം. സി.പി.എം.പ്രവർത്തകന് വെട്ടേറ്റതിൽ പ്രതിഷേധിച്ച്.[8]

ഫെബ്രുവരി 2018 ലെ ഹർത്താലുകൾ

[തിരുത്തുക]
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 01.02.2018 ഇടുക്കി വ്യാപാരി വ്യവസായി അന്തരിച്ച വ്യാപാര പ്രമുഖൻ മാരിയിൽ കൃഷ്ണൻ നായരോടുള്ള ആദരസൂചകമായി.[9]
2 05.02.2018 പറവൂർ ബി.ജെ.പി. ജനവിരുദ്ധ മാസ്റ്റർ പ്ലാനിലെ അപാകതകൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച്. [10]
3 05.02.2018 ഒഴൂർ (താനൂർ) സി.പി.എം. സി.പി.എം. ജില്ലാക്കമ്മറ്റി അംഗത്തിനെതിരെയുണ്ടായ ആർ.എസ്.എസ്.ആക്രമണത്തിൽ പ്രതിഷേധിച്ച്.[11]
4 05.02.2018 മുനമ്പം മത്സ്യമേഖല വൈപ്പിൻ-മുനമ്പം മത്സ്യസംരക്ഷസമിതി ഫിഷറീസ് സ്റ്റേഷൻ ആക്രമിച്ച് ബോട്ടുകൾ കടത്തിക്കൊണ്ടുപോയി എന്നാരോപിച്ച് ഫിഷറീസ് ഉദ്യോഗസ്ഥന്മാർ തരകന്മാരേയും ബോട്ടുടമകളേയും പ്രതികളാക്കി എടുത്ത കേസുകൾ പിൻ‌വലിക്കണമെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്.[12]
5 12.02.2018 ഓർക്കാട്ടേരി പഞ്ചായത്ത് (കോഴിക്കോട്) ആർ.എം.പി. ആർ.എം.പി.ഓഫീസിന് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച്.[13]
6 12.02.2018 കൊയിലാണ്ടി സി.പി.എം. കൊയിലാണ്ടിക്കടുത്ത് പുളിയഞ്ചേരിയിൽ ആർ.എസ്.എസ്.-സി.പി.എം.സംഘർഷത്തെത്തുടർന്ന് ആറ് സി.പി.എം.പ്രവർത്തകർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച്.[14]
7 13.02.2018 കണ്ണൂർ കോൺഗ്രസ്സ് മട്ടന്നൂരിൽ കോൺഗ്രസ്സ് നേതാവ് ശുഹൈബിനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച്.[15]
8 13.02.2018 വടകര പൌരസമിതി മാലിന്യസംഭരണകേന്ദ്രം തുടങ്ങുന്നതിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ സഹകരിക്കുന്ന കൌൺസിലർ‌മാരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്.[16]
9 15.02.2018 വട്ടം‌കുളം പഞ്ചായത്ത് (മലപ്പുറം) സി.പി.എം. സി.പി.എം. ലോക്കൽ സക്രട്ടറി പി.കൃഷ്ണന് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച്.[17]
10 17.02.2018 മുത്തോളി, കൊഴുവനാൽ പഞ്ചായത്തുകൾ (കോട്ടയം) സി.പി.എം. ബി.ജെ.പി.അക്രമങ്ങളിൽ പ്രതിഷേധിച്ച്. [18]
11 18.02.2018 ആലപ്പുഴ സി.പി.എം. & കോൺഗ്രസ്സ് ആലപ്പുഴ നഗരത്തിൽ കെ.എസ്.യു.ഉം ഡി.വൈ.എഫ്.ഐ.യും പരസ്പരം നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച്. [19]
12 24.02.2018 മണ്ണാർക്കാട് യു.ഡി.എഫ്. & ബി.ജെ.പി. ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്. [20]
13 26.02.2018 മാവേലിക്കര താലൂക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി വൻ‌ തുക അടയ്ക്കാൻ ആവശ്യപ്പെട്ടുള്ള വാണിജ്യ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ച വ്യാപാരി ബിജുരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട്. [21]
14 26.02.2018 മണ്ണാർക്കാട് മുസ്ലീം ലീഗ് & വ്യാപാരി വ്യവസായി യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിനെ കടയിൽക്കയറി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്.[22]
15 27.02.2018 ബാലരാമപുരം ചന്ത കച്ചവടക്കാർ ചന്തയിലെ അമിത വാടകപ്പിരിവിൽ പ്രതിഷേധിച്ച്.[23]

മാർച്ച് 2018 ലെ ഹർത്താലുകൾ

[തിരുത്തുക]
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 02.03.2018 എഴുപുന്ന പഞ്ചായത്ത് യു.ഡി.എഫ്. ഉപതിരഞ്ഞെടുപ്പിന്റെ ആഹ്ലാദത്തിനിടെ യു.ഡി.എഫ്.സ്ഥാനാർത്ഥിയെ വീട്ടിൽക്കയറി തലയ്ക്കിടിച്ച് പരിക്കേൽ‌പ്പിച്ചു.[24]
2 12.03.2018 മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ പഞ്ചായത്തുകളിൽ മീങ്കര ചുള്ളിയാർ ജലസംരക്ഷണ സമിതി കുടിവെള്ളത്തിനായുള്ള അനിശ്ചിതകാല സമരം രണ്ട് ദിവസം പിന്നിട്ടതോടെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി. [25]
3 24.03.2018 പെരുങ്കിടവിള (തിരുവനന്തപുരം) സി.പി.എം. പെരുങ്കിടവിള ജങ്ഷനിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ.യെ കോൺഗ്രസ്സുകാർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച്. [26]

ഏപ്രിൽ 2018 ലെ ഹർത്താലുകൾ

[തിരുത്തുക]
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 02.04.2018 കേരളം സംയുക്ത തൊഴിലാളി സംഘടന നിശ്ചിത കരാറിനനുസരിച്ച് ജോലിക്കാരെ നിയമിക്കാമെന്നും നോട്ടീസ് കൊടുക്കാതെ ജോലിക്കാരെ പിരിച്ച് വിടാമെന്നുമുള്ള മോഡി സർക്കാറിന്റെ പുതിയ തൊഴിൽ നിയമത്തിനോട് പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറുകയായിരുന്നു.[27]
2 07.04.2018 വരാപ്പുഴ എൽ.ഡി.എഫ്. വരാപ്പുഴ ദേവസ്വം പാടത്ത് ഒരു സംഘം ആളുകൾ ചേർന്ന് വീടാക്രമിച്ചതിൽ മനം‌നൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പേരിൽ. [28]
3 09.04.2018 കേരളം സംസ്ഥാനം ദളിത് സംഘടനകളുടെ സംയുക്ത സമിതി ഭാരത് ബന്ദിൽ പങ്കെടുത്ത ദളിതരെ വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്. [29]
4 09.04.2018 അഞ്ചൽ ബി.ജെ.പി. ബി.ജെ.പി.യുടെ അഞ്ചൽ പഞ്ചായത്ത് വാർഡ് മെമ്പർ നന്ദനെ സി.പി.ഐ.പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപിച്ച്.[30]
5 10.04.2018 വരാപ്പുഴ, പറവൂർ നിയോജകമണ്ഡലം ബി.ജെ.പി. ലോക്കപ്പ് മർദ്ദനത്തിൽ ചികിത്സയിലിരുന്ന പ്രതി മരിച്ചതിൽ പ്രതിഷേധിച്ച്.[31]
6 12.04.2018 എലപ്പുള്ളി ബി.ജെ.പി. പൊലീസ് ഭീഷണിയെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചവരിൽ ഒരാളെ കെ.വി.വിജയദാസ് എം.എൽ.എ. കൈയ്യേറ്റം ചെയ്തെന്ന് ആരോപിച്ച്. [32]
7 16.04.2018 കേരളം സാമൂഹിക മാധ്യമങ്ങൾ വഴി കശ്മീരിൽ ആസിഫ എന്ന പെൺകുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ജനകീയ ഹർത്താൽ എന്ന പേരിൽ സോഷ്യൽ മീഡീയ വഴിയാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. [33] ഏതെങ്കിലും ഒരു സംഘടന പ്രഖ്യാപിച്ച ഹർത്താൽ അല്ലെങ്കിലും ഹർത്താലുമായി നിരവധി പേർ തെരുവിലിറങ്ങിയിരുന്നു. [34]
8 16.04.2018 തൃക്കരിപ്പൂർ പഞ്ചായത്ത് ബി.ജെ.പി. ബി.ജെ.പി.യുടെ തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മറ്റി ഓഫീസായ മാരാർജി മന്ദിരം അടിച്ച് തകർത്തതിൽ പ്രതിഷേധിച്ച്. [35]
9 17.04.2018 താനൂർ (മലപ്പുറം) വ്യാപാരി വ്യവസായി ഏപ്രിൽ 16ന് സാമൂഹിക മാദ്ധ്യമങ്ങൾ വഴി ആസൂത്രണം ചെയ്ത വ്യാജ ഹർത്താലിന്റെ മറവിൽ കടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച്. [36]
10 20.04.2018 മലമ്പുഴ, അകത്തേത്തറ പഞ്ചായത്തുകൾ ഹിന്ദു ഐക്യവേദി മലമ്പുഴ ആനക്കല്ലിനടുത്ത് ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട് പാട്ടക്കാലാവധിയുള്ള എലാക്ക എസ്റ്റേറ്റിൽ റബ്ബർ മരങ്ങൾ മുറിക്കുന്നത് തടയാൻ ശ്രമിച്ച സമരക്കാർക്കെതിരെയുള്ള പൊലീസ് നടപടികളിൽ പ്രതിഷേധിച്ച്. [37]
11 20.04.2018 മട്ടാഞ്ചേരി പാലസ് റോഡ് വ്യാപാരികൾ അമിതവേഗത്തിൽ ബൈക്കിൽ സഞ്ചരിച്ചത് സംബന്ധിച്ച തർക്കം സംഘർഷത്തിൽ കലാശിക്കുകയും ഗുജറാത്തി വ്യാപാരികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഗുജറാത്തി റോഡിലെ കടകളടച്ച് ഉച്ചവരെ ഹർത്താൽ ആചരിച്ചു.[38]
12 23.04.2018 റാന്നി താലൂക്ക് ബി.ജെ.പി. ആഴത്തിലുള്ള മുറിവുകളോടെയും എല്ലുകൾ ഒടിഞ്ഞുനുറുങ്ങിയ അവസ്ഥയിലും ആദിവാസി യുവാവിന്റെ മൃതദേഹം റോഡരുകിൽ കണ്ടതിൽ പ്രതിഷേധിച്ച്.[39]

മെയ് 2018 ലെ ഹർത്താലുകൾ

[തിരുത്തുക]
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 02.05.2018 കണ്ണൂർ നഗരം ആരെന്ന് അറിവില്ല അന്തരിച്ച ഫിഫ അപ്പീൽ കമ്മറ്റി മുൻ അംഗവും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മുൻ പ്രസിഡന്റുമായ പി.പി.ലക്ഷ്മണന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് ഉച്ചയ്ക്ക് ശേഷം കണ്ണൂർ നഗരത്തിൽ ഹർത്താൽ. [40]
2 07.05.2018 വൈക്കം താലൂക്ക് എച്ച്.എൻ.എൽ.സംരക്ഷണ സമിതി എച്ച്.എൻ.എൽ.നെ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ.[41]
3 08.05.2018 കണ്ണൂർ, മാഹി സി.പി.എം.

ബി.ജെ.പി.

പള്ളൂരിൽ സി.പി.എം. പ്രവർത്തകനും ആർ.എസ്.എസ്.വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച്.[42]
4 11.05.2018 നെയ്യാറ്റിൻ‌കര കോൺഗ്രസ്സ് നെടുമങ്ങാട് റവന്യൂ ഡിവിഷനിൽ നെയ്യാറ്റിൻ‌കര താലൂക്കിനെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച്. [43]
5 26.05.2018 പുത്തൂർ പഞ്ചായത്ത് ബി.ജെ.പി. ബി.ജെ.പി.പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കുന്നതിനിടയിൽ സംഘർഷം ഉണ്ടാകുകയും മൂന്ന് പ്രവർത്തകർക്ക് വെട്ടേൽക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച്.[44]
6 29.05.2018 കോട്ടയം ജില്ല ബി.ജെ.പി. & യു.ഡി.എഫ്. കോട്ടയത്തെ കെവിൻ എന്ന യുവാവിന്റെ ദുരഭിമാനക്കൊല്ലയിൽ പ്രതിഷേധിച്ച്. [45]
7 29.05.2018 ചെല്ലാനം പഞ്ചായത്ത് നാട്ടുകാർ ഓഖി ദുരന്തം ബാധിച്ച ചെല്ലാനം പഞ്ചായത്തിൽ അധികാരികൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച്.[46]

ജൂൺ 2018 ലെ ഹർത്താലുകൾ

[തിരുത്തുക]
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 01.06.2018 ചെറിയനാട് പഞ്ചായത്ത് ബി.ജെ.പി. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സി.പി.എം. പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടുവെന്ന് ആരോപിച്ച്.[47]
2 09.06.2018 ചിറക്കടവ് പഞ്ചായത്ത് (കോട്ടയം ബി.ജെ.പി. ആർ.എസ്.എസ്. - ബി.ജെ.പി. പ്രവർത്തകർക്ക് നേരെ സി.പി.എം. നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച്.[48]
3 14.06.2018 ഹരിപ്പാട് നഗരസഭ ഹിന്ദു ഐക്യവേദി മാങ്ങാം‌കുളങ്ങര ക്ഷേത്രക്കുളത്തിൽ ശുചിമുറി മാലിന്യം തള്ളിയതിൽ പ്രതിഷേധിച്ച്. [49]
4 18.06.2018 കൊടുങ്ങല്ലൂർ നഗരസഭ ബി.ജെ.പി. നഗരസഭയിലെ ബി.ജെ.പി.കൌൺസിലർ പാർവ്വതി സുകുമാരന് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച്. [50]
5 18.06.2018 മുളവുകാട് കോൺഗ്രസ്സ് മുളവുകാട് കമ്മറ്റി റോഡ് വികസനത്തിനായി.[51]
6 19.06.2018 തെരുവൻ പറമ്പ് (നാദാപുരം) മുസ്ലീം ലീഗ് നാദാപുരത്ത് തെരുവൻ‌പറമ്പിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ നടന്ന ബോംബേറിൽ പ്രതിഷേധിച്ച്.[52]
7 21.06.2018 മുണ്ടൂർ പഞ്ചായത്ത്, പുതുപ്പരിയാരം പഞ്ചായത്ത്, അകത്തേത്തറ പഞ്ചായത്തിലെ ധോണി മേഖല സി.പി.എം. ജോലി കഴിഞ്ഞ് മടങ്ങിയ ലോഡിങ്ങ് തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. കാട്ടാന പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട്.[53]
8 25.06.2018 പീരുമേട്, ഉടുമ്പൻ‌ചോല, ദേവികുളം, ഇടുക്കി നിയോജനമണ്ഡലങ്ങൾ യു.ഡി.എഫ്. മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവ് പിൻ‌വലിക്കണമെന്നും ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട്. [54]

ജൂലായ് 2018 ലെ ഹർത്താലുകൾ

[തിരുത്തുക]
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 02.07.2018 നെട്ടൂർ ബി.ജെ.പി. പ്രദേശത്തെ പ്രധാന യാത്രാമാർഗ്ഗമായ ഐഎൻ‌ടിയുസി - അമ്പലക്കടവ് റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച്.[55]
2 02.07.2018 വട്ടവട (മൂന്നാർ) സി.പി.എം എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ.വിദ്യാർത്ഥി നേതാവ് അഭിമന്യു കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്.[56]
3 03.07.2018 കൊട്ടാരക്കര നിയോജകമണ്ഡലം ബി.ജെ.പി. കൊട്ടാരക്കര പുത്തൂരിൽ സൈനികനായ വിഷ്ണുവിന്റെ വീട് ഒരു സംഘം ആൾക്കാർ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച്.[57]
4 05.07.2018 ചങ്ങനാശ്ശേരി താലൂക്ക് യു.ഡി.എഫ്. മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ദമ്പതികൾ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച്. [58]
5 11.07.2018 എറിയാട് പഞ്ചായത്ത് കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റി തീരദേശത്തോടുള്ള അവഗണനയ്ക്കെതിരെ. അഴീക്കോട് -മുനമ്പം ജങ്കാർ പുനഃരാരംഭിക്കുക, കടൽഭിത്തി പുനർ‌നിർമ്മിക്കുക, ഓഖി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുക എന്നിവയാണ് ആവശ്യങ്ങൾ.[59]
6 12.07.2018 നെയ്യാറ്റിൻ‌കര നഗരസഭ ബി.ജെ.പി. നഗരസഭയിൽ ബാർ കോഴ അഴിമതി നടന്നുവെന്നാരോപിച്ച് യുവമോർച്ച നടത്തിയ മാർച്ചിൽ പങ്കെടുത്തവർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്ജ് ചെയ്തതിൽ പ്രതിഷേധിച്ച്. [60]
7 16.07.2018 കുന്നങ്കുളം നഗരസഭ ബി.എം.എസ്സ്. നഗരത്തിൽ അനധികൃതമായി തട്ടുകട നടത്തിയിരുന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭ സക്രട്ടറിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്.[61]
8 20.07.2018 പാണഞ്ചേരി പഞ്ചായത്ത് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് ദേശീയപാതയുടെ തകർച്ചയെത്തുടർന്ന് ബൈക്ക് യാത്രികൻ മരിക്കുകയും റോഡ് സ്തംഭിപ്പിച്ച കോൺഗ്രസ്സ് ഭാരവാഹികളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച്. [62]
9 25.07.2018 കോതമംഗലം താലൂക്ക് യാക്കോബായ വിഭാഗം കോതമംഗലം ചെറിയ പള്ളിയിൽ യാക്കോബായ സുറിയാനി സഭയെ വിലക്കിക്കൊണ്ടുള്ള കോടതിയുടെ ഉത്തരവിൽ പ്രതിഷേധിച്ച്.[63]
10 30.07.2018 കേരളം അയ്യപ്പ ധർമ്മ സേന ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹിന്ദു വിരുദ്ധ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട്.[64]

ആഗസ്റ്റ് 2018 ലെ ഹർത്താലുകൾ

[തിരുത്തുക]
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 02.08.2018 ആലപ്പുഴ യു.ഡി.എഫ്. തീരദേശത്തോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച്. [65]
2 06.08.2018 മഞ്ചേശ്വരം താലൂക്ക് സി.പി.എം. സി.പി.എം.പ്രവർത്തകൻ സിദ്ദിഖിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച്. [66]
3 27.08.2018 കൊടുവള്ളി നഗരം വ്യാപാരി വ്യവസായി ഏകോപന സമിതി. തട്ടുകട ഉടമയെ ലഹരി മാഫിയാ ഗുണ്ടാസംഘം കുത്തിപ്പരിക്കേൽ‌പ്പിച്ചതിൽ പ്രതിഷേധിച്ച്. [67]
4 30.08.2018 പൊന്നാനി നഗരസഭ യു.ഡി.എഫ്. മാലിന്യ നിക്ഷേപത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ ഉണ്ടായ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച്.[68]

സെപ്റ്റംബർ 2018 ലെ ഹർത്താലുകൾ

[തിരുത്തുക]
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 10.09.2018 കേരളം യു.ഡി.എഫ്. & എൽ.ഡി.എഫ്. അനിയന്ത്രിത ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച്.[69]
2 13.09.2018 പത്തനം‌തിട്ട കോൺഗ്രസ്സ് ആന്റോ ആന്റണി എം.പി.യുടെ പി.എ.യെ പത്തനം‌തിട്ട പോലീസ് സി.ഐ.മർദ്ദിച്ചതിൽ പ്രതിഷേധിച്ച്.[70]
3 19.09.2018 പുനലൂർ സി.പി.ഐ. പഞ്ച് മോഡി ചാലഞ്ചിനിടെ നടന്ന സംഘർഷത്തിൽ അഞ്ചൽ മണ്ഡലം സക്രട്ടറി ലിജു ജമാലിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്. [71]
4 26.09.2018 വാടക്കൽ തീരദേശം അറിയില്ല. പ്രളയരക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്ത മത്സ്യത്തൊഴിലാളി വാഹനാപകടത്തിൽ മരിച്ചു.[72]
5 28.09.2018 ചിറ്റൂർ നിയോജക മണ്ഡലം സംഘപരിവാർ മേനോൻ‌പാറയിൽ ആർ.എസ്.എസ്. - ഡി.വൈ.എഫ്.ഐ. സംഘർഷവുമായി ബന്ധമില്ലാത്ത ആർ.എസ്.എസ്.പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്.[73]

ഒൿടോബർ 2018 ലെ ഹർത്താലുകൾ

[തിരുത്തുക]
നമ്പർ ഹർത്താൽ തിയ്യതി ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 03.10.2018 കുന്നുകര പഞ്ചായത്ത കോൺഗ്രസ്സ് പഞ്ചായത്ത് പ്രസിഡന്റിന് നേരെ കല്ലേറ്.[74]
2 07.10.2018 പത്തനം‌തിട്ട യുവമോർച്ച ശബരിമല വിഷയത്തിൽ നടത്തിയ മാർച്ചിൽ യുവമോർച്ച അദ്ധ്യക്ഷൻ പ്രകാശ് ബാബുവിന് മർദ്ദനമേറ്റു.[75]
3 08.10.2018 വടകര ബി.ജെ.പി. ബി.ജെ.പി.മണ്ഡലം ഭാരവാഹി ശ്യാം‌ലാലിനെ ചിലർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്.[76]
4 09.10.2018 വാടാനപ്പള്ളി ബി.ജെ.പി.യും കോൺഗ്രസ്സും മറ്റുള്ള കക്ഷികളും നാടുവിൽക്കരയിലെ മൊബൈൽ ടവറിനെതിരെ സമരം ചെയ്ത സമീപവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു.[77]
5 09.10.2018 ഹരിപ്പാട് ബി.ജെ.പി. ശബരിമല നാമജപഘോഷയാത്രയ്ക്ക് നേരെ പൊലീസ് ആതിക്രമം ഉണ്ടായെന്ന് ആരോപിച്ച്.[78]
6 10.10.2018 കേരളം ശബരിമല കർമ്മസമിതി, എൻ.ഡി.എ, ബി.ജെ.പി. ശബരിമല സ്ത്രീ പ്രവേശന വിഷയം.[79]
7 24.10.2018 വൈക്കം താലൂക്ക് ബി.ജെ.പി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഓൺലൈൻ പോസ്റ്റിട്ട സ്ത്രീയെ മർദ്ദിച്ചു. ബി.ജെ.പി. - സി.പി.എം. സംഘർഷം.[80]
8 25.10.2018 കായംകുളം നഗരസഭ യു,ഡി.എഫ്. കൌൺസിൽ യോഗത്തിൽ യു.ഡി.എഫ്.കൌൺസിലർമാർക്ക് മർദ്ദനമേറ്റു.[81]
9 27.10.2018 അണക്കര (ഇടുക്കി) സി.ഐ.ടി.യു. സി.ഐ.ടി.യു.ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾ തമ്മിൽ സംഘർഷം.[82]
10 30.10.2018 കാര(കൊടുങ്ങല്ലൂർ) വ്യാപാരികൾ കാരയിലെ എടവിലങ്ങിലെ മച്ചാൻസ് ഹോട്ടലിൽ സാമൂഹ്യവിരുദ്ധരുടെ അക്രമവും ഭീഷണിയും.[83]

നവംബർ 2018 ലെ ഹർത്താലുകൾ

[തിരുത്തുക]
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 02.11.2018 പത്തനം‌തിട്ട ബി.ജെ.പി. ശബരിമല സ്ത്രീ പ്രവേശനമായി ബന്ധപ്പെട്ട അക്രമങ്ങളിൽ കാണാതായെന്ന് ആരോപിക്കപ്പെടുന്ന വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി.[84]
2 06.11.2018 നെയ്യാറ്റിൻ‌കര താലൂക്ക് ജനകീയ സമിതി ഡി.വൈ.എസ്.പി. പിടിച്ച് തള്ളിയ യുവാവ് കാറിടിച്ച് മരിച്ചു. [85]
3 08.11.2018 വെൺ‌മണി സി.പി.എം. & എൻ.എം.എസ്.സംയുക്തസമിതി വെൺ‌മണി കല്യാത്രയിൽ ഡി.വൈ.എഫ്.ഐ - ആർ.എസ്.എസ്. സംഘർഷം.[86]
4 17.11.2018 കേരളം ഹിന്ദു ഐക്യവേദി, ശബരിമല കർമ്മസമിതി, ബി.ജെ.പി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്. [87]
5 22.11.2018 മുക്കം യു.ഡി.എഫ്. സർവ്വീസ് സഹകരണ ബാങ്കിലെ ഭരണസമിതി അട്ടിമറിക്കാൻ സി.പി.എം.ശ്രമിക്കുന്നു എന്നാരോപിച്ച്.[88]
6 22.11.2018 വടകര വ്യാപാരികൾ ശുചിമുറി മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നു എന്ന കാരണത്താൽ ചില ഹോട്ടലുകൾ മുൻസിപ്പാലിറ്റി സീൽ ചെയ്തതിൽ പ്രതിഷേധിച്ച്.[89]
7 22.11.2018 കല്ലോട് (പേരാമ്പ്ര പഞ്ചായത്ത്) ബി.ജെ.പി. പേരാമ്പ്ര ലാസ്റ്റു കല്ലോട് സിദ്ധി ഹോട്ടലിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച്.[90]
8 23.11.2018 അഴിയൂർ പഞ്ചായത്ത് യു,ഡി.എഫ്. അഴിയൂരിൽ സി.പി.എം. - ലീഗ് സംഘർഷം. മൂന്ന് ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു.[91]
9 24.11.2018 പയ്യോളി നഗരസഭ മുസ്ലീം ലീഗ് മുസ്ലീം യൂത്ത് ലീഗ് മുൻസിപ്പൽ കമ്മറ്റി ജോയന്റ് സെക്രട്ടറി തടിയൻ പറമ്പിൽ നൌഷാദിനെ പയ്യോളി പൊലീസ് മർദ്ദിച്ചതായുള്ള പരാതിയുമായി ബന്ധപ്പെട്ട്.[92]
10 27.11.2018 അടിമാലി ജനകീയ സമിതി സ്വകാര്യ ബസ്സ് ജീവനക്കാരെ മർദ്ദിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തവരെ റിമാൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച്.[93]

ഡിസംബർ 2018 ലെ ഹർത്താലുകൾ

[തിരുത്തുക]
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 04.12.2018 മാങ്കുളം(ഇടുക്കി) നാട്ടുകാർ മീൻ‌കച്ചവടക്കാരനായ എഴുപതുകാരന് ആൾക്കൂട്ടത്തിന്റെ മൃഗീയമർദ്ദനം.[94]
2 09.12.2018 പന്തളം നഗരം സി.പി.എം. സി.പി.എം. ലോക്കൽ കമ്മറ്റി അംഗത്തെ ഓട്ടോറിക്ഷയിൽ എത്തിയ സംഘം വെട്ടിപ്പരുക്കേൽ‌പ്പിച്ചു. [95]
3 10.12.2018 നാദാപുരം പഞ്ചായത്ത് ജനകീയ സമിതി & ഇടതുമുന്നണി വ്യാപാരസ്ഥാപനത്തിലെ കക്കൂസ് മാലിന്യ പ്രശ്നത്തിൽ ഭരണസമിതി ശക്തമായ നടപടി സ്വീകരിച്ചില്ല.[96]
4 11.12.2018 തിരുവനന്തപുരം ജില്ല. ബി.ജെ.പി. എ,എൻ.രാധാകൃഷ്ണൻ നടത്തിവരുന്ന നിരാഹാരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി.നടത്തിയ മാർച്ചിനെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്.[97]
5 14.12.2018 കേരളം ബി.ജെ.പി. സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചതിൽ പ്രതിഷേധിച്ച്.[98]
6 30.12.2018 പവിത്രേശ്വരം പഞ്ചായത്ത് (കൊല്ലം) സി.പി.എം. പവിത്രേശ്വരത്തുകാരനായ സി.പി.എം.ബ്രാഞ്ച് സക്രട്ടറി കുത്തേറ്റ് മരിച്ചു. [99]

അവലംബം

[തിരുത്തുക]
  1. "തൃത്താല മണ്ഡലത്തിൽ ഇന്ന് ഹർത്താൽ". Mathrubhumi. Retrieved 11 ജനുവരി 2018.
  2. "മനോരമ".
  3. "മാതൃഭൂമി".
  4. "ഡെയ്‌ലി ഹണ്ട്".
  5. "ഡെയ്‌ലി ഹണ്ട്".
  6. "മനോരമ".
  7. "ഡെയ്‌ലി ഹണ്ട്".
  8. "ഡെയ്‌ലി ഹണ്ട്".
  9. "ഡെയ്‌ലി ഹണ്ട്".
  10. "മനോരമ".
  11. "മലയാളം ന്യൂസ്".[പ്രവർത്തിക്കാത്ത കണ്ണി]
  12. "ഡെയ്‌ലി ഹണ്ട്".
  13. "ഡെയ്‌ലി ഹണ്ട്".
  14. "ഡെയ്‌ലി ഹണ്ട്".
  15. "മാതൃഭൂമി".
  16. "വടകര വാർത്തകൾ". Archived from the original on 2018-05-17. {{cite journal}}: Cite journal requires |journal= (help)
  17. "ഡേയ്‌ലി ഹണ്ട്".
  18. "ഡെയ്‌ലി ഹണ്ട്".
  19. "മാതൃഭൂമി".
  20. "മാതൃഭൂമി".
  21. "ഡെയ്‌ലി ഹണ്ട്".
  22. "മനോരമ ഓൺലൈൻ".
  23. "മാതൃഭൂമി ഓൺലൈൻ". Archived from the original on 2018-10-16.
  24. "ഡെയ്‌ലി ഹണ്ട്".
  25. "മനോരമ".
  26. "ഡെയ്‌ലി ഹണ്ട്".
  27. "News Click".
  28. "മനോരമ".
  29. "മാതൃഭൂമി".
  30. "ഡെയ്‌ലി ഹണ്ട്".
  31. "ഡെ‌യ്‌ലി ഹണ്ട്".
  32. "ഡെയ്‌ലി ഹണ്ട്".
  33. http://www.mathrubhumi.com/news/kerala/fake-harthal-strong-protest-in-malabar-area-1.2744682
  34. https://www.madhyamam.com/kerala/all-kerala-harthal-kerala-news/2018/apr/16/467775[പ്രവർത്തിക്കാത്ത കണ്ണി]
  35. "ഡെയ്‌ലി ഹണ്ട്".
  36. "ഡെയ്‌ലി ഹണ്ട്".
  37. "മനോരമ".
  38. "ഡെയ്‌ലി ഹണ്ട്".
  39. "ഡെയ്‌ലി ഹണ്ട്".
  40. "മനോരമ".
  41. "മനോരമ".
  42. "മാതൃഭൂമി".
  43. "ഡെയ്‌ലി ഹണ്ട്".
  44. "മനോരമ".
  45. "ഡെയ്‌ലി ഹണ്ട്".
  46. "ഡെയ്‌ലി ഹണ്ട്".
  47. "ഡെയ്‌ലി ഹണ്ട്".
  48. "ഡെയ്‌ലി ഹണ്ട്".
  49. "മനോരമ ഓൺലൈൻ".
  50. "ഡെയ്‌ലി ഹണ്ട്".
  51. "മാതൃഭൂമി". Archived from the original on 2019-12-21.
  52. "ഡെയ്‌ലി ഹണ്ട്".
  53. "ഡെയ്‌ലി ഹണ്ട്".
  54. "ഡെയ്‌ലി ഹണ്ട്".
  55. "ഡെയ്‌ലി ഹണ്ട്".
  56. "ന്യൂസ് 18 മലയാളം".
  57. "ഡെയ്‌ലി ഹണ്ട്".
  58. "ഡെയ്‌ലി ഹണ്ട്".
  59. "മനോരമ".
  60. "മാതൃഭൂമി".
  61. "മംഗളം".
  62. "മനോരമ".
  63. "ഡെയ്‌ലി ഹണ്ട്".
  64. "ഡെയ്‌ലി ഹണ്ട്".
  65. "ഡെയ്‌ലി ഹണ്ട്".
  66. "മാതൃഭൂമി".
  67. "മനോരമ".
  68. "ഡെയ്‌ലി ഹണ്ട്".
  69. "മാതൃഭൂമി". Archived from the original on 2018-09-08.
  70. "ഡെയ്‌ലി ഹണ്ട്".
  71. "ദീപിക".
  72. "മനോരമ".
  73. "മനോരമ".
  74. "ഡെയ്‌ലി ഹണ്ട്".
  75. "ഡെയ്‌ലി ഹണ്ട്".
  76. "മനോരമ".
  77. "ഡെയ്‌ലി ഹണ്ട്".
  78. "ഡെയ്‌ലി ഹണ്ട്".
  79. "മാതൃഭൂമി".
  80. "ഡെയ്‌ലി ഹണ്ട്".
  81. "ന്യൂസ് 18".
  82. "ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി". Archived from the original on 2019-12-21.
  83. https://m.dailyhunt.in/news/india/malayalam/madhyamam-epaper-madh/hottalil+akramam+karayil+inn+vyapari+harthal-newsid-100405530?ss=pd&s=a. {{cite web}}: Missing or empty |title= (help)
  84. "മാതൃഭൂമി". Archived from the original on 2018-11-02.
  85. "മാതൃഭൂമി".
  86. "മനോരമ".
  87. "മീഡിയ വൺ".
  88. "ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ".
  89. "ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ".
  90. "മാതൃഭൂമി". Archived from the original on 2019-12-21.
  91. "ഡെയ്‌ലി ഹണ്ട്".
  92. "മാതൃഭൂമി". Archived from the original on 2019-12-21.
  93. "ഡെയ്‌ലി ഹണ്ട്".
  94. "മനോരമ ഓൺലൈൻ". Archived from the original on 2018-12-04.
  95. "ഡെയ്‌ലി ഹണ്ട്".
  96. "വടകര വാർത്തകൾ". Archived from the original on 2018-12-12.
  97. "മാതൃഭൂമി".
  98. "മാതൃഭൂമി".
  99. "മംഗളം".