12 ഇയേഴ്സ് എ സ്ലേവ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
12 ഇയേഴ്സ് എ സ്ലേവ്
റിലീസ് പോസ്റ്റർ
സംവിധാനംസ്റ്റീവ് മക്‌ക്വീൻ
നിർമ്മാണംബ്രാഡ് പിറ്റ്
ഡീഡ് ഗാർഡ്നർ
ജെറെമി ക്ലെയ്നർ
ബില്ല് പോലാഡ്
Steve McQueen
Arnon Milchan
Anthony Katagas
തിരക്കഥജോൺ റിഡ്‌ലി
ആസ്പദമാക്കിയത്12 ഇയേഴ്സ് എ സ്ലേവ് –
സോളമൻ നോർതപ്പ്
അഭിനേതാക്കൾChiwetel Ejiofor
Michael Fassbender
Benedict Cumberbatch
Paul Dano
Paul Giamatti
Lupita Nyong'o
Sarah Paulson
Brad Pitt
Alfre Woodard
സംഗീതംHans Zimmer
ഛായാഗ്രഹണംഷോൺ ബോബിറ്റ്
ചിത്രസംയോജനംജോ വാക്കർ
സ്റ്റുഡിയോറീജൻസി എന്റർപ്രൈസസ്
റിവർ റോഡ് എന്റർടെയ്ന്മെന്റ്
പ്ലാൻ ബി എന്റർടെയ്ന്മെന്റ്
ന്യൂ റീജൻസി
ഫിലിം4 പ്രൊഡക്ഷൻസ്
വിതരണംഫോക്സ് സെർച്ച്‌ലൈറ്റ് പിക്ചേഴ്സ്
റിലീസിങ് തീയതി
സമയദൈർഘ്യം134 മിനിറ്റ്
രാജ്യംയു.എസ്.
യു.കെ.
ഭാഷഇംഗ്ലീഷ്
ബജറ്റ്$20 ദശലക്ഷം
ആകെ$52,192,000[1]

സ്റ്റീവ് മക്‌ക്വീൻ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ-ബ്രിട്ടീഷ് ചലച്ചിത്രമാണ് ‘’’12 ഇയേഴ്സ് എ സ്ലേവ്’’’. ചൂവെറ്റെൽ എജിയോഫോർ, മൈക്കൽ ഫാസ്ബെൻഡർ, ലുപിത യോങ്ഗോ, ബെനഡിക്റ്റ് കുംബർബാച്ച് തുടങ്ങിയവർ അഭിനയിച്ചു. സോളമൻ നോർതപ്പ് എന്ന ആഫ്രോ-അമേരിക്കൻ വംശജൻ രചിച്ച് 1853-ൽ പ്രസിദ്ധീകരിച്ച പേരിലുള്ള ഓർമ്മക്കുറിപ്പാണ് ചിത്രത്തിന് അവലംബം. ന്യൂയോർക്കിൽ സ്വതന്ത്രനായി ജനിച്ചെങ്കിലും 1841-ൽ സോളമനെ വാഷിങ്ങ്ടണിലേക്ക് തട്ടിക്കൊണ്ടു പോകുകയും അടിമയായി വിൽക്കുകയുമായിരുന്നു. തുടർന്ന് 12 വർഷക്കാലം ലൂസിയാനയിലെ തോട്ടങ്ങളിൽ അദ്ദേഹം അടിമപ്പണി ചെയ്തു.

2013-ലെ ഏറ്റവും മികച്ച ചിത്രമെന്ന് പല മാധ്യമങ്ങളും ഇതിനെ വിലയിരുത്തി. ഡ്രാമ വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള 2014-ലെ ഗോൾഡൻ ഗ്ലോബ് അവാർഡും ഒൻപത് അക്കാഡമി അവാർഡ് നോമിനേഷനുകളും ഈ ചിത്രത്തിന് ലഭിച്ചു. മികച്ച ചിത്രത്തിനുള്ള അക്കാഡമി അവാർഡ്, മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള(എജിയോഫോർ) ബാഫ്റ്റ പുരസ്ക്കാരങ്ങൾ എന്നീ ബഹുമതികൾ ഈ ചിത്രത്തിന് ലഭിച്ചു[2][3].

അവലംബം[തിരുത്തുക]

  1. "12 ഇയേഴ്സ് എ സ്ലേവ് (2013)". ബോക്സ് ഓഫീസ് മോജോ. ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്. ശേഖരിച്ചത് 2014 ജനുവരി 16.
  2. "12 ഇയേഴ്‌സ് എ സ്ലേവ് മികച്ച ചിത്രം; ഗ്രാവിറ്റിക്ക് ഏഴ് ഓസ്‌കർ". മാതൃഭൂമി. 2014 മാർച്ച് 3. ശേഖരിച്ചത് 2014 മാർച്ച് 3.
  3. "ബാഫ്റ്റ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു". മലയാള മനോരമ. ലണ്ടൻ. 2014 ഫെബ്രുവരി 18. ശേഖരിച്ചത് 2014 ഫെബ്രുവരി 18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]