ചൂവെറ്റെൽ എജിയോഫോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൂവെറ്റെൽ എജിയോഫോർ
Chiwetel Ejiofor at the 2008 Tribeca Film Festival.JPG
ചൂവെറ്റെൽ എജിയോഫോർ, ട്രിബേക്കാ ചലച്ചിത്രോൽസവത്തിൽ (2008)
ജനനം ചൂവെറ്റെലു ഉമെയാഡി എജിയോഫോർ
(1977-07-10) 10 ജൂലൈ 1977 (വയസ്സ് 40)
ഫോറസ്റ്റ് ഗേറ്റ്, ലണ്ടൻ, ഇംഗ്ലണ്ട്
ദേശീയത ബ്രിട്ടീഷ്
പഠിച്ച സ്ഥാപനങ്ങൾ ഡൾവിച്ച് കോളേജ്
നാഷണൽ യൂത്ത് തിയറ്റർ
ലണ്ടൻ അക്കാഡമി ഓഫ് മ്യൂസിക് ആന്റ് ഡ്രാമാറ്റിക് ആർട്ട്
തൊഴിൽ നടൻ, സംവിധായകൻ, എഴുത്തുകാരൻ[1]
സജീവം 1995–തുടരുന്നു
മാതാപിതാക്കൾ അരിൻസെ എജിയോഫോർ
ഒബിയാജുലു എജിയോഫോർ

ചലച്ചിത്രം, ടെലിവിഷൻ, തിയറ്റർ മേഖലകളിൽ പ്രശസ്തനായ ഒരു ബ്രിട്ടീഷ് നടനാണ് ചൂവെറ്റെൽ എജിയോഫോർ(ജനനം: 10 ജൂലൈ1977).

19-ആം വയസ്സിൽ സ്പിൽബർഗ്ഗിന്റെ അമിസ്റ്റഡ് എന്ന ചിത്രത്തിലൊരു ചെറിയ വേഷം ചെയ്തു. 2006-ൽ ബാഫ്റ്റ ഓറഞ്ച് റൈസിങ്ങ് സ്റ്റാർ പുരസ്ക്കാരത്തിനർഹനായി. 2008-ൽ ഒഥല്ലോ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ലോറൻസ് ഒളിവിയർ അവാർഡ് ലഭിച്ചു. ഇതേ വർഷം തന്നെ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ എന്ന ബഹുമതിക്കർഹനായി. 2013-ൽ 12 ഇയേഴ്സ് എ സ്ലേവ് എന്ന ചിത്രത്തിൽ സോളമൻ നോർതപ്പ് എന്ന കഥാപാത്രം ചൂവെറ്റെലിന് മികച്ച നടനുള്ള ബാഫ്റ്റ പുരസ്ക്കാരം നേടിക്കൊടുത്തു[2][3].

ചൂവെറ്റെലിന്റെ മാതാപിതാക്കൾ നൈജീരിയൻ വംശജരാണ്. അച്ഛൻ അരിൻസെ എജിയോഫോർ ഭിഷഗ്വരനും അമ്മയായ ഒബിയാജുലു എജിയോഫോർ ഫാർമസിസ്റ്റുമാണ്. സി.എൻ.എൻ. കറസ്പോണ്ടന്റായ സയിൻ ആഷർ എജിയോഫോർ ഇളയ സഹോദരിയാണ്. ചൂവെറ്റെലിന്റെ 11-ആം വയസ്സിൽ നൈജീരിയയിൽ നടന്ന ഒരു കാറപകടത്തിൽ അച്ഛൻ കൊല്ലപ്പെടുകയും ചൂവെറ്റെൽ ഗുരുതരമായ പരിക്കുകളോടെ രക്ഷപെടുകയും ചെയ്തു. ആ അപകടത്തിന്റെ മുറിപ്പാടുകൾ ഇന്നും ചൂവെറ്റെലിന്റെ നെറ്റിയിൽ കാണപ്പെടുന്നു[4].

അവലംബം[തിരുത്തുക]

  1. "കൊളംബൈറ്റ് ടാന്റലൈറ്റ്: എ ഫിലിം ദാറ്റ് ഫ്യൂസസ് കോംഗോസ് പാസ്റ്റ് ആന്റ് പ്രെസെന്റ് സ്ട്രഗിൾസ്". ദി ഗാർഡിയൻ (യു.കെ.). ശേഖരിച്ചത് 11 ഡിസംബർ2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  2. "ബാഫ്റ്റ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു". മലയാള മനോരമ (ലണ്ടൻ). 18 ഫെബ്രുവരി 2014. ശേഖരിച്ചത് 18 ഫെബ്രുവരി 2014. 
  3. "ബാഫ്റ്റാസ് 2014". ദി ഗാർഡിയൻ (ലണ്ടൻ). 16 ഫെബ്രുവരി 2014. ശേഖരിച്ചത് 18 ഫെബ്രുവരി 2014. 
  4. റാഫേൽ , ഏമി. "ആൾമോസ്റ്റ് ഫേമസ്", ദി ഗാർഡിയൻ, 3 നവംബർ 2002. ശേഖരിച്ചത് 9 ജൂലൈ 2007

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചൂവെറ്റെൽ_എജിയോഫോർ&oldid=2706992" എന്ന താളിൽനിന്നു ശേഖരിച്ചത്