Jump to content

ഹേയ് മാർക്കറ്റ് കൂട്ടക്കൊല

Coordinates: 41°53′5.6″N 87°38′38.9″W / 41.884889°N 87.644139°W / 41.884889; -87.644139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹേയ് മാർക്കറ്റ് കൂട്ടക്കൊല
-യുടെ ഭാഗം
Illustration of Haymarket square bombing and riot
This 1886 engraving was the most widely reproduced image of the Haymarket Affair. It shows Methodist pastor Samuel Fielden speaking, the bomb exploding, and the riot beginning simultaneously; in reality, Fielden had finished speaking before the explosion.[1]
തിയതിMay 4, 1886
സ്ഥലം
41°53′5.6″N 87°38′38.9″W / 41.884889°N 87.644139°W / 41.884889; -87.644139
ലക്ഷ്യങ്ങൾEight-hour work day
മാർഗ്ഗങ്ങൾStrikes, protest, demonstrations
Parties to the civil conflict
Chicago Police Department
Lead figures
Carter Harrison, Sr.;
John Bonfield
Casualties and arrests
Deaths: 4
Injuries: 70+
Arrests: 100+
Deaths: 7
Injuries: 60
ഹേയ് മാർക്കറ്റ് കൂട്ടക്കൊല is located in Central Chicago
ഹേയ് മാർക്കറ്റ് കൂട്ടക്കൊല
Haymarket square, Chicago, Illinois

1886 മേയ് നാലാംതിയതി അമേരിക്കൻ ഐക്യനാടുകളിലെ ഷിക്കാഗോ നഗരത്തിൽ നടന്ന ബോംബാക്രമണവും വെടിവയ്പും തുടർന്നുണ്ടായ കോടതിവിചാരണകളുമാണ് ഹേയ് മാർക്കറ്റ് സംഭവം (Haymarket affair) അല്ലെങ്കിൽ ഹേയ് മാർക്കറ്റ് കൂട്ടക്കൊല (Haymarket massacre) എന്ന് അറിയപ്പെടുന്നത്. ഇതിന്റെ ഫലമായാണ് മേയ് ഒന്ന് ലോക തൊഴിലാളി ദിനമായി ആഘോഷിച്ചുതുടങ്ങിയത്.

ചരിത്രം

[തിരുത്തുക]

അമേരിക്കൻ അഭ്യന്തര യുദ്ധത്തിനു ശേഷം ഷിക്കാഗോ ഒരു പ്രമുഖ നിർമ്മാണ കേന്ദ്രമായിരുന്നു. ഒരാഴ്ചയിൽ ഏതാണ്ട് അറുപത് മണിക്കൂറാണ് ജർമ്മനിയിൽനിന്നും ബൊഹീമിയയിൽനിന്നുമ്മുള്ള കുടിയേറ്റക്കാർ ജോലി ചെയ്തിരുന്നത്.[2] മോശം തൊഴിൽസാഹചര്യങ്ങൾ തൊഴിലാളി സംഘടനകളും ഫാക്റ്ററി ഉടമകളും തമ്മിൽ പ്രശ്നങ്ങൾക്ക് കാരണമായി.[3][4] നഗരത്തിലെ പ്രധാന പത്രങ്ങൾ ഫാക്റ്ററി ഉടമകളേയും ആർബൈറ്റർ സൈറ്റുങ്ങ് മുതലായ കുടിയേറ്റക്കാരുടെ പത്രങ്ങൾ തൊഴിലാളി സംഘടനകളേയും പിന്തുണച്ചു.[5] 1884 ഒക്റ്റോബറിൽ തൊഴിലാളി സംഘടനകൾ 1886 മേയ് ഒന്നാംതിയതിമുതൽ ജോലിസമയം എട്ടുമണിക്കൂർ ആക്കണമെന്ന് ആവശ്യപ്പെട്ടു.[6] ആ ദിവസം മൂന്നുലക്ഷത്തിലധികംപേർ പണിമുടക്കി. മേയ് മൂന്നാംതിയതി മക്-കോർമ്മാക്ക് ഫാക്റ്ററിയിൽ നടന്ന സമരത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഇതിൽ പ്രതിഷേധിച്ചായിരുന്നു അടുത്തദിവസത്തെ റാലി.

ബോംബാക്രമണവും വെടിവയ്പും

[തിരുത്തുക]
മത്തിയാസ് ഡെഗാൻ

മേയ് നാലാംതിയതി വൈകിട്ട് നടന്ന റാലിയിൽ ആഗസ്റ്റ് സ്പൈസ്, ആൽബർട്ട് പാർസൺസ്, സാമുവൽ ഫിയെൽഡെൻ എന്നിവർ പ്രസംഗിച്ചു. നിരവധി പോലീസുകാർ റാലി നടക്കുന്ന 'ഹേയ് മാർക്കറ്റ്' (വൈക്കോൽ കമ്പോളം) ചത്വരത്തിൽ ഉണ്ടായിരുന്നു. ഫിയെൽഡെന്റെ പ്രസംഗം കഴിയാറായപ്പോൾ ആരോ പോലീസുകാർക്കുനേരെ ഒരു ഡൈനാമൈറ്റ് ബോംബ് എറിഞ്ഞു.[7][8] സ്ഫോടനത്തിൽ മത്തിയാസ് ഡെഗാൻ എന്ന പോലീസുകാരൻ കൊല്ലപ്പെട്ടു. മറ്റ് ആറ് പേർക്ക് മാരകമായി പരുക്കേറ്റു.[9] തുടർന്ന് പോലീസുകാർ ജനക്കൂട്ടത്തിലേക്ക് വെടിവച്ചു. ഇതിൽ നാലുപേർ കൊല്ലപ്പെടുകയും നൂറ്റിമുപ്പതോളംപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വിചാരണ

[തിരുത്തുക]

ആഗസ്റ്റ് സ്പൈസ്, ആൽബർട്ട് പാർസൺസ്, സാമുവൽ ഫിയെൽഡെൻ , അഡോൾഫ് ഫിഷർ, ജോർജ്ജ് എംഗൽ, മൈക്കൽ ഷ്വാബ്, ലൂയീ ലിങ്ങ്, ഓസ്ക്കാർ നീബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് പതിനൊന്നാം തിയതി ന്യായാധിപൻ ജോസഫ് ഗാരി നീബിനെ പതിനഞ്ച് വർഷം തടവിനും മറ്റ് ഏഴ് പേരെയും വധശിക്ഷയ്ക്കും വിധിച്ചു. ഇതിൽ മൈക്കൽ ഷ്വാബിന്റെയും സാമുവൽ ഫിയെൽഡെന്റെയും ശിക്ഷ ജീവപര്യന്തം തടവായി ഇല്ലിനോയീ ഗവർണർ റിച്ചാർഡ് ഓഗ്ലെസ്ബി മാറ്റി. 1887 നവംബർ പതിനൊന്നാംതിയതി സ്പൈസ്, പാർസൺസ്, ഫിഷർ, എംഗൽ എന്നിവരെ തൂക്കിലേറ്റി. ജോർജ്ജ് ബർണാർഡ് ഷാ, ഓസ്കാർ വൈൽഡ് തുടാങ്ങിയവർ വിചാരണയേയും വിധിയേയും കുറ്റപ്പെടുത്തി. 1893-ൽ പുതിയ ഇല്ലിനോയീ ഗവർണർ ജോൺ ആൾട്ട്ഗെൽഡ് മറ്റ് മൂന്നുപേരെയും വെറുതേവിട്ടു.

ചരിത്രപ്രാധാന്യം

[തിരുത്തുക]
ഹേയ് മാർക്കറ്റ് സ്മാരകം 2009-ൽ

1889-ൽ പാരീസിൽ നടന്ന രണ്ടാം അന്തർദ്ദേശീയ സമ്മേളനത്തിൽ മേയ് ഒന്നാം തിയതി ലോക തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചു. സാമുവൽ ഫിയെൽഡെൻ ഒഴികെ മറ്റ് ഏഴുപേരെയും അടക്കിയിരിക്കുന്നത് ഫോറസ്റ്റ് ഹോം സിമിത്തേരിയിലാണ്. 1893-ൽ ഇവിടെ ഇവർക്ക് ഒരു സ്മാരകം നിർമ്മിച്ചു.

അവലംബം

[തിരുത്തുക]
  1. Act II: Let Your Tragedy Be Enacted Here, Moment of Truth, 2000, The Dramas of Haymarket, Chicago Historical Society
  2. Huberman, Michael (Dec 2004). "Working Hours of the World Unite? New International Evidence of Worktime, 1870–1913". The Journal of Economic History. 64 (4): 971. doi:10.1017/s0022050704043050. JSTOR 3874986.
  3. Barrett, James R. "Unionization". Encyclopedia of Chicago. Chicago History Museum, Newberry Library, Northwestern University. Retrieved April 2, 2012.
  4. Moberg, David. "Antiunionism". Encyclopedia of Chicago. Chicago History Museum, Newberry Library, Northwestern University. Retrieved April 2, 2012.
  5. Reiff, Janice L. "The Press and Labor in the 1880s". Encyclopedia of Chicago. Chicago History Museum, Newberry Library, Northwestern University. Retrieved April 2, 2012.
  6. "How May Day Became a Workers' Holiday". The Guide to Life, The Universe and Everything. BBC. October 4, 2001. Retrieved January 19, 2008. (It is) Resolved ... that eight hours shall constitute a legal day's labor from and after May 1, 1886, and that we recommend to labor organizations throughout this district that they so direct their laws so as to conform to this resolution by the time named.
  7. "Chicago's Deadly Missile". The New York Times. May 14, 1886. Retrieved February 28, 2012.
  8. "The Haymarket Bomb: Reassessing the Evidence". Labor: Studies in Working-Class History of the Americas. Duke University. 2 (2): 39–52. 2005. doi:10.1215/15476715-2-2-39. ISSN 1547-6715. {{cite journal}}: Cite uses deprecated parameter |authors= (help)
  9. "Rioting and Bloodshed in the Streets of Chicago" (PDF). The New York Times. May 5, 1886. Retrieved February 29, 2012.