ഹെർനാൻ കൊർതസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Hernán Cortés
ഹെർനാൻ കൊർതസ്
Retrato de Hernán Cortés.jpg
Hernán Cortés in a contemporary rendition
ജനനം 1485
Medellín, Crown of Castile
മരണം ഡിസംബർ 2, 1547 (വയസ്സ് 61–62)
Castilleja de la Cuesta, Crown of Castile
ശവകുടീരം Hospital de Jesús Nazareno, മെക്സിക്കോ സിറ്റി
ഒപ്പ്
Hernan Cortes Signature.svg

യൂറോപ്യന്മാർ പുതുതായി കണ്ടെത്തിയ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ സ്പെയിൻ സാമ്രാജ്യത്തിന്റെ ആധിപത്യമുറപ്പിക്കാൻ നിർണ്ണായക പങ്കു വഹിച്ച നാവികനും സൈനികനും രാജപ്രതിനിധിയുമായിരുന്നു ഹെർനാൻ കൊർതസ് (1485-1547)-(Hernan Cortez, Hernando Cortez , Fernando Cortez എന്നിങ്ങനെയും ലിപ്യന്തരങ്ങളുണ്ട്)-. സാഹസികനും, ബുദ്ധിമാനും,നയതന്ത്രജ്ഞനുമൊക്കയായിരുന്ന കൊർതസ്, ക്രൂരനും അഴിമതിക്കാരുനും കൂടിയായിരുന്നതായി ചരിത്രങ്ങളിൽ കാണാം. ആസ്ടെക് സംസ്ക്കാരത്തെ നാമവശേഷമാക്കിയതിൽ കൊർതസ്സിന്റെ പങ്ക് വലുതാണ്. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ 63ആം സ്ഥാനം ഹെർനാൻ കൊർതസസിനാണ്.

ജീവിത രേഖ[തിരുത്തുക]

1492 ൽ ക്രിസ്റ്റഫർ കൊളംബസ് അബദ്ധവശാൽ കണ്ടുപിടിച്ച അമേരിക്ക ഭൂഖണ്ഡങ്ങളെ പുതുലോകം (new world) എന്ന് യൂറോപ്യന്മാർ വിശേഷിപ്പിച്ചിരുന്നു. പുതുലോകത്തേക്ക് പോയിവന്നവർ അവിടുത്തെ സമ്പത്തിനെക്കുറിച്ചും അപാര സാധ്യതകളെക്കുറിച്ചും വർണ്ണിച്ചുകേട്ടു ഹരം പൂണ്ട യുവതലമുറയായിരുന്നു കൊർതസ്സിന്റേത്. താമസിയാതെ 20ആം വയസ്സിൽ കൊർതസ്സും പുതുലോകത്തേക്ക് കപ്പൽ കയറി. ആദ്യം വെസ്റ്റ് ഇൻഡീസ്സിലെ ഹിസ്പാനിയോള കോളനിയിൽ തങ്ങി. അവിടുന്നാണ് ആറുവർഷങ്ങൾക്ക് ശേഷം ഭൂഖണ്ഡത്തിൽ (mainland Americas) കാലുകുത്തുന്നത്. ക്യൂബ, മെക്സിക്കൊ പ്രദേശത്തിന്റെ സ്പാനിഷ് അധിനിവേശവും സ്പെയിന്റെ സാമ്രാജത്ത്യ സംസ്ഥാപനവുമാണ് കൊർതസ്സിനെ ചരിത്ര പുരുഷനാക്കുന്നത്. 19ആം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ(1810) മെക്സികൊയും , അവസാന ദശകങ്ങളിൽ ക്യൂബയും സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം നേടുന്നതുവരെ കോളനിവാഴ്ച തുടർന്നിരുന്നു.500 വർഷങ്ങൾക്ക് ശേഷം ഇന്നും ഈ രാജ്യങ്ങളിലെ പ്രധാന ഭാഷ സ്പാനിഷായി തുടരുന്നു.
കോളനിവൽക്കരണം മാത്രമല്ല , അമേരിക്കകളുടെ ക്രൈസ്തവ വൽക്കരണവും തന്റെ നിയോഗമായി കൊർതസ് കരുതിയിരുന്നു.ഭൂഖണഡാദിവാസികളുടെ (amerindians, Red indians) അടിമത്തവൽക്കരണം, അവർക്ക് യൂറോപ്യന്മാരിൽ ഉണ്ടായ മിശ്രജനതയുടെ (മെസ്റ്റിസൊ mestizo) സ്ഥാപക പിതാവ് എന്നീ നിലകളിലും കൊർതസ് സ്മരിക്കപ്പെടുന്നു. ആദിവാസി അടിമസ്തീയിൽ കൊർതസ്സിനുണ്ടായ മകൻ മാർട്ടിൻ (martin cortez) ആദ്യ മിശ്രതലമുറയിലെ അംഗമാണ്.സ്പെയിൻ ഭരണത്തിനെതിരെ ആദ്യകലാപം ഉയർത്തിയതും കൊളനി സ്ഥാപകനായ ഹെർനാന്റെ മകൻ മാർട്ടിൻ തന്നെയാണ്.

അവലംബം[തിരുത്തുക]

പ്രാധമിക സ്രോതസ്സുകൾ[തിരുത്തുക]

ദ്വിതീയ സ്രോതസ്സുകൾ[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Cortes, Hernan
ALTERNATIVE NAMES
SHORT DESCRIPTION Spanish conquistador
DATE OF BIRTH 1485
PLACE OF BIRTH Medellín, Crown of Castile
DATE OF DEATH 1547-12-02
PLACE OF DEATH Castilleja de la Cuesta, Crown of Castile
"https://ml.wikipedia.org/w/index.php?title=ഹെർനാൻ_കൊർതസ്&oldid=2353929" എന്ന താളിൽനിന്നു ശേഖരിച്ചത്