ഹെലൻ സെക്സ്റ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെലൻ സെക്സ്റ്റൺ
ജനനം
ഹന്ന മേരി ഹെലൻ സെക്സ്റ്റൺ

(1862-06-21)21 ജൂൺ 1862
മരണം12 ഒക്ടോബർ 1950(1950-10-12) (പ്രായം 88)
ലണ്ടൻ, ഇംഗ്ലണ്ട്
ദേശീയതഓസ്ട്രേലിയൻ
കലാലയംമെൽബൺ സർവകലാശാല
തൊഴിൽശസ്ത്രക്രിയാ വിദഗ്ധ
Military career
വിഭാഗംFrench Army
ജോലിക്കാലംc. 1914–1917
പദവിMajor
യുദ്ധങ്ങൾFirst World War

ഹന്ന മേരി ഹെലൻ സെക്സ്റ്റൺ (21 ജൂൺ 1862 - 12 ഒക്ടോബർ 1950) ഹെലൻ സെക്സ്റ്റൺ എന്നറിയപ്പെടുന്ന, ഒരു ഓസ്ട്രേലിയൻ സർജനായിരുന്നു. മെൽബണിലെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം, ഒന്നാം ലോകമഹായുദ്ധസമയത്ത് അവർ ഫ്രാൻസിൽ ഒരു ഫീൽഡ് ഹോസ്പിറ്റൽ തുറന്നു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ഹന്ന മേരി ഹെലൻ സെക്സ്റ്റൺ 1862 ജൂൺ 21 ന് ഓസ്ട്രേലിയിലെ മെൽബണിൽ ജനിച്ചു.[1] 1854-ൽ അയർലണ്ടിലെ ലിമെറിക്കിൽ നിന്ന് കുടിയേറിയ മരിയ, ഡാനിയൽ സെക്‌സ്റ്റൺ ദമ്പതികൾക്ക് ജനിച്ച അഞ്ച് മക്കളിൽ ഇളയവളായിരുന്നു സെക്സ്റ്റൺ.[2] കാൾട്ടണിന്റെ പ്രാന്തപ്രദേശത്തുള്ള വിദ്യാലയത്തിൽ ചേർന്ന് വൈദ്യശാസ്ത്രം പഠിക്കാൻ പദ്ധതിയിട്ടെങ്കിലും മെൽബൺ സർവകലാശാലയിലെ മെഡിക്കൽ വിദ്യാലയം സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനാൽ പകരം യൂണിവേഴ്‌സിറ്റി ഓഫ് ആർട്‌സിൽനിന്ന് അവർ ബിരുദം നേടി. സെക്സ്റ്റണും ഒരു സഹപാഠിയായ ലിലിയൻ ഹെലൻ അലക്സാണ്ടറും ഈ വിഷയത്തിൽ സർവ്വകലാശാലാ കൗൺസിലിന് അപേക്ഷ നൽകിയതോടെ 1887 മാർച്ചിൽ മെഡിക്കൽ വിദ്യാലയം വിദ്യാർത്ഥിനികൾക്കായി അതിന്റെ വാതിലുകൾ തുറന്നു.[3]

കരിയർ[തിരുത്തുക]

1892-ൽ എം.ബി.ബി.എസ്. ബിരുദം കരസ്ഥമാക്കിയ  സെക്‌സ്റ്റൺ, മെൽബൺ സർവ്വകലാശാലയിലെ മെഡിക്കൽ വിദ്യാലയത്തിൽനിന്ന് വൈദ്യശാസ്ത്ര ബിരുദം നേടിയ മൂന്നാമത്തെ വനിതയയെന്ന നിലയിൽ ശ്രദ്ധേയത നേടി. അക്കാലത്തെ മിക്ക ആശുപത്രികളും വനിതാ ഡോക്ടർമാരെ നിയമിക്കാൻ വിമുഖത കാണിച്ചതിനാൽ, 1896-ൽ ക്വീൻ വിക്ടോറിയ ഹോസ്പിറ്റൽ ഫോർ വുമൺ ആൻഡ് ചിൽഡ്രൻ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകയായിരുന്ന കോൺസ്റ്റൻസ് സ്റ്റോൺ എന്ന വനിതയുടെ നേതൃത്വത്തിൽ സെക്സ്റ്റൺ ഒരു കൂട്ടം വനതകളെ  സംഘടിപ്പിച്ചു. 1899-ൽ ഈ ആശുപത്രിയുടെ നിർമ്മാണം പൂർത്തിയായി തുറന്ന് പ്രവർത്തിച്ചപ്പോൾ സെക്സ്റ്റൺ അവിടെ ശസ്ത്രക്രിയാ  വിഭാഗത്തിൻറെ മേധാവിയായി നിയമിക്കപ്പെടുകയും 1908 വരെ അവർ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. 1899-ൽ, റോയൽ വിമൻസ് ഹോസ്പിറ്റലിലെ ഒരു ഓണററി ഗൈനക്കോളജിക്കൽ സർജനായി അവർ ചേർന്നുവെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം 1910-ൽ വിരമിക്കാൻ നിർബന്ധയായി.[4]

1911-ൽ സെക്സ്റ്റൺ യൂറോപ്പിലേക്ക് താമസം മാറി. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ബ്രിട്ടീഷ് സൈന്യം അവരുടെ വൈദ്യശാസ്ത്ര പരമായ  സേവനങ്ങൾ നിരസിച്ചതിനെത്തുടർന്ന്, ഓസ്‌ട്രേലിയിലെ തൻറെ സഹപ്രവർത്തകരുടെ സാമ്പത്തിക സഹായത്തോടെ അവർ പാരീസിന് സമീപം ഒരു ടെന്റഡ് ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിച്ചു.[5] ആശുപത്രിയെ ഫ്രഞ്ച് സർക്കാർ ഒരു സൈനിക ആശുപത്രിയായി അംഗീകരിച്ചതോടെ സെക്സ്റ്റണിന് ഫ്രഞ്ച് സൈന്യത്തിനുള്ളിലെ മേജർ പദവി ലഭിച്ചു. പിന്നീട് യുദ്ധം തുടർന്നുകൊണ്ടിരിക്കവേ, പാരീസിലെ ഒരു സൈനിക ആശുപത്രിയായ Val-de-Grâce ൽ ജോലി ചെയ്ത അവർ, അവിടെ ഡോക്ടർമാരോടൊപ്പം പ്രധാനമായും യുദ്ധത്തിൽ പരിക്കേറ്റ സൈനികർക്ക് പുനർനിർമ്മാണ ശസ്ത്രക്രിയകൾ നടത്തി.[6] അവളുടെ ബഹുമാനാർത്ഥം കാൻബെറ പ്രാന്തപ്രദേശമായ കുക്കിലെ സെക്സ്റ്റൺ സ്ട്രീറ്റിന് അവരുടെ പേര് നൽകി.[7]

പിന്നീടുള്ള ജീവിതവും മരണവും[തിരുത്തുക]

സെക്സ്റ്റൺ 1917-ൽ മെൽബണിലേക്ക് മടങ്ങിയെത്തിയെങ്കിലും 1919-ൽ വീണ്ടും യൂറോപ്പിലേക്ക് പോകുകയും ഒടുവിൽ ഫ്ലോറൻസിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. പിൽക്കാല  ജീവിതത്തിൽ സന്ധിവാതവും പാർക്കിൻസൺസ് രോഗവും അലട്ടിയ അവർ 1950 ഒക്ടോബർ 12-ന് ലണ്ടനിൽ വച്ച് അന്തരിച്ചു.[8]

അവലംബം[തിരുത്തുക]

  1. Russell, Penny (1988). "Sexton, Hannah Mary Helen (1862–1950)". Australian Dictionary of Biography. Retrieved 12 October 2017.
  2. Macdonald, Colin (1956). "Hannah Mary Helen Sexton". The Book of Remembrance. Royal Women's Hospital. Archived from the original on 2017-02-19. Retrieved 12 October 2017.
  3. Russell, Penny (1988). "Sexton, Hannah Mary Helen (1862–1950)". Australian Dictionary of Biography. Retrieved 12 October 2017.
  4. Russell, Penny (1988). "Sexton, Hannah Mary Helen (1862–1950)". Australian Dictionary of Biography. Retrieved 12 October 2017.
  5. Neuhaus, Susan J.; Mascall-Dare, Sharon (2014). Not for Glory: A century of service by medical women to the Australian Army and its Allies. Boolarong Press. pp. 32–33. ISBN 978-1-925046-66-3.
  6. Neuhaus, Susan J.; Mascall-Dare, Sharon (2014). Not for Glory: A century of service by medical women to the Australian Army and its Allies. Boolarong Press. pp. 32–33. ISBN 978-1-925046-66-3.
  7. "Australian Capital Territory National Memorials Ordinance 1928-1972". Australian Government Gazette. Periodic (National: 1974–1977). 1976-04-13. p. 1. Retrieved 2020-02-09.
  8. Russell, Penny (1988). "Sexton, Hannah Mary Helen (1862–1950)". Australian Dictionary of Biography. Retrieved 12 October 2017.
"https://ml.wikipedia.org/w/index.php?title=ഹെലൻ_സെക്സ്റ്റൺ&oldid=3840913" എന്ന താളിൽനിന്ന് ശേഖരിച്ചത്