മെൽബൺ സർവകലാശാല

Coordinates: 37°47′47″S 144°57′41″E / 37.7963°S 144.9614°E / -37.7963; 144.9614
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെൽബൺ സർവകലാശാല
പ്രമാണം:University of Melbourne coat of arms.png
ലത്തീൻ: Universitas Melburniensis[1][2][3]
ആദർശസൂക്തംPostera Crescam Laude (Latin)
തരംPublic
സ്ഥാപിതം1853; 171 years ago (1853)
സാമ്പത്തിക സഹായംAU$1.335 billion
ചാൻസലർAllan Myers
വൈസ്-ചാൻസലർDuncan Maskell[4]
അദ്ധ്യാപകർ
4,631[5]
വിദ്യാർത്ഥികൾ52,475[5]
ബിരുദവിദ്യാർത്ഥികൾ26,751[5]
22,543[5]
ഗവേഷണവിദ്യാർത്ഥികൾ
3,451[5]
സ്ഥലംMelbourne, Victoria, Australia
37°47′47″S 144°57′41″E / 37.7963°S 144.9614°E / -37.7963; 144.9614
ക്യാമ്പസ്Urban
(Parkville Campus)
36 hectares (0.4 km2)[6]
അഫിലിയേഷനുകൾUniversitas 21, Go8, APRU, ACU, Washington University in St. Louis McDonnell International Scholars Academy[7]
വെബ്‌സൈറ്റ്unimelb.edu.au
പ്രമാണം:University of Melbourne logo.png

മെൽബൺ സർവകലാശാല ഓസ്‌ട്രേലിയയിലെ മെൽബൺ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവകലാശാലയാണ്. 1853 ൽ സ്ഥാപിതമായ ഇത് ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള സർവകലാശാലയും അതുപോലെതന്നെ വിക്ടോറിയയിലെ ഏറ്റവും പഴക്കമുള്ള സർവകലാശാലയുമാണ്.[8] ഇതിന്റെ പ്രധാന കാമ്പസ്  മെൽബൺ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിന്റെ വടക്ക് ഭാഗത്തെ ഒരു ആന്തരിക നഗരപ്രാന്തമായ പാർക്ക്വില്ലെയിലായും മറ്റ് നിരവധി കാമ്പസുകൾ വിക്ടോറിയയിലുടനീളവുമായും സ്ഥിതിചെയ്യുന്നു.

ഒരു സാൻഡ്‌സ്റ്റോൺ സർവ്വകലാശാലയായ മെൽബൺ സർവ്വകലാശാല ‘ഗ്രൂപ്പ് ഓഫ് എയ്റ്റ്’, ‘യൂണിവേഴ്‌സിറ്റാസ് 21’, വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയുടെ ‘മക്‌ഡൊണെൽ ഇന്റർനാഷണൽ സ്‌കോളേഴ്‌സ് അക്കാദമി’,[9] ‘അസോസിയേഷൻ ഓഫ് പസഫിക് റിം യൂണിവേഴ്‌സിറ്റീസ്’ എന്നിവയിലെ ഒരു അംഗവുമാണ്. 1872 മുതൽ വിവിധ റെസിഡൻഷ്യൽ കോളേജുകൾ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരുന്നു. പ്രധാന കാമ്പസിലും സമീപ പ്രാന്തപ്രദേശങ്ങളിലുമായുള്ള 10 കോളേജുകൾ മെൽബൺ വിദ്യാർത്ഥികൾക്കും ഫാക്കൽറ്റികൾക്കും അവരുടെ താമസത്തോടൊപ്പം അക്കാദമിക്, കായിക, സാംസ്കാരിക പരിപാടികളും വാഗ്ദാനം ചെയ്യുന്നു.

10 വ്യത്യസ്ത അക്കാദമിക് യൂണിറ്റുകൾ ഉൾക്കൊള്ളുന്ന മെൽബൺ സർവ്വകലാശാല വാൾട്ടർ ആന്റ് എലിസ ഹാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച്, ഫ്ലോറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസ് ആൻഡ് മെന്റൽ ഹെൽത്ത്, മെൽബൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച്, ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുൾപ്പെടെ നിരവധി പ്രത്യേക സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മെൽബൺ സർവ്വകലാശാലയിലെ 15 ബിരുദ സ്കൂളുകളിൽ മെൽബൺ ബിസിനസ് സ്കൂൾ, മെൽബൺ ലോ സ്കൂൾ, മെൽബൺ മെഡിക്കൽ സ്കൂൾ എന്നിവ പ്രത്യേകമായി പരിഗണിക്കപ്പെടുന്നവയാണ്.[10][11][12]

ടൈംസ് ഹയർ എഡ്യൂക്കേഷന്റെ 2017-2018[13] ലെ ആഗോളതല റാങ്കിംഗിൽ മെൽബൺ സർവ്വകലാശാല 32-ആം സ്ഥാനത്തും ലോക സർവകലാശാലകളുടെ അക്കാദമിക് റാങ്കിംഗിൽ ആഗോളതലത്തിൽ 38 ആം സ്ഥാനത്തും (രണ്ടും ഓസ്‌ട്രേലിയയിൽ ഒന്നാമത്),[14]  ക്യൂഎസ് വേൾഡ് യൂണിവേഴ്‌സിറ്റീസ് റാങ്കിംഗിൽ 2019 ൽ ആഗോളതലത്തിൽ 39 ആം സ്ഥാനത്തുമായിരുന്നു.[15] 2019 ലെ ക്യുഎസ് ഗ്രാജുവേറ്റ് എംപ്ലോയബിലിറ്റി റാങ്കിംഗ് അനുസരിച്ച് ആഗോളതലത്തിൽ ഇതിന്റെ സ്ഥാനം ആറാമതാണ്. നാല് ഓസ്ട്രേലിയൻ പ്രധാനമന്ത്രികളും അഞ്ച് ഗവർണർ ജനറൽമാരും മെൽബൺ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയിലെ മറ്റേതൊരു സർവകലാശാലകളേക്കാളും കൂടുതലായി, പത്ത് നോബൽ സമ്മാന ജേതാക്കൾ ഇവിടുത്തെ വിദ്യാർത്ഥികളോ ഫാക്കൽറ്റികളോ ആണ്.[16]

യൂണിവേഴ്സിറ്റിയുടെ കോട്ട് ഓഫ് ആംസ്, നീല നിറത്തിലുള്ള ഫലകത്തിന്മേൽ ശ്വത നിറത്തിൽ വിക്ടറി ദേവത ദക്ഷിണാർദ്ധഗോളത്തിലെ നക്ഷത്രരാശിക്കു മുകളിലൂടെ അവളുടെ പുഷ്പചക്രകിരീടം പിടിക്കുന്നതായുള്ള ചിത്രീകരണമാണ്. ‘പോസ്റ്റെറ ക്രെസ്കാം ലൌഡെ’ ("പിന്നീട് ഞാൻ സ്തുതിയാൽ വളരും" അല്ലെങ്കിൽ കൂടുതൽ സ്വതന്ത്രമായി, "ഭാവി തലമുറകളുടെ ആദരവോടെ ഞങ്ങൾ വളരും") എന്ന ആപ്തവാക്യം കവചത്തിനു ചുവടെയുള്ള ഒരു ചുരുളിൽ എഴുതിയിരിക്കുന്നു. ഹോറസിന്റെ ഓഡെസിലെ ഒരു വരിയായ ‘ego postera crescam laude recens’ ൽനിന്നുള്ളതാണ് ഇതിലെ ലാറ്റിൻ വാചകം.

ചരിത്രം[തിരുത്തുക]

സർവകലാശാലയുടെ സ്ഥാപനം[തിരുത്തുക]

ഓഡിറ്റർ ജനറലും ധനമന്ത്രിയുമായിരുന്ന ഹഗ് ചിൽഡേഴ്സ് 1852 നവംബർ 4 ന് നടത്തിയ ആദ്യ ബജറ്റ് പ്രസംഗത്തിൽ ഒരു സർവകലാശാല സ്ഥാപിക്കുന്നതിനായി 10,000 ഡോളർ നീക്കിവെച്ചതിനെത്തുടർന്നാണ് മെൽബൺ സർവകലാശാല സ്ഥാപിതമായത്. കല, വൈദ്യം, നിയമങ്ങൾ, സംഗീതം എന്നിവയിൽ ബിരുദം നേടാനുള്ള അധികാരത്തോടെ 1853 ജനുവരി 22 ലെ ആക്റ്റ് ഓഫ് ഇൻ‌കോർ‌പ്പറേഷൻ വഴി സ്ഥാപിക്കപ്പെട്ടതാണ് ഈ സർവകലാശാല. ഈ നിയമം 9,000 ഡോളർ വാർഷിക സംഭാവനയായി നൽകുകയും അതേസമയം ആ വർഷത്തേയ്ക്ക് ആവശ്യമുള്ള കെട്ടിടങ്ങൾക്കായി 20,000 ഡോളർ പ്രത്യേക ഗ്രാന്റായും നൽകിയിരുന്നു. 1854 ജൂലൈ 3 ന് ശിലാസ്ഥാപനം നടത്തുകയും, അതേ ദിവസം തന്നെ സ്റ്റേറ്റ് ലൈബ്രറിയുടേയും ശിലാസ്ഥാപനം നിർവ്വഹിക്കപ്പെടുകയും 1855 ൽ മൂന്ന് പ്രൊഫസർമാരും പതിനാറ് വിദ്യാർത്ഥികളുമായി ക്ലാസുകൾക്കുള്ള ആരംഭിച്ചുവെങ്കിലും ഈ വിദ്യാർത്ഥി സംഘത്തിലെ നാല് പേർക്കു മാത്രമാണ് ബിരുദം നേടാനായത്. 1855 ഒക്ടോബർ 3 ന് വിക്ടോറിയ കോളനിയിലെ ലെഫ്റ്റനന്റ് ഗവർണലായിരുന്ന സർ ചാൾസ് ഹോതാം യഥാർത്ഥ കെട്ടിടങ്ങൾ ഔദ്യോഗികമായി തുറന്നു.

അവലംബം[തിരുത്തുക]

  1. University of Melbourne, University of Melbourne Calendar 1902 (Melbourne: Melville & Mullen, 1902), 403.
  2. University of Dublin, Records of the Tercententary Festival of the University of Dublin held 5th to 8th July, 1892 (Dublin: Hodges, Figgis, & Co., 1894), 174.
  3. University of Sydney,Record of the Jubilee Celebrations of the University of Sydney: September 30th, 1902 (Sydney: William Brooks and Co., 1903), 136.
  4. https://about.unimelb.edu.au/leadership/vice-chancellor/professor-duncan-maskell
  5. 5.0 5.1 5.2 5.3 5.4 "2018 Annual Report" (PDF). University of Melbourne. Retrieved 31 August 2019.
  6. The University of Melbourne Campus. 4 January 2011. Retrieved 13 April 2016 – via YouTube.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-30. Retrieved 2020-02-22.
  8. "About the University : Future Students". Futurestudents.unimelb.edu.au. Archived from the original on 2013-10-29. Retrieved 2014-01-17.
  9. "McDonnell International Scholars Academy". Global (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-09-30. Retrieved 2019-08-04.
  10. "Melbourne University regarded top in the country, but reputation isn't everything". 15 March 2012. Retrieved 18 May 2013.
  11. "Australian Universities". Archived from the original on 2013-05-01. Retrieved 18 May 2013.
  12. "Melbourne tops discipline based ranking". The Australian. 8 May 2013. Retrieved 19 May 2013.
  13. "World University Rankings 2017-2018". THE World University Rankings 2017-2018.
  14. "Academic Ranking of World Universities 2018". Shanghai Ranking Consultancy. Archived from the original on 2018-08-16. Retrieved 2020-02-22.
  15. "QS World University Rankings 2019". Quacquarelli Symonds.
  16. "Research and industry leaders - Notable Staff and Alumni". about.unimelb.edu.au (in ഇംഗ്ലീഷ്). Archived from the original on 27 ഏപ്രിൽ 2016. Retrieved 13 മേയ് 2016.
"https://ml.wikipedia.org/w/index.php?title=മെൽബൺ_സർവകലാശാല&oldid=3966216" എന്ന താളിൽനിന്ന് ശേഖരിച്ചത്