ഹീത്ത് ലെഡ്ജർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹീത്ത് ലെഡ്ജർ
Heath Ledger.jpg
ജനനം Heath Andrew Ledger
തൊഴിൽ ചലച്ചിത്ര അഭിനേതാവ്
സജീവം 1996–2008
പങ്കാളി(കൾ) Naomi Watts
(2002–2004)
Michelle Williams
(2005–2007)
പുരസ്കാര(ങ്ങൾ) LVFCS Sierra Award
2005 Brokeback Mountain
NYFCC Award for Best Actor
2005 Brokeback Mountain
PFCS Award for Best Actor
2005 Brokeback Mountain
SFFCC Award for Best Actor
2005 Brokeback Mountain
Robert Altman Award
2007 I'm Not There

ഹീത്ത് ആൻഡ്രു ലെഡ്ജർ ഒരു ഓസ്ട്രേലിയൻ ടെലിവിഷൻ- ചലച്ചിത്ര നടൻ ആയിരുന്നു (ഏപ്രിൽ 4, 1979ജനുവരി 22, 2008).

1990-കളിൽ ഓസ്ട്രേലിയൻ ടെലിവിഷനിലും ചിത്രങ്ങളിലും അഭിനയിച്ച ലെഡ്ജർ 1998-ൽ തന്റെ അഭിനയജീവിതം കൂടുതൽ വികസിപ്പിക്കുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സിലെത്തി. 19 ചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. നിരൂപക പ്രശംസ നേടിയതും ബോക്സ് ഓഫീസ് വിജയങ്ങളുമായ 10 തിങ്സ് ഐ ഹേറ്റ് എബൗട്ട് യു(1999), ദ പേട്രിയറ്റ് (2000), മോൺസ്റ്റേർസ് ബോൾ (2000), എ നൈറ്റ്സ് റ്റേൽ (2001), ബ്രോക്ക്‌ബാക്ക് മൗണ്ടൻ(2005), ദ ഡാർക്ക് നൈറ്റ് (2008) എന്നീ ചിത്രങ്ങൾ അവയിൽ ചിലതാണ്. നടൻ എന്നതിലുപരി ലെഡ്ജർ ഒരു സംഗീത വീഡിയോ നിർമാതാവും സം‌വിധായകനുമായിരുന്നു. ഒരു ചലച്ചിത്രസം‌വിധായകനാവാനും ഇദ്ദേഹം ആഗ്രഹിച്ചിരുന്നു.


"https://ml.wikipedia.org/w/index.php?title=ഹീത്ത്_ലെഡ്ജർ&oldid=2157580" എന്ന താളിൽനിന്നു ശേഖരിച്ചത്