ഹിറ്റ്മാൻ 2 - സൈലൻറ് അസാസിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Hitman 2: Silent Assassin
Hitman2 PC.jpg
വികസിപ്പിച്ചവർ ഐഒ ഇൻററാക്ടീവ്
പ്രകാശിപ്പിക്കുന്നവർ ഇഡിയോസ് ഇൻററാക്ടീവ്
യന്ത്രം Glacier
പതിപ്പ് 1.01 (November 1, 2002)
തട്ടകം Microsoft Windows, PlayStation 2, Xbox, GameCube
പുറത്തിറക്കിയത് വ.അ. October 1, 2002
UK October 4, 2002
ജ. June 11, 2003
തരം സ്റ്റീത്ത്
രീതി Single-player
Rating(s) ESRB: M
PEGI: 16+
OFLC: MA15+
മീഡിയ തരം CD, DVD, GameCube Game Disc, Steam download
സിസ്റ്റം ആവശ്യകതകൾ Microsoft Windows:

ഒരു സ്റ്റെൽത്ത് ഷൂട്ടർ ഗെയിമാണ് ഹിറ്റ്മാൻ 2:സൈലൻറ് അസാസിൻ. ഐഒ ഇൻററാക്ടീവ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. എയ്ഡോസ് ഇൻററാക്ടീവ് ആണ് ഇതിൻറെ പ്രസാധകർ. ഹിറ്റ്മാൻ വീഡിയോ ഗെയിം ശ്രേണിയിലെ രണ്ടാമത്തെ ഗെയിമാണ് ഇത്. വടക്കേ അമേരിക്കയിൽ 2002 ഒക്ടോബർ 1-നാണ് പുറത്ത് വിട്ടത്. വിൻഡോസ്, പ്ലേസ്റ്റേഷൻ 2, എക്സ്ബോക്സ്, ഗെയിം ക്യൂബ് എന്നീ പ്ലാറ്റ്ഫോമുകളെ പിന്തുണയ്ക്കുന്നു.

കഥ[തിരുത്തുക]

ഹിറ്റ്മാൻ - കോഡ്നെയിം 47 കളിയിലെ സംഭവങ്ങൾക്ക് ശേഷം മുതൽക്കാണ് ഈ കളി ആരംഭിക്കുന്നത്. കുറ്റകൃത്യങ്ങളിൽ നിന്നും വിട്ടു മാറി ഇറ്റലിയിലെ സിസിലിയിലുള്ള ഒരു ക്രിസ്ത്യൻ ദേവാലയത്തിൽ ഒരു തോട്ടക്കാരനായി ജീവിതം നയിക്കുകയാണ് 47-നിപ്പോൾ. പുരോഹിതനായ ഫാദർ വിട്ടോറിയോ ആണ് ഏജൻറ് 47-ന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതും ചെയ്തു പോയ പാപങ്ങളെ ദുരീകരിക്കുന്നതും.

ഒരു ദിവസം ഫാദർ വിട്ടോറിയോയെ ഒരു സംഘം ആളുകൾ തട്ടികൊണ്ടു പോകുന്നു. രണ്ടു ദിവസത്തിനുള്ളിൽ അഞ്ച് ലക്ഷം ഡോളർ കിട്ടണമെന്നുള്ള ഒരു കുറിപ്പ് 47-ന് കിട്ടുന്നു. ഫാദർ വിട്ടോറിയോയെ കണ്ടുപിടിക്കാനായി 47 തൻറെ പഴയ ജോലിയിലേക്ക് തിരിച്ചു പോകാനായി തീരുമാനിക്കുന്നു. 47 ഏജൻസിയുമായി ബന്ധപ്പെടുന്നു. ഡയാനയുമായി 47 ഒരു തീരുമാനത്തിലെത്തുന്നു.ഫാദർ വിട്ടോറിയോയെ കണ്ടുപിടിക്കാൻ ഏജൻസിയുടെ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിക്കാനായി 47 ഏജൻസിയുടെ കരാറുകളുടെ ചുമതല ഏൽക്കുന്നു.

ഡയാന നൽകിയ വിവരമനുസരിച്ച് സിസിലിയൻ മാഫിയ നേതാവ് ജിസപ്പേ ജില്ലിയാനോ ആണ് ഫാദർ വിട്ടോറിയോയെ തട്ടികൊണ്ടു പോയത് എന്ന് 47 മനസ്സിലാക്കുന്നു. അയാളുടെ കീഴിലുള്ള വില്ല ബോർഗീസിൽ ആണ് പുരോഹിതനെ തടവിലാക്കിയിരിക്കുന്നത്. 47 അവിടെ ചെന്ന് ജിസപ്പേ ജില്ലിയാനോയെ വധിക്കുന്നു. എന്നാൽ അവിടെ ഫാദർ വിട്ടോറിയോയെ 47-ന് കണ്ടെത്താൻ കഴിയുന്നില്ല. റഷ്യൻ യൂണിഫോം അണിഞ്ഞ നാലുപേർ ഫാദർ വിട്ടോറിയോയെ വില്ല ബോർഗീസിൽ നിന്നും കടത്തികൊണ്ടു പോകുന്ന സാറ്റലൈറ്റ് ചിത്രം 47-ന് ലഭിക്കുന്നു.

ഫാദർ വിട്ടോറിയോയെ കണ്ടു പിടിക്കാനുള്ള ഏജൻസിയുമായിട്ടുള്ള കരാർ അവിടെ അവസാനിക്കുന്നു. ഏജൻസിയുമായി വീണ്ടും ചേർന്ന് പ്രവർത്തിക്കാൻ 47 തീരുമാനിക്കുന്നു.റഷ്യ, ജപ്പാൻ, നറിസ്ഥാൻ(അഫ്ഗാനിസ്ഥാൻ), മലേഷ്യ, പഞ്ചാബ്(ഇന്ത്യ) എന്നീ വിവിധ സ്ഥലങ്ങളിൽ പോയി 47 തൻറെ ദൌത്യം പൂർത്തീകരിക്കുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

  • ഏജൻറ് 47 a.k.a Mr. 47 സമർത്ഥനായ വാടക കൊലയാളി


അവലംബം[തിരുത്തുക]