ഹിറ്റ്മാൻ - കോഡ്നെയിം 47
ഹിറ്റ്മാൻ: കോഡ്നെയിം 47
| |
---|---|
വികസിപ്പിച്ചവർ | ഐഒ ഇൻററാക്ടീവ് |
പ്രകാശിപ്പിക്കുന്നവർ | ഇഡിയോസ് ഇൻററാക്ടീവ് |
രചയിതാവ്(ക്കൾ) | Jesper Kyd |
യന്ത്രം | Glacier |
പതിപ്പ് | 1.92 (December 25, 2000) |
തട്ടകം | Microsoft Windows |
പുറത്തിറക്കിയത് | November 2000 |
തരം | Stealth |
രീതി | Single-player |
Rating(s) | ESRB: M PEGI: 16+ OFLC: MA15+ |
മീഡിയ തരം | CD, Download |
സിസ്റ്റം ആവശ്യകതകൾ | Microsoft Windows
|
ഹിറ്റ്മാൻ വീഡിയോ ഗെയിം ശ്രേണിയിലെ പ്രഥമ ഗെയിമാണ് ഹിറ്റ്മാൻ - കോഡ്നെയിം 47. ഐഒ ഇൻററാക്ടീവ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. എയ്ഡോസ് ഇൻററാക്ടീവ് ആണ് ഇതിൻറെ പ്രസാധകർ.
ഹിറ്റ്മാൻ - കോഡ്നെയിം 47-ൻറെ ആറു ലക്ഷം കോപ്പികൾ വിറ്റിറ്റുണ്ട്[1]..
കഥ
[തിരുത്തുക]കളി തുടങ്ങുന്നത് 47 കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നത് മുതലാണ്. തുടക്കത്തിൽ പരിശീലനമാണ്. അവസാനം ഗാർഡിനെ കൊലപ്പെടുത്തി അയാളുടെ വേഷവും ധരിച്ച് 47 കൊണ്ട് രക്ഷപ്പെടുന്നു. ഒരു വർഷം കഴിഞ്ഞ്, 47 ഇപ്പോൾ ഒരു പ്രൊഫഷണൽ കൊലയാളിയായി ഇൻറർനാഷണൽ കോൺട്രാക്ട് ഏജൻസിയിൽ ഉദ്യോഗാർത്ഥിയാണ്. 47-ന് നിർദ്ദേശങ്ങൾ നൽകുന്നത് ഡയാന ബേൺവുഡ് ആണ്. അന്താരാഷ്ട്ര കുറ്റവാളികളെ ഉന്മൂലനം ചെയ്യാനായി 47 നിയോഗിക്കപ്പെടുന്നു. ഹോങ്കോങ്ങിലെ റെഡ് ഡ്രാഗൺ ട്രയാഡിൻറെ നേതാവായ ലീ ഹോങ്ങ്, കൊളംബിയൻ മയക്കുമരുന്നു കച്ചവടക്കാരനായ പാബ്ലോ ബെലിസാരിയോ ഓഷോ, ആസ്ട്രിയൻ തീവ്രവാദിയായ ഫ്രാൻസ് ഫുഷസ്, അർക്കാദിജി ജെഗോറോവ്-കുപ്രസിദ്ധനായ ആയുധ കള്ളക്കടത്തുകാരൻ എന്നിവരെയാണ് ലക്ഷ്യമിട്ടിട്ടുള്ളത്.