ഹിജാസ് റെയിൽവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹിജാസ് റെയിൽവേ
Damascus-Hejaz station.jpg
ദമാസ്കസിലെ ഹിജാസ് റെയിൽവേ നിലയം
Reporting mark The railway in 1908.
Locale southern Syria, Jordan, northern Saudi Arabia
പ്രവർത്തന കാലയളവ് 1908–1920
പിൻഗാമി HJR, CFH
Track gauge 1050
നീളം 1,320 കി.മീ (820 മൈ)
മുഖ്യകാര്യാലയം Damascus

തുർക്കിയിലെ ഇസ്താംബുളുമായി മക്ക, മദീന നഗരങ്ങളെ ബന്ധിപ്പിച്ച്‌ 1908 ൽ നിർമിച്ചതാണ് ഹിജാസ് റെയിൽവേ (തുർക്കിഷ്: [Hicaz Demiryolu] error: {{lang}}: text has italic markup (help)) [1]. 2241 കി.മീറ്റർ നീളത്തിൽ നിർമിച്ച ചരിത്രപ്രാധാന്യമുള്ള ഈ റെയിൽവേ പാത തുർക്കിയിൽ നിന്നും സിറിയ, ജോർദാൻ, വഴിയാണ് സൗദി അറേബ്യയിലെത്തുന്നത്.

ചരിത്രം[തിരുത്തുക]

1900 മുതൽ 1908 വരെ എട്ടുവർഷമെടുത്തു നിർമിച്ചതാണ് ഹിജാസ് റെയിൽവേ. ഒട്ടോമാൻ ഭരണകാലത്ത് നിർമിച്ച പൗരാണിക ഹിജാസ് റെയിൽവേ ഒന്നാം ലോകയുദ്ധകാലത്താണ് തകർക്കപ്പെട്ടത്. തുർക്കി ഖലീഫയുടെ നിർദ്ദേശപ്രകാരം നിർമിച്ച ഈ റെയിൽപാത പടിഞ്ഞാറൻ അറേബ്യയിലെ ഒട്ടോമാൻ സാമ്രാജ്യത്തിന്റെ ചരിത്രശേഷിപ്പ് കൂടിയാണ്. തുർക്കിയിലെ മൂന്ന് നഗരങ്ങളിലൂടെ കടന്നുപോകുന്ന റെയിൽവേ സിറിയയിൽ ഹലബ്, ഹമാ, ദർഅ എന്നീ പ്രമുഖ നഗരങ്ങളിലൂടെ കടന്ന് ജോർദാനിലേക്ക് പ്രവേശിക്കുന്നു. ജോർദാന്റെ വടക്കൻ അതിർത്തിയിലൂടെ സൗദി അറേബ്യയിൽ പ്രവേശിക്കുന്ന റെയിൽവേ മദായിൻ സ്വാലിഹിലൂടെയാണ് മദീനയിലെത്തുന്നത്. സിറിയയിലെ ദമാസ്കസിൽ നിന്നും മദീനയിലേക്കുള്ള തീർത്ഥാടനത്തിനു വേണ്ടിയാണ് ഈ പാത പ്രധാനമായും ഉപയോഗിച്ചിരുന്നത്.

അവലംബം[തിരുത്തുക]

  1. "ഹിജാസ് റെയിൽവേ". ബ്രിട്ടാനിക്ക.കോം. 
"https://ml.wikipedia.org/w/index.php?title=ഹിജാസ്_റെയിൽവേ&oldid=2286795" എന്ന താളിൽനിന്നു ശേഖരിച്ചത്