ഹാർദ്ദിക് പട്ടേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ഹാർദ്ദിക് പട്ടേൽ
Hardik-paterl 20180219 400 600.jpg
ഹാർദ്ദിക് പട്ടേൽ
ജനനം(1993-07-20)ജൂലൈ 20, 1993[1]
ദേശീയതഇന്ത്യൻ
കലാലയംസഹജാനന്ദ് കോളേജ്
അറിയപ്പെടുന്നത്പട്ടീദാർ സംവരണ സമരം

ഗുജറാത്തിലെ പട്ടേൽ സമുദായ സംഘടനയായ പട്ടിദാർ അനാമത്ത് ആന്തോളൻ സമിതി (പാസ്) യുടെ നേതാവാണ് ഹാർദ്ദിക് പട്ടേൽ. 2015 ൽ ഒ.ബി.സി ക്വാട്ട ആവശ്യപ്പെട്ട് അഹമ്മദാബാദിൽ പട്ടേൽ സമുദായം നടത്തിയ സമര പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു.[3] സമരത്തെത്തുടർന്ന് പോലീസ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാക്കളായിരുന്ന മഹാത്മാ ഗാന്ധി, ചന്ദ്രശേഖർ ആസാദ്, വല്ലഭായി പട്ടേൽ എന്നിവരായിരുന്നു തനിക്കു പ്രചോദനം എന്ന് ഹാർദ്ദിക് അവകാശപ്പെടുന്നു.[4]

ജീവിതരേഖ[തിരുത്തുക]

1993 ജൂലൈ 20 ന്, ഗുജറാത്തി പാട്ടീൽ കുടുംബത്തിലെ ഭരത്, ഉഷ പട്ടേൽ ദമ്പതികളുടെ മകനായാണ് ഹാർദ്ദിക് പട്ടേൽ ജനിച്ചത്. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനു വേണ്ടി ഇവർ 2004 ൽ ഏതാനും കിലോമീറ്റർ അകലെയുള്ള വീരാംഗം എന്ന സ്ഥലത്തേക്ക് താമസം മാറി. അഞ്ചാം ക്ലാസ്സു മുതൽ എട്ടാം ക്ലാസ്സു വരെ ഹാർദ്ദിക് പഠിച്ചത്, ദിവ്യ ജ്യോത് സ്കൂളിലും, പിന്നീട് 12 ആം ക്ലാസ്സുവരെ കെ.ബി. ഷാ വിനയ് മന്ദിർ സ്കൂളിലുമായിരുന്നു. ക്രിക്കറ്റിനെ സ്നേഹിച്ചിരുന്ന, പഠനത്തിൽ ശരാശരി മാത്രം നിലവാരമുണ്ടായിരുന്ന ഒരു വിദ്യാർത്ഥിയായിരുന്നു ഹാർദ്ദിക്.[5] സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, ഹാർദ്ദിക് പിതാവിനെ ജോലികളിൽ സഹായിക്കാൻ തുടങ്ങി.

2010 ൽ സഹജാനന്ദ് കോളേജിൽ ഹാർദ്ദിക് ബിരുദ കോഴ്സിനായി ചേർന്നു. കോളേജ് വിദ്യാഭ്യാസ കാലത്ത്, വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ പരീക്ഷയെഴുതിയതിനു ശേഷം മാത്രമാണ് അദ്ദേഹത്തിനു ബി.കോം ബിരുദം അദ്ദേഹം പൂർത്തിയാക്കാനായത്.[3][6]

രാഷ്ട്രീയം[തിരുത്തുക]

സർദാർ പട്ടേൽ ഗ്രൂപ്പ്[തിരുത്തുക]

2012 ഒക്ടോബർ 31 ന് ആണ് ഹാർദ്ദിക് സർദാർ പട്ടേൽ ഗ്രൂപ്പ് എന്ന യുവജന സംഘടനയിൽ ചേരുന്നത്. ഒരു മാസത്തിനുള്ളിൽ സംഘടനയുടെ വീരാംഗം യൂണിറ്റിന്റെ പ്രസിഡന്റായി.[7] ഈ സംഘടനയിൽ ചേർന്നു പ്രവർത്തിക്കുമ്പോഴാണ് പട്ടീദാർ വിഭാഗം, സ്വകാര്യ, സർക്കാർ മേഖലകളിൽ ജോലി സംബന്ധമായി അനുഭവിക്കുന്ന അവഗണനയെക്കുറിച്ച് കൂടുതൽ അറിയുന്നത്. കാർഷികപരമായും, വാണിജ്യപരമായും, പാട്ടീദാർ സമൂഹം അനുഭവിക്കുന്ന കഷ്ടതകൾ ഹാർദ്ദിക് നേരിട്ടറിഞ്ഞു. പാട്ടീദാർ വിഭാഗത്തിലെ ആളുകൾ കൂടുതലായി ചെയ്തുകൊണ്ടിരുന്ന വജ്ര വ്യവസായം നേരിട്ടുകൊണ്ടിരിക്കുന്ന തകർച്ച ഹാർദ്ദിക് മനസ്സിലാക്കി. വജ്ര വ്യവസായവുമായി ബന്ധപ്പെട്ട 20,000 ഓളം ചെറുകിട സ്ഥാപനങ്ങൾ അടച്ചു പൂട്ടി. അതിൽ ജോലി ചെയ്തിരുന്ന ആളുകൾക്ക് തങ്ങളുടെ ഗ്രാമങ്ങളിലേക്കു തിരിച്ചു പോവേണ്ടി വന്നു. 2015 ൽ എസ്.പി.ജി തലവൻ ലാൽജി പട്ടേലുമായുണ്ടായ അഭിപ്രായ ഭിന്നതയെതുടർന്ന് ഹാർദ്ദിക് ആ സംഘടനയിൽ നിന്നും രാജിവെച്ചു.[7]

പട്ടീദാർ അനാമത്ത് ആന്ദോളൻ സമിതി[തിരുത്തുക]

പട്ടീദാർ സംവരണ പ്രക്ഷോഭം[തിരുത്തുക]

ഇടപെടൽ[തിരുത്തുക]

പട്ടിദാർ അനാമത്ത് ആന്തോളൻ സമിതി (പാസ്) യുടെ കൺവീനറായ ഇദ്ദേഹം പട്ടേൽ സമൂദായത്തിൻറെ വിദ്യാഭ്യാസ ജോലി അവസരങ്ങൾക്ക് വേണ്ടിയാണ് ക്യാപയിൻ സംഘടിപ്പിക്കുന്നത്.പടിഞ്ഞാറെ ഗുജറാത്തിലെ ജനസംഖ്യയിൽ 20 ശതമാനത്തോളമാണ് ഈ സമുദായ അംഗങ്ങളുള്ളത്.

അവലംബം[തിരുത്തുക]

  1. "ഹാർദ്ദിക് പട്ടേൽ ഹെ കോൻ". ഐ.ബി.എൻ. ലൈവ്. 2015-08-25. ശേഖരിച്ചത് 2015-12-25.
  2. പരിമൾ, ധാബി (2015-08-30). "സൺഡേ സ്റ്റോറി, ദ ആംഗ്രി യങ് പട്ടേൽ". ശേഖരിച്ചത് 2015-12-25.
  3. 3.0 3.1 "ഹാർദിക് പട്ടേൽ ഫേസ് ഓഫ് ഗുജറാത് കാസ്റ്റ് പ്രൊട്ടസ്റ്റ്". ബി.ബി.സി. 2015-08-26. ശേഖരിച്ചത് 2015-12-24.
  4. "ഹാർദ്ദിക് പട്ടേൽ, ഫേസ് ഓഫ് ഗുജറാത്ത് കാസ്റ്റ് പ്രൊട്ടസ്റ്റ്സ്". ബി.ബി.സി. 2015-08-25. ശേഖരിച്ചത് 2015-12-08.
  5. റോക്സി, ഗാഡ്ഗേക്കർ (2015-08-27). "എ ബഡ്ഡിങ് ക്രിക്കറ്റർ ഹൂ ചേഞ്ച്ഡ് ഹിസ് ലൈൻ". ടൈംസ് ഓഫ് ഇന്ത്യ. ശേഖരിച്ചത് 2015-12-25.
  6. "ഹൂ ഈസ് ഹാർദ്ദിക് പട്ടേൽ". ടൈംസ് ഓഫ് ഇന്ത്യ. 2015-08-25. ശേഖരിച്ചത് 2015-12-25.
  7. 7.0 7.1 "വെൽ ഫണ്ടഡ്, ഓർഗനൈസ്ഡ് ആന്റ് മാസ്സീവ്. ഹൂ ഈസ് ബിഹൈൻഡ് ഹാർദ്ദിക് പട്ടേൽസ് വാർ മെഷീൻ". ടൈംസ് ഓഫ് ഇന്ത്യ. 2015-08-27. ശേഖരിച്ചത് 2015-12-25.

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാർദ്ദിക്_പട്ടേൽ&oldid=3769556" എന്ന താളിൽനിന്ന് ശേഖരിച്ചത്