Jump to content

ഹരീഷ്‌ ചന്ദ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Harish Chandra
ജനനം(1923-10-11)11 ഒക്ടോബർ 1923
മരണം16 ഒക്ടോബർ 1983(1983-10-16) (പ്രായം 60)
പൗരത്വംUnited States[1]
കലാലയംUniversity of Allahabad
University of Cambridge
അറിയപ്പെടുന്നത്Harish-Chandra's c-function
Harish-Chandra's character formula
Harish-Chandra homomorphism
Harish-Chandra isomorphism
Harish-Chandra module
Harish-Chandra's regularity theorem
Harish-Chandra's Schwartz space
Harish-Chandra transform
Harish-Chandra's Ξ function
പുരസ്കാരങ്ങൾFellow of the Royal Society[2]
Cole Prize in Algebra (1954)
Srinivasa Ramanujan Medal
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMathematics, Physics
സ്ഥാപനങ്ങൾIndian Institute of Science
Harvard University
Columbia University
Tata Institute of Fundamental Research
Institute for Advanced Study
ഡോക്ടർ ബിരുദ ഉപദേശകൻPaul Dirac

ഇന്ത്യൻ-അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും ഭൗതികശാത്രജ്ഞനും മാതൃക സിദ്ധാന്തത്തിന്റെ(representation theory) ,പ്രതേകിച്ച്‌ സ്വരചേർച്ച വിശകലനം(harmonic analysis) സെമി സിമ്പിൾ ലീ ഗ്രൂപി(semisimple Lie groups)ന്റെ അടിസ്ഥാന പഠനങ്ങൾ നടത്തിയ വ്യക്തിയാണ്‌ “‘ഹരീഷ്‌ ചന്ദ്ര”’[2] (11 October 1923 – 16 October 1983).

ആദ്യകാല ജീവിതം[തിരുത്തുക]

ഹരീഷ്‌ ചന്ദ്ര ബ്രിട്ടീഷ്‌ ഇന്ത്യയിലെ കാൺപൂരിൽ ജനനം.കാൺപൂരിലെ B.N.S.D ക്കോളേജിലും അലഹബാദ്‌ സർവകലാശാലയിലും വിദ്യാഭ്യാസം നടത്തി.1943ൽ ഭൗതികശാസ്ത്രത്തിൽ ബിരുദാനന്ദര ബിരുദത്തിനു ശേഷം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്‌ ഓഫ്‌ സയൻസിലേക്ക്‌ മറ്റ്‌ തിയറിറ്റിക്കൽ ഫിസിക്സിലെ പഠനങ്ങൾക്ക്‌ മാറുകയും ഹോമി.ജെ.ഭാഭയോടൊപ്പം പ്രവർത്തിക്കുകയും ചെയ്തു. 1945ൽ അദ്ദേഹം കേംബ്രിഡ്ജ്‌ സർവകലാശാലയിലേക്ക്‌ പോവുകയും പോൾ ഡിരക്ക്‌(paul Dirac)ന്റെ കീഴിൽ ഗവേഷണ വിദ്യാർഥിയാവുകയും ചെതു.കേംബ്രിഡ്ജ്‌ സർവകലാശാലയിൽ വച്ച്‌ വൂൾഫ്ഗാങ്ങ്‌ അ ക്ലാസുകളിൽ വിദ്യാർത്ഥിയായിരുന്നു.ആ സമയത്ത്‌ പൗളിയുടെ ഗവേഷണത്തിലെ ഒരു തെറ്റ്‌ ഇദ്ദേഹം കണ്ടുപിടിക്കുകയും അത്‌ ചൂണ്ടികാണിക്കുകയും ചെയ്തു.ഇരുവരും പിന്നീട്‌ ദീർഘകാലം സുഹൃത്തുകളായിരുന്നു.ഈ സമയങ്ങളിൽ ഗണിതശാസ്ത്രത്തിൽ അദ്ദേഹത്തിനു താല്പര്യം വർദ്ധിച്ചു.1947ൽ കേംബ്രിഡ്ജിൽ നിന്ന്‌ ഇദ്ദേഹം പി എച്ച്‌ ഡി സ്വന്തമാക്കി.

ഡിർക്ക്‌ അമേരിക്കയിലെ പ്രിൻസിടണ്ണിലെ ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ അഡ്വാൻസ്ഡ്‌ സ്റ്റഡിയിൽ 1947/48 കാലത്ത്‌ സന്ദർശിച്ചപ്പോൾ ഹരീഷ്‌ ചന്ദ്രയായിരുന്നു അദ്ദേഹത്തിന്റെ സഹായി.ആ സന്ദർഭത്തിലാണ്‌ ഹരീഷ്‌ ചന്ദ്രഭൗതികശാസ്ത്രത്തിൽ നിന്ന്‌ ഗണിതത്തിലേക്ക്‌ പൂർണമായും മാറുന്നത്‌.1963 മുതൽ ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ അഡ്വാൻസ്‌ സ്റ്റഡിയിലെ അധ്യാപകനായി.1968 മുതൽ അദ്ദേഹത്തിന്റെ മരണം വരെ (1983) അവിടെ IBMവോൻ ന്യൂമാനിലെ പ്രൊഫസറായിരുന്നു.1983 ഒക്ടോബർ 16 ൽ വൈകുന്നേരത്തെ സവാരിക്കിടെ ഹൃദയസ്തംഭനം വന്ന്‌ അദ്ദേഹം മരിച്ചു.അദ്ദേഹത്തിന്റെ ഭാര്യ ലളിത(ലില്ലി) മക്കൾ:പ്രെമെല(പ്രേമി),ദേവകി.

ഗണിതശാസ്ത്ര സംഭാവനകൾ[തിരുത്തുക]

ഹെർമ്മൻ വെയ്‌ല്,ക്ലൗഡെ ചെവല്ലെയ്‌ എന്നീ ഗണിതശാസ്ത്രകാരന്മാർക്ക്‌ അദ്ദേഹം സ്വധീനം ചെലുത്തിയിട്ടുണ്ട്‌.ദേവഷിഷ്‌ ശർമ്മയോടൊപ്പം 9 വർഷം പ്രവർത്തിച്ചു.1950 മുതൽ 1963 വരെ കൊളംബിയ സർവകലാശാലയിൽ സെമിസിമ്പിൾ ലീ ഗ്രൂപ്പിന്റെ മാതൃക തയ്യാറാക്കാൻ പ്രവർത്തിച്ചു.അദ്ദേഹം ഈ കാലങ്ങളിൽ സെമി സിമ്പിൾ ലീ ഗ്രൂപ്പിലെ ഡിസ്ക്രീറ്റ്‌ സീരിയസ്‌ റപ്രസെന്റേഷൻസിലെ പുതിയ പഠനങ്ങൾക്ക്‌ തുടക്കമിട്ടു.പീറ്റർ-വെയ്‌ലെ സിന്താന്ദ്ധത്തിലെ തുല്യരൂപത്തിലുള്ള പഠനങ്ങളാണ്‌. അദ്ദേഹം അർമൻഡ്‌ ബോറെലിനോടൊപ്പം അങ്കഗണിതത്ത്‌ ഗ്രൂപ്പ്‌ സിന്താദ്ധത്തിലും പ്രവർത്തിച്ചിരുന്നു.തുല്യരൂപത്തിലുള്ള നിശ്ചിത വിഭാഗത്തിനെപറ്റൊയും ഒരു പേപ്പർ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.ഫിലോസഫി ഓഫ്‌ കുസ്പ്‌ ഫോംസ്‌(philosophy of cusp forms) വിശദമാക്കുകയും ലാങ്ങ്ലാൻഡ്‌ ഫിലോസോഫി(langlands philosophy)യെ പറ്റി മുന്നോടിയായി പ്രവചിക്കുകയും ചെയ്തു[3][4][5] .

ബഹുമതികളും പുരസ്ക്കാരങ്ങളും[തിരുത്തുക]

അദ്ദേഹം അമേരിക്കയിലെ നാഷണൽ അക്കാഡമി ഓഫ്‌ സയൻസ്സിലെ അംഗവും റോയൽ സൊസൈറ്റിയിലെ ഫെലോയും ആയിരുന്നു.അമേരിക്കൻ മാതമറ്റിക്കൽ സൊസൈറ്റിയിലെ കോൾ പ്രൈസ്‌ 1954 അദ്ദേഹത്തിനു ലഭിച്ചു.ഇന്ത്യൻ നാഷണൽ സയൻസ്‌ അക്കാഡമി ശ്രീനിവാസ രാമാനുജൻ മെഡൽ നൽകി 1974ൽ ആദരിച്ചു.1981ൽ യലെ(yale) സർവകലാശാലയിൽ നിന്നും ഹോനറി ബിരുദം സ്വീകരിച്ചു.V.S.S.D കോളേജ്‌ കാൺപൂരിലെ ഗണിത വിഭാഗം അദ്ദേഹത്തിന്റെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.ഇന്ത്യൻ സർക്കാർ തിയറിറ്റിക്കൽ ഫിസിക്സ്‌ ഗണിത സ്ഥാപനം ഹരീഷ്‌ ചന്ദ്ര റിസർച്ച്‌ ഇൻസ്റ്റിട്യൂട്ട്‌ എന്ന്‌ നാമകരണം ചെയ്തു. റോബർട്ട്‌ ലങ്ങ്ലാൻഡ്‌ ഹരീഷ്‌ ചന്ദ്രയുടെ ജീവചരിത്ര ലേഖനത്തിൽ ഇങ്ങനെ എഴുതി.“He was considered for the Fields Medal in 1958, but a forceful member of the selection committee in whose eyes Thom was a Bourbakist was determined not to have two. So Harish-Chandra, whom he also placed on the Bourbaki camp, was set aside“.

തെരഞ്ഞെടുത്ത ജീവചരിത്രങ്ങൾ[തിരുത്തുക]

  • Doran, Robert S.; Varadarajan, V. S., eds. (2000), "The mathematical legacy of Harish-Chandra", Proceedings of the AMS Special Session on Representation Theory and Noncommutative Harmonic Analysis, held in memory of Harish-Chandra on the occasion of the 75th anniversary of his birth, in Baltimore, MD, January 9–10, 1998, Proceedings of Symposia in Pure Mathematics, vol. 68, Providence, R.I.: American Mathematical Society, pp. xii+551, ISBN 978-0-8218-1197-9, MR 1767886
  • Srivastava, R. S. L. (1986), "About Harish Chandra", Gaṇita Bhãrati. Indian Society for History of Mathematics. Bulletin, 8 (1): 42–43, ISSN 0970-0307, MR 0888666
  • Varadarajan, V. S. (2008), "Harish-Chandra", Complete Dictionary of Scientific Biography

അവലംബം[തിരുത്തുക]

അധിക വായനയ്ക്ക്[തിരുത്തുക]

പുറത്തേക്കുള്ള വഴികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹരീഷ്‌_ചന്ദ്ര&oldid=3982049" എന്ന താളിൽനിന്ന് ശേഖരിച്ചത്