ഹോമി കെ ഭാഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോമി കെ ഭാഭ
ജനനം1949
മുംബൈ, ഇൻഡ്യ
കാലഘട്ടം20th-century philosophy
ചിന്താധാരപോസ്റ്റ്-കൊളോണിയലിസം
Post-structuralism
പ്രധാന താത്പര്യങ്ങൾHistory of ideas, Literature
ശ്രദ്ധേയമായ ആശയങ്ങൾ"Third-space", "Enunciatory Present"

ഒരു ഉത്തരാധുനിക ചിന്തകനാണ് ഹോമി കെ ഭാഭ. ആൻ എഫ് റോഥെൻബെർഗ് പ്രൊഫെസർ ഓവ് ഇംഗ്ലീഷ് ആന്റ് അമേരിക്കൻ ലിറ്റെറേച്ചെർ ആന്റ് ലാംഗ്വേജ്,ഹാർവാഡ് യൂനിവേഴ്സിറ്റി ഹ്യൂമനിറ്റീസ് സെന്റെർ ഡയറക്റ്റർ എന്നീ സ്ഥാനങ്ങൾ അലങ്കരിക്കുന്നു.സമകാലിക പോസ്റ്റ് കൊളൊണിയൽ പഠനത്തിൽ ഏറ്റവും മികച്ച പണ്ഡിതരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. 2012-ൽ ഇൻഡ്യാ ഗവർമെന്റ് അദ്ദേഹത്തെ പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു.[1]

മുൻകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ഇന്ത്യയിലെ മുംബൈയിലുള്ള ഒരു പാഴ്സി കുടുംബത്തിലാണദ്ദേഹം ജനിച്ചത്. മുംബൈ മാസഗൊണിലുള്ള സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. മുംബൈ സർവകലാശാലയിലെ എല്ഫിൻസ്റ്റൺ കോളെജിൽ നിന്നും ബി. എ. കരസ്ഥമാക്കി. തുടർന്ന് ഒക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ക്രൈസ്റ്റ് ചർച്ചിൽ നിന്നും എം. എ., എം. ഫിൽ. എന്നിവ നേടി.

ഔദ്യോഗികജീവിതം[തിരുത്തുക]

സസ്സക്സ് യൂണിവവേഴ്സിറ്റിയിൽ പത്തു വർഷത്തിൽക്കൂടുതൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിൽ അദ്ദേഹത്തിനു സീനിയർ ഫെല്ലോഷിപ്പ് കിട്ടി. പെൻസില്വാനിയ യൂണിവേഴ്സിറ്റിയിലെ സ്റ്റീൻബർഗ് വിസിറ്റിങ്ങ് പ്രൊഫെസ്സർ ആയും അദ്ദേഹം പ്രവർത്തിച്ചു. അവിടെ വച്ചു അദ്ദേഹം റിച്ചാർഡ് റൈറ്റ് പ്രഭാഷണ പരമ്പര നടത്തി.

ആശയങ്ങൾ[തിരുത്തുക]

അദ്ദേഹത്തിന്റെ ഒരു പ്രധാന ആശയം സങ്കരണം എന്നറിയപ്പെടുന്നു. ഇത് എഡ്വേർഡ് സൈദിന്റെ കൃതികളിൽ നിന്നും എടുത്തതാണ്. ബഹുസാംസ്കാരികതയിൽ നിന്നാണ് പുതിയ സാസ്കാരിക രൂപങ്ങൾ ഉരുത്തിരിയുന്നതെന്ന് ഇതു വിവരിക്കുന്നു. കോളനിവൽകരണം ഭൂതകാലത്തിൽ മാത്രം ചേർന്നിരിക്കുന്നതാണെന്നതിനു പകരം അതിന്റെ ചരിത്രങ്ങളും സംസ്കാരവും വർത്തമാനത്തിലേയ്ക്കു കടന്നുകയറിയിരിക്കുന്നതെങ്ങനെയെന്ന് ഭാഭ കാണിച്ചുതരുന്നു. ഇതു നമ്മുടെ അന്തർസംസ്കാരിക ബന്ധങ്ങളെപ്പറ്റിയുള്ള നമ്മുടെ അറിവു തിരുത്തേണ്ടതിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്നു.[2][3] സ്വാധീനത ഭാഭയുടെ പോസ്റ്റ് കൊളോണിയൽ തത്ത്വശാസ്ത്രം പോസ്റ്റ്- സ്ട്രക് ചറാലിസം എന്നതിനോടാണു കൂടുതൽ വിധേയപ്പെട്ടിരിക്കുന്നത്. ജക്വസ് ദെറിദയുടെ അപനിർമ്മാണം, ജാക്വസ് ലാക്കാന്റെ ലക്കാനിയൻ സൈക്കോ അനാലസിസ് മിഷേൽ ഫുക്കൊയുടെ നോഷൻ ഓഫ് ഡിസ്കഴ്സിവിറ്റി എന്നിവയുടെ സ്വാധീനങ്ങൾ അദ്ദേഹത്തിൽ കാണാവുന്നതാണ്.[4] ഇതുകൂടാതെ, 1995ലെ ഒരു അഭിമുഖ സംഭാഷണത്തിൽ, എഡ്വേർഡ് സൈദ് ആണു തന്നെ ഏറ്റവുമധികം സ്വാധീനിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

സ്വീകാര്യത[തിരുത്തുക]

ഭാഭയെ അദ്ദേഹത്തിന്റെ നിഗൂഢമായ പദാവലിയും വിരസമായ ഗദ്യരീതിയും കാരണം വിമർശിക്കുന്നവരുണ്ട്. 1998ൽ ഫിലോസഫി ആന്റ് ലിറ്ററേച്ചർ എന്ന ആനുകാലികം അദ്ദേഹത്തിനു മോശം എഴുത്തിനു രണ്ടാം സ്ഥാനം നൽകപ്പെട്ടു.ഭാഭയ്ക്കു അദ്ദേഹത്തിന്റെ ദ ലൊക്കാഷൻ ഓഫ് കൾച്ചർ (The Location of Culture (Routledge, 1994)എന്ന പുസ്തകത്തിലെ ഒരു ഖണ്ഡികയ്ക്കാണു ഈ പുരസ്കാരം ലഭിച്ചത്.[5] ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സറായ മാർക്ക് ക്രിസ്പിൻ മില്ലർ ഭാഭായുടെ എഴുത്തിനെപ്പറ്റി പറയുന്നത്, അദ്ദേഹത്തിന്റെ കൃതികൾ വായിച്ചപ്പോൾ എന്താണു ഭാഭ പറയുന്നത് എന്ന് അദ്ദേഹത്തിനു മനസ്സിലായില്ല എന്നും അതിലെ പദസൃഷ്ടിയും ലാറ്റിൻ രീതിയിലാക്കിയ വാക്കുകളുമല്ലാതെ അതിനപ്പുറം ഒരർത്ഥവും കണ്ടെത്താൻ ഒരാൾക്കു കഴിഞ്ഞില്ല എന്നു ഒരു വായനക്കരനു വാദിക്കാൻ കഴിയും എന്നാണ്.[6] 2005ൽ ഒരു അഭിമുഖസംഭാഷണത്തിൽ, ഈ വിമർശനങ്ങൾക്കു മറുപടി പറയാൻ ശ്രമിച്ചു. തത്ത്വചിന്തകർ സധാരണക്കാരന്റെ സാധാരണ ഭാഷയുപയോഗിക്കണമെന്നു എല്ലാവരും കരുതുകയും എന്നാൽ ശാസ്ത്രജ്ഞരെ സാധാരണക്കാർക്കു പെട്ടെന്ന് മനസ്സിലാവാത്ത ഭാഷയുപയോഗിക്കാൻ അനുവദിക്കുകയും ചെയ്യുന്നതിൽ അസഹ്ണുത പ്രകടിപ്പിക്കുകയും ചെയ്തു.[7]

വ്യക്തിജീവിതം[തിരുത്തുക]

അദ്ദേഹം അറ്റോർണിയും ലക്ച്ചററും ആയ ജാക്വിലിൻ ഭാഭയെയാണു വിവാഹം കഴിച്ചത്. മൂന്നു മക്കൾ: ഒരു പെൺകുട്ടിയും (ലിയ) രണ്ട് ആൺകുട്ടികളും. ഇഷാൻ,സത്യ).സത്യഭാഭ അഭിനേതാവാണ്.

കൃതികൾ[തിരുത്തുക]

  • നേഷൻ ആന്റ് നെറേഷൻ
  • ദ ലൊക്കേഷൻ ഓഫ് കൾച്ചർ
  • ഓൺ കൾച്ചറൽ ചോയിസ്
  • സ്റ്റിൽ ലൈഫ്
  • വിതൗട് ബൗണ്ഡറി
  • കോസ്മോപോളിറ്റാനിസംസ്

ഇതും കാണുക[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.pib.nic.in/newsite/erelease.aspx?relid=79881
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-09-16. Retrieved 2014-04-02.
  3. http://postcolonialstudies.emory.edu/mimicry-ambivalence-and-hybridity/
  4. http://prelectur.stanford.edu/lecturers/bhabha/interview.html
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2014-04-02.
  6. http://www.nytimes.com/2001/11/17/arts/harvard-s-prize-catch-a-delphic-postcolonialist.html
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2005-07-06. Retrieved 2014-04-02.



"https://ml.wikipedia.org/w/index.php?title=ഹോമി_കെ_ഭാഭ&oldid=3649748" എന്ന താളിൽനിന്ന് ശേഖരിച്ചത്