Jump to content

ഹജ്ജ് വേളയിലെ അപകടങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Stoning of the devil, 2006

ഹജ്ജ് കർമ്മനിടെ വിവിധ വർഷങ്ങളിലായി നിരവധി അപകടങ്ങളും അപകടമരണങ്ങളുമാണ് സംഭവിച്ചത്.വിവിധ വർഷങ്ങളായി ആയിരക്കണക്കിനാളുകൾ ഇതിനകം മരണപ്പെട്ടിട്ടുണ്ട്.ഓരോ വർഷവും ലക്ഷക്കണക്കിനാളുകളാണ് ഹജ്ജിനായി എത്താറുള്ളത്.മിനയിലെ കല്ലേറ് കർമ്മങ്ങൾക്കിടയിലാണ് ഇതിൽ നിരവധി അപകടങ്ങളും നടന്നിട്ടുള്ളത്.

അപകടങ്ങൾ വിവിധ വർഷങ്ങളിൽ

[തിരുത്തുക]
  • ജൂലൈ 2 ,1990 : മിനയിൽ നടത്തത്തിനിടയിലെ തിരക്ക്മൂലം ഭയന്നോടി 1426 തീർഥാടകരാണ് മരിച്ചത്.(അൽ മഅ ഐസിം ടണൽ) ഭാഗത്തായിരുന്നു ഈ ദുരന്തം.മലേഷ്യ, ഇന്തോനേഷ്യ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു കൂടുതൽ.[1][2]
  • മെയ് 23,1994 : കല്ലേറു കർമ്മത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 270 തീർഥാകടകർ മരിച്ചു.
  • ഏപ്രിൽ 9 , 1998: ജംറ പാലത്തിനടുത്ത് നടന്ന തിരക്കിൽ 118 തീർഥാടകർ മരിക്കുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു..[3]
  • മാർച്ച് 5, 2001: കല്ലേറിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകളുടെ ചവിട്ടേറ്റ് 35 തീർത്ഥാടകർ മരിച്ചു.[4]
  • ഫെബ്രുവരി 11, 2003: പിശാചിനെ കല്ലെറിയുന്നതിനിടെയുണ്ടായ തിരക്കിൽ 14 തീർത്ഥാടകർക്ക് പരിക്ക്.[5]
  • ഫെബ്രുവരി 1 , 2004: മിനയിലെ കല്ലേർ കർമ്മത്തിനിടെയുണ്ടായ തിരക്കിൽ 251 തീർത്ഥാടകർ മരണപ്പെടുകയും 244 പേർക്ക് പരിക്കേൽക്കുകയും ചെയ്തു..[6]
  • ജനുവരി 12, 2006: ഹജ്ജിൻറെ അവസാന ദിവസം കല്ലേർ കർമ്മത്തിനിടെ ചുരുങ്ങിയത് 346 തീർത്ഥാടകർ കൊല്ലപ്പെടുകയും 289 പേരിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പ്രാദേശിക സമയം 13:00 ന് ശേഷമായിരുന്നു അപകടം.
  • സപ്തംബർ 24,2015: 769 തീർത്ഥാടകർ മരണപ്പെടുകയും 863 പേർക്ക് പരിക്കേൽക്കുകയും ചെയ്തു..[7]

2006 ലെ ദുരന്തത്തെ തുടർന്ന് പിശാചിൻറെ പ്രതീകമായ തൂണുകളും ജംറ പാലവും നശോന്മുഖമായിരുന്നു.തുടർന്ന് ഇത് പുനർ നിർമ്മാണം നടത്തുകയായിരുന്നു. തുടർന്ന് വിശാലമായ മൾട്ടിലെവൽ പാലം നിർമ്മിച്ചു.ഇപ്പോൾ ഓരോ തട്ടുകളിൽ നിന്നും ആയാസേനയും സുരക്ഷിതമായും കല്ലെറിയൽ കർമ്മം നടത്താൻ സാധിക്കും വിധമാണ് ക്രമീകരണം. 2006 ലെ സംഭവത്തെ തുടർന്ന് കല്ലേർ കർമ്മത്തിന് ഓരോ രാജ്യത്തിനും നിശ്ചിത സമയക്രമം നിചപ്പെടുത്തിയിരുന്നു.[8]

തീപ്പിടുത്തങ്ങൾ

[തിരുത്തുക]
  • ഡിസംബർ 1975: മിനയിലെ കൂടാരത്തിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 200 പേർ മരിച്ചു.[9]
  • ഏപ്രിൽ 15 ,1997: കൂടാരത്തിലുണ്ടായ തീപ്പിടുത്തത്തിൽ 343 തീർഥാടകർ മരണപ്പെടുകയും 1,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.(പ്രധാന ലേഖനം: 1997 ലെ മക്കയിലെ തീപ്പിടുത്തം).[10] The tents are now fireproof.
  • നവംബർ 1, 2011: യാത്രാ വാഹനത്തിന് തീപിടിച്ച് രണ്ടു ഭാര്യയും ഭർത്താവടക്കം രണ്ടു പേരാണ് മരണപ്പെട്ടത്.

വിമാന അപകടങ്ങൾ

[തിരുത്തുക]
  • ജനുവരി 22, 1973: മക്കയിൽ നിന്ന് മടങ്ങുകയായിരുന്ന റോയൽ ജോർദാനിയൻ ബോയിംഗ് 707 വിമാനം നൈജീരിയലെ കാനോയിൽ അപകടത്തിൽപ്പെട്ട് 176 ഹജജ് തീർത്ഥാടകർ മരണപ്പെട്ടു
  • ഡിസംബർ 4, 1974: ശ്രീലങ്കയിലെ കൊളൊമ്പോക്കടുത്ത് മാർട്ടിനയർ ഫ്ലൈറ്റ് 138 തകർന്ന് 182 ഇന്തോന്വേഷ്യൻ ഹജ്ജ് തീർത്ഥാടകർ മരിച്ചു.9 ക്യാബിൻ ക്രൂ അംഗങ്ങളും മരണപ്പെട്ടു.
  • നവംബർ 15, 1978: ശ്രീലങ്കയിലെ കൊളൊമ്പോക്കടുത്ത് വെച്ച് ഐലാൻറ് എയർലെൻ വിമാനം എൽഎൽ 001 തകർന്ന് 170 (കൂടുതൽ പേരും ഇന്തോന്വേഷ്യൻ) തീർത്ഥാടകർ മരിച്ചു.
  • നവംബർ 26,1979: ജിദ്ധ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ പാകിസ്താൻ ഇൻറർനാഷണൽ എയർലൈൻസ് 740 തകർന്ന് 156 പേർ മരിച്ചു.
  • ജൂലൈ 11 ,1991: ജിദ്ധ കിംഗ് അബ്ദുൽഅസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ നൈജീരിയ എയർവേസ് 2120 നൈജീരിയയിലെ സൊകോട്ടോയിലേക്ക് പോകുകയായിരുന്ന 247 ഹജ് തീർഥാടകരും 14 ക്രൂ സംഘവും മരണപ്പെട്ടു

അവലംബം

[തിരുത്തുക]
  1. "True Islam". Quran-Islam.org. Retrieved 2013-07-31.
  2. "A history of hajj tragedies | World news". London: theguardian.com. January 13, 2006. Retrieved 2013-07-31.
  3. "Saudis identifying nationalities of 118 dead pilgrims". BBC News. April 9, 1998.
  4. "BBC News – MIDDLE EAST – Lessons from Hajj deaths". News.bbc.co.uk. Retrieved 11 October 2014.
  5. "Fourteen killed in Hajj stampede". BBC News. February 11, 2003.
  6. "BBC NEWS – Hundreds killed in Hajj stampede". News.bbc.co.uk. Retrieved 11 October 2014.
  7. http://www.bbc.com/news/world-middle-east-34372745. {{cite news}}: Missing or empty |title= (help)
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-04. Retrieved 2015-09-24.
  9. "Dokumentation: Die schwersten Unglücke bei der Hadsch – SPIEGEL ONLINE". SPIEGEL ONLINE. 12 January 2006. Retrieved 11 October 2014.
  10. "Saudi diplomat: Hajj fire was an accident". CNN. 1997-04-16. Retrieved 2014-04-18.
"https://ml.wikipedia.org/w/index.php?title=ഹജ്ജ്_വേളയിലെ_അപകടങ്ങൾ&oldid=3621944" എന്ന താളിൽനിന്ന് ശേഖരിച്ചത്