ഹംബോൾട്ട് കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹംബോൾട്ട് കൗണ്ടി
Aerial view of Humboldt Bay
Aerial view of Humboldt Bay
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country അമേരിക്കൻ ഐക്യനാടുകൾ
State California
RegionCalifornia North Coast
IncorporatedMay 12, 1853[1]
നാമഹേതുHumboldt Bay, which was named after Alexander von Humboldt
County seatEureka
Largest cityEureka
വിസ്തീർണ്ണം
 • ആകെ4,052 ച മൈ (10,490 കി.മീ.2)
 • ഭൂമി3,568 ച മൈ (9,240 കി.മീ.2)
 • ജലം484 ച മൈ (1,250 കി.മീ.2)
ഉയരത്തിലുള്ള സ്ഥലം6,960 അടി (2,120 മീ)
ജനസംഖ്യ
 • ആകെ134,623
 • കണക്ക് 
(2016)
1,36,646
 • ജനസാന്ദ്രത33/ച മൈ (13/കി.മീ.2)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
Area code(s)707, 530
വെബ്സൈറ്റ്humboldtgov.org

ഹംബോൾട്ട് കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള ഒരു കൗണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 134,623 ആയിരുന്നു.[3] യുറേക്ക നഗരത്തിലാണ് കൗണ്ടി സീറ്റ്.[4] ഹംബോൾട്ട് കൗണ്ടിയിൽ യുറീക്കാ-ആർക്കാറ്റ-ഫോർച്ചുണ, CA മൈക്രോപ്രൊലിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയ ഉൾപ്പെടുന്നു. ഇതു സ്ഥിതിചെയ്യുന്നത് ദൂരെ വടക്കൻ തീരത്ത് സാൻ ഫ്രാൻസിസ്കോയ്ക്ക് ഏകദേശം 270 മൈൽ വടക്കു ദിശയിലാണ്. ഈ കൗണ്ടിയിലെ പ്രാഥമിക ജനസംഖ്യാ കേന്ദ്രങ്ങൾ യൂറേക്കാ നഗരത്തിലാണ്. കാലിഫോർണിയയിലെ റെഡ്‍വുഡ്സ് കോളജിൻറെ പ്രധാന കാമ്പസ്, അർക്കാറ്റയിലെ ചെറിയ കോളജ് ടൌൺ, ഹംബോൾട്ട് സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവ കാലിഫോർണിയയിലെ രണ്ടാമത്തെ പ്രകൃതിദത്ത ഉൾക്കടലായ ഹുംബോൾട്ട് ഉൾക്കടലിനു സമീപസ്ഥമായി സ്ഥിതി ചെയ്യുന്നു. ഇവിടെയുള്ള പട്ടണങ്ങളും നഗരങ്ങളും വിക്ടോറിയൻ വാസ്തുവിദ്യയുടെ ഉത്തമോദാഹരണങ്ങളായ നൂറുകണക്കിന് കെട്ടിടങ്ങൾക്കു പ്രശസ്തമാണ്.

ചരിത്രം[തിരുത്തുക]

ഇപ്പോൾ ഹംബോൾട്ട് കൗണ്ടി എന്നറിയപ്പെടുന്ന ഈ പ്രദേശത്തെ യഥാർത്ഥ നിവാസികൾ; വൈയോട്ട്, യൂറോക്ക്, ഹൂപ്പ, കരുക്ക്, ചിലുല, വിൽക്കുട്ട് എന്നിങ്ങനെയുള്ള അമേരിക്കൻ ഇന്ത്യൻ വംശജരും വൈലാക്കി, മാട്ടോലിയാൻഡ് നോൻഗാറ്റിൽ തുടങ്ങിയ ഈൽ റിവർ അത്തബാസ്ക്കൻ ജനങ്ങളുമായിരുന്നു.[5] ആൻഡ്രേസ് ഡി ഉർദാനേറ്റ, കേപ്പ് മെൻഡോസിനോയ്ക്ക് സമീപമുള്ള തീരപ്രദേശവും തുടർന്ന് തെക്കൻ തീരത്തുള്ള അകാപുൽക്കോയും 1565 ൽ കണ്ടെത്തി.1565 കളിൽ സ്പാനിഷ് വ്യാപാരികൾ "മനില ഗാലിയൺസ്" എന്നറിയപ്പെട്ടെ സ്പാനിഷ് വ്യാപാരക്കപ്പലുകളുമായി ഫിലിപ്പൈൻസിൽനിന്നുള്ള യാത്രാമദ്ധ്യേ കാലിഫോർണിയയിൽ അവിചാരിതമായ സന്ദർശനങ്ങൾ നടത്തിയിരുന്നു. ഹംബോൾട്ട് കൌണ്ടി 1853 ൽ ട്രിനിറ്റി കൌണ്ടിയുടെ ഭാഗങ്ങൾ അടർത്തിടെയെടുത്തു രൂപീകൃതമായി. രേഖപ്പെടുത്തപ്പെട്ട ആദ്യ യൂറോപ്യൻ വംശജരുടെ ഈ മേഖലയിലേയ്ക്കുള്ള സന്ദർശനം 1775 ൽ ട്രിനിഡാഡിൽ എത്തിയ സ്പെയിൻകാരുടേതാണ്.[6]


അവലംബം[തിരുത്തുക]

  1. Kerr, J.M. - The Codes of California. - 1905. - p.1043.
  2. "Salmon Mountain". Peakbagger.com. ശേഖരിച്ചത് May 22, 2015.
  3. "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2016-02-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 4, 2016.
  4. "Find a County". National Association of Counties. മൂലതാളിൽ നിന്നും May 31, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 7, 2011.
  5. Van Kirk, Susie, Humboldt County: A Briefest of Histories Archived August 27, 2008, at the Wayback Machine., Humboldt County Historical Society, May 1999
  6. Van Kirk, Susie, Humboldt County: A Briefest of Histories Archived August 27, 2008, at the Wayback Machine., Humboldt County Historical Society, May 1999
"https://ml.wikipedia.org/w/index.php?title=ഹംബോൾട്ട്_കൗണ്ടി&oldid=3657974" എന്ന താളിൽനിന്ന് ശേഖരിച്ചത്