യൂറൊക്ക് ആദിവാസികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Yurok
Olekwo'l
Yurok plankhouse03.jpg
Yurok plank house
ആകെ ജനസംഖ്യ
2010: 6,567 alone and in combination[1]
കാര്യമായ ജനസഞ്ചയമുള്ള പ്രദേശങ്ങൾ
 United States ( California)
ഭാഷകൾ
English, Yurok[2]
മതം
traditional tribal religion, Christianity
അനുബന്ധ ഗോത്രങ്ങൾ
Wiyot people[2]

ഉത്തര അമേരിക്കയിലെ ആദിവാസികൾ ആണ് യൂറൊക്ക് ആദിവാസികൾ. നദിയുടെ താഴ്ഭാഗത്തുള്ള ജനവിഭാഗം എന്നാണിതിന് അവിടത്തെ കറുക്ക് ഭാഷയിൽ അർത്ഥം.[3] ക്ലാമാത്ത് നദിക്കും പസഫിക് തീരത്തിനും അടുത്തുള്ള ഉത്തര പശ്ചിമ കാലിഫോർണിയായിലാണിവർ ജീവിക്കുന്നത്. Olekwo'l എന്നാണവർ സ്വയം വിളിക്കുന്നത്. വ്യക്തികൾ എന്നാണ് ഇതിനർത്ഥം. ഇപ്പോൾ അവർ ഹംബോൾഡ് കൗണ്ടിയിലെ യൂറൊക്ക് ഇന്ത്യൻ (റെഡ് ഇന്ത്യൻ) സംരക്ഷിത പ്രദേശത്തുള്ള അനേകം റാഞ്ചെറിയാകളിൽ വസിക്കുന്നു. [4]

ചരിത്രം[തിരുത്തുക]

Spoon, Yurok (Native American),19th century, Brooklyn Museum

പരമ്പരാഗതമായി, യൂറൊക്ക് ആദിവാസികൾ ക്ലാമാത്ത് നദീതീരത്തുള്ള ഗ്രാമങ്ങളിൽ സ്ഥിരമായി വസിക്കുന്നു. ഇതിൽ ചില ഗ്രാമങ്ങൾ പതിനാലാം നൂറ്റാണ്ടുമുതൽ നിലനിൽക്കുന്നതാണ്. ഇവർ നദികളിൽനിന്നും സാൽമൺ മത്സ്യങ്ങളെ പിടിച്ചും സമുദ്രത്തിൽനിന്നും മത്സ്യങ്ങളേയും മറ്റു ജീവികളേയും പിടിച്ചും കാട്ടിൽ വേട്ടയാടിയും ചെടികളും മറ്റും ഉപയോഗിച്ചും ജീവിക്കുന്നു. ഇവരുടെ പ്രധാന നാണയം ഒരുതരം നീളമുള്ള ചിപ്പിയാണ്. ഇതു മാല രൂപത്തിൽ അണിയാറുണ്ട്. [5]

കുറിപ്പുകൾ[തിരുത്തുക]

 1. "2010 Census CPH-T-6. American Indian and Alaska Native Tribes in the United States and Puerto Rico: 2010" (PDF). census.gov.
 2. 2.0 2.1 "California Indians and Their Reservations: Y." San Diego State University Library and Information Access. 2011. Retrieved 21 July 2012.
 3. Bright, William; Susan Gehr. "Karuk Dictionary and Texts". ശേഖരിച്ചത് 2012-07-06.
 4. Pritzker 159
 5. Kroeber, Alfred. [catalog.hathitrust.org/Record/002494436 Handbook of the Indians of California.] Washington D.C.: Government Printing Office. 1925, pp. 22-23.

അവലംബം[തിരുത്തുക]

 • Cook, Sherburne F. 1956. "The Aboriginal Population of the North Coast of California". Anthropological Records 16:81-130. University of California, Berkeley.
 • Cook, Sherburne F. 1976. The Conflict between the California Indian and White Civilization. University of California Press, Berkeley.
 • Kroeber, A. L. 1925. Handbook of the Indians of California. Bureau of American Ethnology Bulletin No. 78. Washington, D.C.
 • Kroeber, A. L. 1976. Yurok Myths. University of California Press, Berkeley.
 • Hinton, Leanne. Flutes of Fire: Essays on California Indian Languages. Berkeley: Heyday Books, 1994. ISBN 0-930588-62-2.
 • Pritzker, Barry M. A Native American Encyclopedia: History, Culture, and Peoples. Oxford: Oxford University Press, 2000. ISBN 978-0-19-513877-1.
"https://ml.wikipedia.org/w/index.php?title=യൂറൊക്ക്_ആദിവാസികൾ&oldid=3266461" എന്ന താളിൽനിന്ന് ശേഖരിച്ചത്