Jump to content

സൺ ഡൂങ് ഗുഹ

Coordinates: 17°27′25″N 106°17′15″E / 17.45694°N 106.28750°E / 17.45694; 106.28750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൺ ഡൂങ് ഗുഹ
Sơn Đoòng Cave
View approaching the second doline
Map showing the location of സൺ ഡൂങ് ഗുഹ
Map showing the location of സൺ ഡൂങ് ഗുഹ
LocationQuảng Bình Province, Vietnam
Coordinates17°27′25″N 106°17′15″E / 17.45694°N 106.28750°E / 17.45694; 106.28750
Depthmax. 150 മീറ്റർ (490 അടി)
Lengthapprox. 9 കിലോമീറ്റർ (30,000 അടി)
Discovery1991 [AD] by Hồ Khanh
GeologyPermo-Carboniferous limestone
Entrances2
HazardsUnderground river
Cave survey2009, British/Vietnamese

മദ്ധ്യ വിയറ്റ്‌നാമിലെ ക്വാങ് ബിൻഹ് പ്രവിശ്യയിലെ 'ഫോങ് നാ കി ബാങ്' ദേശീയോദ്യാനത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഗുഹയാണ് സൺ ഡൂങ് (വിയറ്റ്നാമീസ്: hang Sơn Đoòng). 1990-ൽ വിയറ്റ്‌നാമിലെ ഹോ ഖാൻ എന്ന കർഷകൻ കണ്ടെത്തിയ ഈ ഗുഹ[1][2][3] 2-5 മില്യൺ വർഷം പഴക്കമുള്ളതായി കരുതപ്പെടുന്നു.[4] ഏകദേശം 9 കിലോമീറ്ററോളം ദൈർഘ്യവും 200 മീറ്റർ വീതിയും 150 മീറ്റർ ഉയരവുമാണ് ഈ ഗുഹയ്ക്കുള്ളത്.[5][6] ലാവോസ്-വിയറ്റ്നാം അതിർത്തിക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ ഗുഹയ്ക്കുള്ളിലൂടെ അതിനെ തുരന്നെന്നപോലെ ഒഴുകുന്ന റൗവോ തൂങ് നദിയാണ് മറ്റൊരു പ്രത്യേകത.[7]

കണ്ടുപിടിത്തം

[തിരുത്തുക]

1990-ൽ വിയറ്റ്‌നാമിലെ ഹോ ഖാൻ എന്ന കർഷകൻ ആണ് ഈ ഗുഹ കണ്ടെത്തിയത്.[1][8] ട്രക്കിങ്ങിലും വേട്ടയിലുമൊക്കെ താത്പര്യമുള്ളയാളായിരുന്നു ഹോ ഖാൻ. ഒരിക്കൽ വനത്തിൽ വിറകുശേഖരിക്കാനും മറ്റുമായി ചുറ്റിയടിക്കുന്നതിനിടെ യാദൃച്ഛികമായാണ് അദ്ദേഹം ഈ ഗുഹാമുഖം കാണുന്നത്. എന്നാൽ കാറ്റിന്റെ ചൂളംവിളി ശബ്ദവും ഗുഹയുടെ പ്രവേശന വഴിയിലുള്ള നദിയുടെ മുഴക്കവും അതുപോലെതന്നെ കുത്തനെയുള്ള ഇറക്കവും കാരണം അന്ന് അതിനെക്കുറിച്ച് കാര്യമായി ഒന്നും ചിന്തിക്കാതെ അദ്ദേഹം മടങ്ങി.[7]

പിന്നീട് 2009 ഏപ്രിൽ 10 മുതൽ 14 വരെ ഹോവാർഡ് ലിംബേർട്ട് എന്ന ഗവേഷകൻ നയിച്ച ബ്രിട്ടീഷ് കേവ് റിസർച്ച് അസോസിയേഷൻറെ ബ്രിട്ടീഷ് ഗുഹ ഗവേഷണ സംഘം ഫോങ് നാ കി ബാങിൽ നടത്തിയ സർവ്വേയുടെ ഭാഗമായി ഗുഹ സന്ദർശിച്ചതിനുശേഷം 2009-ൽ ഈ ഗുഹ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുകയും ചെയ്തു. തുടർന്ന് അവർ ആ ഗുഹക്ക് 'സൺ ഡൂങ്' (Son Doong) എന്ന് പേരിട്ടു. ‘പർവതത്തിലെ അരുവി’ എന്നാണ് സൺ ഡൂങ് എന്ന പേരിനർഥം.[9] ശിൽപ്പങ്ങൾ കടഞ്ഞെടുത്തതുപോലെയുള്ള കല്ലുപാളികൾ, വെള്ളച്ചാട്ടം, കാട്, പുഴ, അരുവികൾ എന്നിവയൊക്കെ സൺ ഡൂങ് ഗുഹയിലുണ്ട്. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ജീവജാലങ്ങളുടെ ഫോസിലുകൾ വരെ ഈ ഗുഹയിൽ നിന്ന് ഗവേഷകർ കണ്ടെടുത്തു.[10][8]

വിവരണം

[തിരുത്തുക]

കാർബോണിഫെറസ് ഘട്ടത്തിൽ പെർമിയൻ ചുണ്ണാമ്പുകല്ലുകൊണ്ട് നിർമ്മിതമായ ഈ പ്രധാന സൺ ഡൂങ് ഗുഹാചുരം ലോകത്തിലെ ഏറ്റവും വലിയ ഗുഹാ ചുരം ആയി അറിയപ്പെടുന്നു. ഹോവാർഡ് ലിംബേർട്ട് പറയുന്നതനുസരിച്ച് ഈ ഗുഹയുടെ വ്യാപ്തം - 38.4 × 106 ക്യുബിക്ക് മീറ്റർ (1.36 × 109 cu ft) ആണ്. ഇത് 9 കിലോമീറ്റർ (3.1 മൈൽ) നീളത്തിലും 200 മീറ്റർ (660 അടി) ഉയരത്തിലും 150 മീറ്റർ (490 അടി) വീതിയിലും കാണപ്പെടുന്നു. ഈ ഗുഹയുടെ ക്രോസ്-വിസ്താരം തൊട്ടടുത്ത രണ്ടാംസ്ഥാനമുള്ള വലിയ ചുരം ആയ മലേഷ്യയിലെ ഡീർ ഗുഹയുടെ രണ്ടുമടങ്ങുവലിപ്പമുള്ളതായി വിശ്വസിക്കപ്പെടുന്നു.[11][12] അതായത് ഒരു ബോയിംഗ് 747 വിമാനത്തിന് സഞ്ചരിക്കാൻ കഴിയുന്നത്ര വീതിയുണ്ട് ഗുഹക്കകത്ത്.[13][14] 70 മീറ്റർ വരെ ഉയരമുള്ള ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും ഉയരമുള്ള സ്റ്റാലാഗ്മിറ്റുകളിൽ ചിലത് ഗുഹയിലുണ്ട്.[15] ഗുഹയിലെ ഹാൻഡ് ഓഫ് ഡോഗ് സ്റ്റാലാഗ്മൈറ്റിന് 70 മീറ്ററിലധികം ഉയരമുണ്ട്.[16]

സൺ ഡൂങിനുള്ളിലെ ആവാസവ്യവസ്ഥ വലുത് പോലെ തന്നെ സവിശേഷമാണ്, മാത്രമല്ല അതിന് അതിന്റേതായ പ്രാദേശിക കാലാവസ്ഥാ സംവിധാനമാണുള്ളത്.[17] മനോഹരമായ തടാകങ്ങളും 50 മീറ്ററോളം ഉയരമുള്ള മരങ്ങൾ നിറഞ്ഞ ഒരു വനവും ഗുഹയ്ക്കുള്ളിലുണ്ട്. ചിലഭാഗങ്ങളിൽ ഗുഹയുടെ വിള്ളലുകളിൽ കൂടി സൂര്യപ്രകാശം ഉള്ളിലേക്കെത്താറുണ്ട്. ഇത് മരങ്ങളുടെയും മറ്റ് സസ്യങ്ങളുടെയും വളർച്ചയ്ക്ക് കാരണമാകുന്നു.[18] ഗുഹയ്ക്കുള്ളിൽ തന്നെ മേഘങ്ങൾ ഉണ്ടാകത്തക്കവിധമുള്ള പ്രത്യേകതരം കാലാവസ്ഥയും സൺ ഡൂങ്ങിന്റെ മറ്റൊരു സവിശേഷതയാണ്. ഇതിലും മനോഹരമായ ഒരു സ്ഥലം ഭൂമിയിൽ ഉണ്ടാകില്ല എന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ ഹോവാർഡ് ലിംബേർട്ടിന്റെ അഭിപ്രായം.[19]

കുരങ്ങൻമാരും പാമ്പുകളും എലികളും കിളികളും വവ്വാലുകളും തുടങ്ങി നിരവധി ജീവജാലങ്ങളാൽ സമ്പന്നമാണ് സൺ ഡൂങ് ഗുഹ. എന്നാൽ വെളിച്ചം കടക്കാത്ത പ്രദേശത്ത് ജീവിക്കുന്നതിനാലാവണം അവ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി ഏറെയും വെളുത്തനിറത്തിലുള്ളവയും കണ്ണുകളില്ലാത്തവയുമാണ്.[19]

സൺ ഡൂങ്ങിന്റെ പ്രവേശന കവാടം ഇരുൾനിറഞ്ഞ ഭാഗത്തേയ്ക്ക് പോകുന്ന ഒരു ചരിവാണ്. കൃത്രിമ വെളിച്ചം ഇല്ലാതെ ഗുഹ പര്യവേക്ഷണം ചെയ്യുന്നത് അസാധ്യമാണ്.[20]

വിനോദസഞ്ചാരം

[തിരുത്തുക]

2013-ലാണ് ഇവിടം വിനോദസഞ്ചാരികൾക്ക് തുറന്നു കൊടുക്കുന്നത്.[10] തുടർന്ന് 2013 ആഗസ്റ്റിന്റെ തുടക്കത്തിൽ ആദ്യത്തെ സന്ദർശന സംഘം ഓരോരുത്തരും 3000 യു. എസ് ഡോളർ വീതം മുടക്കി ഗൈഡിൻറെ സഹായത്തോടെ പര്യവേക്ഷണം നടത്തുകയുണ്ടായി.[21][22] ഗുഹയിലേക്ക് പ്രവേശിക്കാൻ അനുമതി ആവശ്യമാണ്. എങ്കിലും വർഷത്തിൽ പരമാവധി 300-500 പേർക്കാണ് സന്ദർശനം അനുവദിച്ചിരിക്കുന്നത്.[7] 2017 ലെ കണക്കനുസരിച്ച് ടൂറിസം ആവശ്യങ്ങൾക്കായി ഗുഹയിൽ പ്രവേശിക്കാൻ ഓക്സാലിസ് അഡ്വഞ്ചർ ടൂറുകൾക്ക് മാത്രമേ അനുമതിയുള്ളൂ.[23][1] മഴക്കാലത്ത്, ഗുഹയിലോട്ടുള്ള പ്രവേശനം അനുവദനീയമല്ല.[24]

വികസന പദ്ധതികൾ

[തിരുത്തുക]

2015 ൽ വിയറ്റ്നാമീസ് വികസന കമ്പനിയായ സൺ ഗ്രൂപ്പ് ഒരു മണിക്കൂറിൽ 1,000 സന്ദർശകരെ ഗുഹയിലേക്ക് കൊണ്ടുപോകാൻ സാധ്യതയുള്ള കേബിൾ കാർ നിർമ്മിക്കാൻ ശ്രമിക്കുകയുണ്ടായെങ്കിലും യുനെസ്കോയുടെയും ആക്ടിവിസ്റ്റ് ഗ്രൂപ്പായ സേവ് സോൺ ഡൂങ്ങിന്റെയും കടുത്ത എതിർപ്പ് നിർമാണ അനുമതി താൽക്കാലികമായി നിർത്താൻ വിയറ്റ്നാമീസ് സർക്കാരിനെ പ്രോത്സാഹിപ്പിച്ചു.[17]

ചലച്ചിത്രങ്ങളിൽ

[തിരുത്തുക]

പുലിമുരുകൻ, കോങ്:സ്കൾ ഐലന്റ് തുടങ്ങിയ പ്രസിദ്ധ ചലച്ചിത്രങ്ങൾക്കുപുറമേ പല ഹോളിവുഡ് സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.[5]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഗുഹകളും മനോഹരമായ തീരങ്ങളും നിറഞ്ഞ വിയറ്റ്നാം". ManoramaOnline. Retrieved 2020-07-04.
  2. "World's Biggest Cave Found in Vietnam". National Geographic. ജൂലൈ 9, 2009. Archived from the original on ഫെബ്രുവരി 28, 2015. Retrieved ഫെബ്രുവരി 24, 2015.
  3. Guinness World Records 2013, Page 032. ISBN 9781904994879
  4. Edström, Martin. "Fly Through A Colossal Cave: Son Doong in 360°". National Geographic. Retrieved 2017-10-07.
  5. 5.0 5.1 "കിങ് കോങ് എത്തും മുമ്പേ പുലിമുരുകൻ എത്തി". ManoramaOnline. Retrieved 2019-05-10.
  6. "Recently Discovered World's Largest Cave, Son Doong, Open to Visitors". Bored Panda (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-05-10.
  7. 7.0 7.1 7.2 "അദ്ഭുതക്കാഴ്ചകളൊരുക്കി ഭൂമിയിലെ 'യമണ്ടൻ ഗുഹ' | Son Doong Cave Travel". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2020-07-05. Retrieved 2020-07-04.
  8. 8.0 8.1 CNN, By Kate Springer. "World's biggest cave is even bigger than we thought" (in ഇംഗ്ലീഷ്). Retrieved 2020-07-07. {{cite web}}: |last= has generic name (help)
  9. Dykes, Brett Michael (January 3, 2011). "Explorers discover spectacular caves in Vietnam". Yahoo!. Archived from the original on 2011-01-06.
  10. 10.0 10.1 "' സൺ ഡൂങ് ഗുഹ. ' - Times Kerala". Dailyhunt (in ഇംഗ്ലീഷ്). Retrieved 2019-05-10.
  11. "World's largest grotto unveiled in Vietnam". Archived from the original on 2009-04-27.
  12. "Britons claim to find world's largest cave". The Daily Telegraph. London. 30 April 2009.
  13. "Son Doong voted among world's seven wonders for 2020". VnExpress International.
  14. "' സൺ ഡൂങ് ഗുഹ. ' - Times Kerala". Dailyhunt (in ഇംഗ്ലീഷ്). Retrieved 2020-07-04.
  15. "Vietnam Cave". National Geographic. July 2011. Archived from the original on 2010-12-20. Retrieved 16 January 2017.
  16. Edström, Martin. "Fly Through A Colossal Cave: Son Doong in 360°". Retrieved 2020-07-08.
  17. 17.0 17.1 CNN, By Jarryd Salem, for. "Explore Hang Son Doong, the world's largest cave" (in ഇംഗ്ലീഷ്). Retrieved 2020-07-07. {{cite web}}: |last= has generic name (help)CS1 maint: multiple names: authors list (link)
  18. Son Doong Cave. "Son Doong cave, Hang Son Doong – Map".
  19. 19.0 19.1 "ഗുഹയ്ക്കുള്ളിൽ മരങ്ങളും മേഘങ്ങളും തടാകങ്ങളും; അദ്ഭുതലോകം ഒളിപ്പിച്ച് നിഗൂഢ ഗുഹ!". Retrieved 2020-07-06.
  20. Edström, Martin. "Fly Through A Colossal Cave: Son Doong in 360°". Retrieved 2020-07-07.
  21. Arkell, Harriet (25 September 2013). "Five miles long, and with its own rivers and jungle: The world's largest cave is open for tours... you just have to trek for a day and a half and then abseil down a cliff to get there". Daily Mail. London. Retrieved 16 January 2017.
  22. "First foreign tourist group explores Son Doong Cave". Foxnews. 2018-08-30. Retrieved 2013-08-08. {{cite web}}: Cite has empty unknown parameter: |dead-url= (help)
  23. Letter 1213/UBND-VX, 2016-08-03, Government of Quang Binh Province.
  24. Edström, Martin. "Fly Through A Colossal Cave: Son Doong in 360°". Retrieved 2020-07-07.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സൺ_ഡൂങ്_ഗുഹ&oldid=3809494" എന്ന താളിൽനിന്ന് ശേഖരിച്ചത്