Jump to content

സ്റ്റാൻ ലീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റാൻ ലീ
സ്റ്റാൻ ലീ, വര അഭിജിത്ത് കെ എ
Bornസ്റ്റാൻലീ മാർട്ടിൻ ലെയ്ബർ
(1922-12-28)ഡിസംബർ 28, 1922
ന്യൂയോർക്ക് , അമേരിക്ക
Diedനവംബർ 12, 2018(2018-11-12) (പ്രായം 95)
ലോസ് ആഞ്ചലസ്, കാലിഫോർനിയ, അമേരിക്ക
Nationalityഅമേരിക്കൻ
Area(s)കോമിക് ബുക്ക് എഴുത്തുകാരൻ, എഡിറ്റർ, പബ്ലിഷർ
Collaborators
  • ജാക്ക് കിർബി
  • സ്റ്റീവ് ഡിറ്റ്കോ
  • ജോൺ റോമിത എസ്ആർ
  • ഡോൺ ഹെക്ക്
  • ബിൽ എവററ്റ്
  • ജോ മണീലി
Awards
  • ദി വിൽ എസ്നർ അവാർഡ് ഹാൾ ഓഫ് ഫെയിം
  • ജാക്ക് കിർബി ഹാൾ ഓഫ് ഫെയിം
  • നാഷ്ണൾ മെഡൽ ഓഫ് ആർട്സ്
  • ഡിസ്നി ലെജൻഡ്സ്
Spouse(s)
ജോൺ ബൂകോക്ക്
(m. 1947; died 2017)
Children2
Signature
Signature of സ്റ്റാൻ ലീ
therealstanlee.com വിക്കിഡാറ്റയിൽ തിരുത്തുക

1940 -കൾതൊട്ട് സജീവമായി 2010 വരെ സജീവമായിരുന്ന ഒരു അമേരിക്കൻ കോമിക് പുസ്തക രചീതാവും, എഡിറ്റും, പബ്ലിഷറുമായിരുന്നു സ്റ്റാൻ ലീ[1] ( സ്റ്റാൻലീ മാർട്ടിൻ ലെയ്ബർ; 1922 ഡിസംബർ 28 - 2018 നവംബർ 12). രണ്ട് പതിറ്റാണ്ട്കാലത്തോളം വളരെ ചെറിയ ഘട്ടത്തിൽ നിന്ന് മാർവെൽ കോമിക്സിന്റെ പ്രധാന ചുമതല വഹിച്ചുകൊണ്ട് അതിനെ വലിയ പ്രസിദ്ധീകരണശാലയായും, കോമിക്സ് മേഖലയെ തന്നെ കീഴ്പെടുത്തിയ മൾട്ടീമീഡിയ കോർപ്പറേഷൻ ആയും മാറ്റി.

സ്പൈഡർമാൻ, എക്സ് മെൻ, അയേൺ മാൻ, തോർ, ഹൾക്ക്, ഫന്റാസ്റ്റിക് ഫോർ, ബ്ലാക്ക് പാന്തെർ, ഡെയർഡെവിൽ, ഡോക്ടർ സ്റ്റ്രെയിഞ്ച്, സ്കാർലെറ്റ് വിച്ച്, ആന്റ് മാൻ തുടങ്ങിയ സാങ്കൽപ്പിക കഥാപാത്രങ്ങളെ മാർവെൽ-വിശേഷിച്ച്-കോ-റൈറ്റർ/ആർട്ടിസ്റ്റ് ആയ ജാക്ക് കിർബി, സ്റ്റീവ് ഡിറ്റ്കോ എന്നിവരോടൊപ്പം സ്റ്റാൻലീ നിർമ്മിച്ചു. അതിൽ നിന്ന് 1960 തൊട്ട് സൂപ്പർഹീറോ കോമിക്സിന് ഒരു പുതിയ ശൈലി രൂപീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1970 കളിൽ കോമിക്സ് കോഡ് അതോറിറ്റിയെ വെല്ലുവിളിക്കുകയും, പരോക്ഷമായി അതിന്റെ പോളിസികളിൽ മാറ്റം വരുത്തുകയും ചെയ്തു. 1990 -ൽ അദ്ദേഹം വിരമിച്ചെങ്കിലും മാർവെല്ലിന്റെ യഥാർത്ഥാധികാരമില്ലാത്ത തലവനായി തുടർന്നു. അതിനോടനുബന്ധിച്ച് മാർവെൽ സിനിമകളിൽ സ്റ്റാൻ -ലീ കാമിയോ എന്ന പേരിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. അത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്ന ബഹുമാനപൂർണമായ സ്ഥാനം സ്വീകരിച്ചു. തൊണ്ണൂറുകളിലും തന്റെ സർഗാത്മക പ്രവർത്തികൾ അദ്ദേഹം തുടർന്നു. 2018-ലെ തന്റെ മരണംവരെയും അതുണ്ടായിരുന്നു.

1944-ൽ വിൽ‍ ഇസ്നർ അവാർഡ് ഹാൾ ഓഫ് ഫെയിം, 1995-ൽ ജാക്ക് കിർബി ഹാൾ ഓഫ് ഫെയിം, 2008-ൽ എൻഇഎ യുടെ നാഷ്ണൽ മെഡൽ ഓഫ് ആർട്ട്സ് എന്നീ പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

ജീവിതം

[തിരുത്തുക]

ന്യൂയോർക്ക് നഗരത്തിലെ മാൻഹാട്ടനിൽ 1922 ഡിസംബർ 28-ന് സീലിയയുടേയും, ജാക്ക് ലെയ്ബറിന്റേയും ആദ്യത്തെ മകനായി സ്റ്റാൻലി മാർട്ടിൻ ലെയ്ബർ ജനിച്ചു.[2] അദ്ദേഹത്തിന്റെ അച്ഛൻ ഒരു തുന്നൽക്കാരനായിരുന്നു. മഹാസാമ്പത്തികമാന്ദ്യത്തോടനുബന്ധിച്ച് മാൻഹാട്ടനിലെ വാഷിങ്ടൺ ഹൈറ്റിലെ ഫോർട്ട് വാഷിങ്ടൺ അവന്യു യിലേക്ക് അവർ താമസം മാറ്റി.[3][4] സ്റ്റാൻ ലീ ക്ക് ലാറി ലെയ്ബർ എന്ന പേരിൽ ഒരു ഇളയസഹോദരനുണ്ട്.[5] കുട്ടിക്കാലത്ത് എറോൾ‍ ഫ്ലിൻ അഭിനയിച്ച നായക വേഷങ്ങളെ ഒരുപാടിഷ്ടപ്പെട്ടിട്ടുണ്ടെന്ന്, അതാണ് തന്റെ പ്രചോദനമെന്ന് സ്റ്റാൻ ലീ പറയുന്നുണ്ട്.[6]

ബ്രോൻക്സിലെ ഡിവിറ്റ് ക്ലിന്റൺ ഹൈസ്ക്കൂളിൽ ലീ പഠനം തുടങ്ങി.[7] തന്റെ കുട്ടിക്കാലത്ത് എഴുത്തും, ഗ്രേറ്റ് അമേരിക്കൻ നോവൽ എന്ന പേരിൽ ഒരു നോവൽ എഴുതുന്നത് സ്വപ്നം കാണാനുമായിരുന്നു ഏറെ ഇഷ്ടം. [8] ആ സമയത്ത് അദ്ദേഹം പത്രങ്ങൾക്കും, മറ്റുമായി ചരമകോളം എഴുതികൊടുക്കൽ, ജാക്ക് മെയ് ഫാർമസിയ്ക്കായി സാൻഡ്‍വിച്ചുകൾ കൊണ്ടുകൊടുക്കൽ, ട്രൗസർ നിർമ്മാണ കമ്പനിയിൽ ഒഫീസ് ബോയ് ആയി നിൽക്കൽ, ന്യൂയോർക്ക് ഹെറാൾഡ് ട്രിബൂൺ പത്രം കൊണ്ടുകൊടുക്കൽ, എന്നീ ജോലികളെല്ലാം അദ്ദേഹം ചെയ്തിരുന്നു.[9][10][11] പതിനഞ്ചാം വയസ്സിൽ, ബിഗ്ഗസ്റ്റ് ന്യൂസ് ഫ് ദി വീക്ക് കോണ്ടെസ്റ്റ് എന്ന പേരിൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബൂൺ സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്തിരുന്നു. തുടർച്ചയായ മൂന്ന് ആഴ്ചകളിൽ ലീ ക്കായിരുന്നു ഒന്നാംസ്ഥാനം. അദ്ദേഹത്തിന്റെ എഴുത്തിനെ പത്രം ഒദ്യോഗികമാക്കാൻ നിർദ്ദേശിച്ചു. അത് തന്റെ ജീവിതം മാറ്റിമറിച്ചെന്ന് ലീ പറയുന്നു.[12] പതിനാറ് അര വയസ്സുള്ളപ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും WPA ഫെഡറൽ തിയേറ്റർ പ്രോജക്റ്റിൽ ചേരുകയും ചെയ്തു.[13]

അവലംബം

[തിരുത്തുക]
  1. Lee & Mair 2002, p. 27
  2. Miller, John Jackson (June 10, 2005). "Comics Industry Birthdays". Comics Buyer's Guide. Iola, Wisconsin. Archived from the original on October 30, 2010.
  3. Lee & Mair 2002, p. 5
  4. Lewine, Edward (September 4, 2007). "Sketching Out His Past: Image 1". The New York Times Key Magazine. Archived from the original on April 24, 2009. Retrieved April 27, 2010.
  5. Lewine. "Image 2". Archived from the original on April 24, 2009. Retrieved April 27, 2010.
  6. Kugel, Allison (March 13, 2006). "Stan Lee: From Marvel Comics Genius to Purveyor of Wonder with POW! Entertainment". PR.com. Archived from the original on June 11, 2011. Retrieved May 28, 2011.
  7. Lee and Mair, p. 17
  8. Sedlmeier, Cory, ed. (2012-03-07). Marvel Masterworks: The Incredible Hulk Volume 2. Marvel Comics. p. 244. ISBN 978-0-7851-5883-7.
  9. "Biography". StanLeeWeb.com (fan site by minority shareholders of POW! Entertainment). Archived from the original on October 24, 2008. Retrieved April 27, 2010.
  10. Apuzzo, Jason (February 1, 2012). "With Great Power: A Conversation with Stan Lee at Slamdance 2012". Moviefone. Archived from the original on September 7, 2013.
  11. "Stan Lee". WebOfStories. Retrieved September 15, 2015.
  12. Batchelor, Bob (2017). Stan Lee : The Man Behind Marvel. p. 13. ISBN 978-1-4422-7781-6.
  13. Lee and Mair, p. 18
"https://ml.wikipedia.org/w/index.php?title=സ്റ്റാൻ_ലീ&oldid=3865839" എന്ന താളിൽനിന്ന് ശേഖരിച്ചത്