സോസിബിനി തുൻസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സോസിബിനി തുൻസി
സൗന്ദര്യമത്സരജേതാവ്
ജനനംസോസിബിനി തുൻസി
(1993-09-18) 18 സെപ്റ്റംബർ 1993 (പ്രായം 26 വയസ്സ്)
റ്സോളോ , കിഴക്കൻ കേപ്, ദക്ഷിണാഫ്രിക്ക
വിദ്യാഭ്യാസംകേപ് പെനിൻസുല യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി
ഉയരം1.78 m (5 ft 10 in)
തലമുടിയുടെ നിറംകറുപ്പ്
കണ്ണിന്റെ നിറംതവിട്ടുനിറം
Title(s)മിസ്സ് സൗത്ത് ആഫ്രിക്ക 2019
മിസ്സ് യൂണിവേഴ്സ് 2019
Major
competition(s)
മിസ്സ് സൗത്ത് ആഫ്രിക്ക 2017
(ടോപ്പ് 26)
മിസ്സ് സൗത്ത് ആഫ്രിക്ക 2019
(വിജയി)
മിസ്സ് യൂണിവേഴ്സ് 2019
(വിജയി)

2019-ലെ മിസ്സ് യൂണിവേഴ്സ് ആയി തെരഞ്ഞെടുക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ മോഡലാണ് സോസിബിനി തുൻസി.[1][2] മിസ്സ് യൂണിവേഴ്സ് പുരസ്കാരം കരസ്ഥമാക്കുന്ന മൂന്നാമത്തെ ദക്ഷിണാഫ്രിക്കക്കാരിയും 2011 മിസ്സ് യൂണിവേഴ്സ് കിരീടം കരസ്ഥമാക്കിയ ലെയ്‌ലാ ലോപ്പസിനു ശേഷമുള്ള ആദ്യത്തെ കറുത്ത വനിതാവിജയികൂടിയാണ് തുൻസി.[3][4]

ജീവിത രേഖ[തിരുത്തുക]

കിഴക്കൻ കേപ്പിലെ സോളോയിൽ മാതാപിതാക്കളായ ഫിലിസ്വാ നാഡാപുവിനും, ലുങ്കിസ തുൻസിയുടെയും മകളായി തുൻസി ജനിച്ചു. മൂന്ന് സഹോദരിമാരിൽ ഒരാളാണ് തുൻസി. അടുത്തുള്ള ഗ്രാമമായ സിദ്‌വാദ്‌വേനിയിലാണ് വളർന്നത്. പിന്നീട് കേപ് ടൗണിലേക്ക് മാറി, ഗാർഡൻസ് നഗരത്തിൽ, കേപ് പെനിൻസുല യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ ചേർന്നു, അവിടെ 2018-ൽ പബ്ലിക് റിലേഷൻസ്, ഇമേജ് മാനേജ്മെൻറ് എന്നിവയിൽ ബിരുദം നേടി.[5][6]

മിസ്സ് സൗത്ത് ആഫ്രിക്ക കിരീടം നേടുന്നതിനുമുമ്പ് തുൻസി, കേപ് പെനിൻസുല യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ പബ്ലിക് റിലേഷൻസ് മാനേജ്മെൻറിൽ ബിരുദം നേടിയിരുന്നു, തുടർന്ന് ഓഗിൽവി കേപ് ടൌൺ എന്ന ഏജൻസിയിലെ പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ ബിരുദ ഇന്റേണറായി ജോലി ചെയ്തു.[7]

അവലംബം[തിരുത്തുക]

  1. "മിസ് യൂണിവേഴ്‌സ് കിരീടം ദക്ഷിണാഫ്രിക്കയുടെ സോസിബിനി ടുൻസിക്ക്, ആദ്യപത്തിലെത്താതെ ഇന്ത്യ". mathrubhumi.com.
  2. "മിസ്സ് സൗത്ത് ആഫ്രിക്ക സൊസി‌ബിനി ടുൺസിന് മിസ്സ് യൂണിവേഴ്സ് കിരീടം". manoramaonline.com.
  3. "ദക്ഷിണാഫ്രിക്കൻ സുന്ദരി സോസിബിനി തുൻസി മിസ് യൂണിവേഴ്സ്". malayalam.news18.com.
  4. "ദക്ഷിണാഫ്രിക്കൻ സുന്ദരി സോസിബിനി ടുൻസിക്ക് മിസ് യൂണിവേഴ്സ് കിരീടം; കൈയ്യടി നേടിയ ഉത്തരം ഇതാണ്". malayalam.oneindia.com.
  5. "'കറുത്ത നിറമുള്ള, കുറ്റിമുടിയുള്ള ഞാൻ സുന്ദരിയോ?'; ഇന്നവൾ വിശ്വ സുന്ദരി!". malayalam.samayam.com.
  6. "മിസ്സ്‌ യൂണിവേഴ്സ് പട്ടമണിഞ്ഞ് സൗത്ത് ആഫ്രിക്ക". zeenews.india.com.
  7. "മിസ്സ്‌ യൂണിവേഴ്‌സ് പട്ടം ദക്ഷിണാഫ്രിക്കൻ സുന്ദരിക്ക്". malayalam.indianexpress.com.


നേട്ടങ്ങളും പുരസ്കാരങ്ങളും
മുൻഗാമി
ഫിലിപ്പീൻസ് ക്യാട്രിയോന ഗ്രേ
മിസ്സ് യൂണിവേഴ്സ്
2019
Succeeded by
[to be determined]
മുൻഗാമി
ടാമിരീൻ ഗ്രീൻ
മിസ്സ് സൗത്ത് ആഫ്രിക്ക
2019
Succeeded by
[to be determined]
"https://ml.wikipedia.org/w/index.php?title=സോസിബിനി_തുൻസി&oldid=3269916" എന്ന താളിൽനിന്ന് ശേഖരിച്ചത്