സൈക്ലോഫോസ്ഫാമൈഡ്
![]() | |
![]() | |
Systematic (IUPAC) name | |
---|---|
(RS)-N,N-bis(2-chloroethyl)-1,3,2-oxazaphosphinan-2-amine 2-oxide | |
Clinical data | |
Trade names | Lyophilizedcytoxan |
AHFS/Drugs.com | monograph |
MedlinePlus | a682080 |
Pregnancy category | |
Routes of administration | Oral, intravenous |
Legal status | |
Legal status |
|
Pharmacokinetic data | |
Bioavailability | >75% (oral) |
Protein binding | >60% |
Metabolism | Hepatic |
Biological half-life | 3-12 hours |
Excretion | Renal |
Identifiers | |
CAS Number | 50-18-0 ![]() |
ATC code | L01AA01 (WHO) |
DrugBank | DB00531 ![]() |
ChemSpider | 2804 ![]() |
UNII | 6UXW23996M ![]() |
KEGG | D07760 ![]() |
ChEBI | CHEBI:4027 ![]() |
ChEMBL | CHEMBL88 ![]() |
Chemical data | |
Formula | C7H15Cl2N2O2P |
Molar mass | 261.086 g/mol |
| |
| |
Physical data | |
Melting point | 2 °C (36 °F) |
(verify) |
ആൽക്കൈലേറ്റിങ് ഏജൻറ് എന്ന ഗണത്തിൽ പെടുന്ന ഒരു കീമോതെറാപ്പി മരുന്നാണ് സൈക്ലോഫോസ്ഫാമൈഡ്. ആൽക്കൈലേറ്റിങ് ഏജൻറുകൾ അത് സ്വീകരിക്കുന്ന രോഗികളുടെ ഡി.എൻ.എ.യിൽ മാറ്റം വരുത്തുകയും അത് വഴി ഡി.എൻ.എ. വിഘടിച്ച് പകർപ്പുണ്ടാകുന്ന പ്രവർത്തനം തടയപ്പെടുകയും ചെയ്യുന്നു.[1]
ഉപയോഗങ്ങൾ[തിരുത്തുക]
- അർബുദ ചികിത്സയിൽ- ലിംഫോമ, മൾട്ടിപ്പിൾ മയലോമ, ചിലയിനം രക്താർബുദങ്ങൾ , റെറ്റിനോബ്ലാസ്റ്റോമ, ന്യൂറോബ്ലാസ്റ്റോമ, അണ്ഡാശയാർബുദം, സ്തനാർബുദം എന്നിവയുടെ ചികിത്സയിൽ മറ്റു മരുന്നുകളുടെ കൂടെ ഉപയോഗിക്കുന്നു [2]
- നെഫ്രോട്ടിക് സിൻഡ്രോം, സിസ്റ്റമിക് ലൂപ്പസ് എരിത്തമറ്റോസിസ് തുടങ്ങിയ രോഗ പ്രതിരോധ വ്യവസ്ഥയിലെ തകരാർ മൂലമുള്ള രോഗങ്ങളിൽ അപൂർവമായി ഉപയോഗിക്കുന്നു.[3]
ഉപയോഗരീതി[തിരുത്തുക]
ഞരമ്പ് വഴി കുത്തിവയ്ക്കുന്ന രൂപത്തിലും ഗുളിക രൂപത്തിലും സൈക്ലോഫോസ്ഫാമൈഡ് ലഭ്യമാണ്.ഇത് ഞരമ്പ് വഴി നൽകുന്നതിനു മുൻപായി ദൂഷ്യഫലങ്ങൾ കുറയ്ക്കുവാനായി മെസ്ന എന്ന മരുന്ന് ഞരമ്പ് വഴി നൽകുന്നു.ഓക്കാനവും ഛർദ്ദിയും ഒഴിവാക്കുവാനായി ഒണ്ടാൻസെട്രോൺ പോലുള്ള മരുന്നുകളും നൽകാറുണ്ട്. സൈക്ലോഫോസ്ഫാമൈഡ് നൽകിയതിനു ശേഷവും മെസ്ന നൽകുന്നു.[4]
ദൂഷ്യഫലങ്ങൾ[തിരുത്തുക]
ഓക്കാനം,ഛർദ്ദി ,വിശപ്പില്ലായ്മ, വയറുവേദന,വയറിളക്കം, മുടികൊഴിച്ചിൽ, വായിലെയും നാക്കിലെയും തോലിളകൽ എന്നിവയാണ് സാധാരണയുണ്ടാകാറുള്ള ദൂഷ്യഫലങ്ങൾ.[5]
സങ്കീർണ്ണതകൾ[തിരുത്തുക]
കൂടിയ തോതിലുള്ള സൈക്ലോഫോസ്ഫാമൈഡ് ചികിത്സ താഴെ പറയുന്ന സങ്കീർണ്ണതകൾക്ക് കാരണമാകാം.
- മൂത്രസഞ്ചിയിൽ നീർക്കെട്ടും രക്തവാർച്ചയും
- അക്യൂട്ട് മയലോയിഡ് ഗണത്തിൽ പെടുന്ന രക്താർബുദം.
- മൂത്രസഞ്ചിയിലെ അർബുദബാധ
- സ്ഥിരമായ വന്ധ്യത.
അവലംബം[തിരുത്തുക]
- ↑ http://chemocare.com/chemotherapy/drug-info/cyclophosphamide.aspx#.Us7EwvQW39U[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.nlm.nih.gov/medlineplus/druginfo/meds/a682080.html
- ↑ http://www.medicinenet.com/systemic_lupus/page5.htm#what_is_the_treatment_for_systemic_lupus_erythematosus
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2010-08-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-01-09.
- ↑ http://www.medicinenet.com/cyclophosphamide/article.htm