സെലിയ ജോൺസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെലിയ ജോൺസൺ

പ്രമാണം:Celia Johnson.jpg
ജനനം
Celia Elizabeth Johnson

(1908-12-18)18 ഡിസംബർ 1908
Richmond, Surrey, England
മരണം26 ഏപ്രിൽ 1982(1982-04-26) (പ്രായം 73)
വിദ്യാഭ്യാസംSt Paul's Girls' School
സജീവ കാലം1928–1982
ജീവിതപങ്കാളി(കൾ)
(m. 1935; died പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ)
കുട്ടികൾ3

ഡെയ്ം സെലിയ എലിസബത്ത് ജോൺസൺ, DBE (ജീവിതകാലം: 18 ഡിസംബർ 1908 - ഏപ്രിൽ 26, 1982) വേദിയിലും ടെലിവിഷനിലും ചലച്ചിത്ര മേഖലയിലും[1] നിറഞ്ഞു നിന്നിരുന്ന ഒരു ഇംഗ്ലീഷ് അഭിനേത്രിയായിരുന്നു. ഇൻ വിച്ച് വി സെർവ് (1942), ദിസ് ഹാപ്പി ബ്രീഡ് ( 1944), ബ്രീഫ് എൻ‌കൌണ്ടർ (1945), ദി ക്യാപ്റ്റൻസ് പാരഡൈസ് (1953) എന്നിവ അവരുടെ അറിയപ്പെടുന്ന ചിത്രങ്ങളിൽ ഉൾപ്പെടുന്നു . ബ്രീഫ് എൻ‌കൌണ്ടറിലെ വേഷത്തിന്, മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ആറ് തവണ ബാഫ്‌റ്റ അവാർഡ് നോമിനിയായ അവർ ദി പ്രൈം ഓഫ് മിസ് ജീൻ ബ്രോഡി (1969) എന്ന ചിത്രത്തിലെ അഭിനയത്തിന്റെ പേരിൽ ഒരു സഹവേഷത്തിലെ മികച്ച നടിക്കുള്ള ബാഫ്‌റ്റ അവാർഡ് നേടിയിരുന്നു.

1928 ൽ തന്റെ വേദിയിലെ അഭിനയ ജീവിതം ആരംഭിച്ച ജോൺസൺ, തുടർന്ന് വെസ്റ്റ് എൻഡ്, ബ്രോഡ്‌വേ നിർമ്മാണക്കമ്പനികളിലൂടെ നടിയെന്ന നിലയിൽ വിജയം നേടി. ജീവിതകാലം മുഴുവൻ നാടകവേദിയിൽ തുടർന്ന അവരുടെ പിന്നീടുള്ള മിക്ക ജോലികളും ടെലിവിഷനിലായിരുന്നു. ബിബിസി പ്ലേ ഫോർ ടുഡേയുടെ പരമ്പരയായിരുന്ന മിസ്സിസ് പാൽഫ്രെ ക്ലയർമോണ്ടിലെ (1973) അഭിനയത്തിന് മികച്ച നടിക്കുള്ള ബാഫ്ത ടിവി അവാർഡ് ലഭിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് 73 ആം വയസ്സിൽ അവൾ മരണമടഞ്ഞു.

ആദ്യകാലവും വിദ്യഭ്യാസവും[തിരുത്തുക]

സർറേയിലെ റിച്ച്മൌണ്ടിൽ "ബെറ്റി" എന്ന വിളിപ്പേരിൽ ജനിച്ച ജോൺസൺ, ജോൺ റോബർട്ട് ജോൺസന്റെയും എതേലിന്റെയും (മുമ്പ്, ഗ്രിഫിത്ത്സ്) ജോൺസന്റെയും രണ്ടാമത്തെ മകളായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ സേവനം ചെയ്തു തിരിച്ചെത്തിയ സൈനികർക്കുവേണ്ടിയുള്ള ചാരിറ്റി ധനസമാഹരണത്തിനായി 1916-ൽ കിംഗ് കോഫെറ്റ്വ ആന്റ് ദ ബെഗ്ഗർ മെയ്ഡ് എന്ന നാടകത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു അവളുടെ ആദ്യത്തെ പൊതുവേദിയിലെ പ്രകടനം ആരംഭിച്ചത്.

1919 മുതൽ 1926 വരെയുള്ള കാലത്ത് അവർ ലണ്ടനിലെ സെന്റ് പോൾസ് ഗേൾസ് സ്കൂളിൽ ചേരുകയും ഗുസ്താവ് ഹോൾസ്റ്റിന്റെ കീഴിൽ സ്കൂളിന്റെ ഓർക്കസ്ട്രയിൽ പരിശീലനം നടത്തുകയും ചെയ്തു. 1926 ൽ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ടിൽ പഠിക്കാൻ സ്വീകരിക്കപ്പെട്ടപ്പോൾ സ്കൂൾ നടകങ്ങളിൽ അഭിനയിച്ചതല്ലാതെ മറ്റൊരു അഭിനയ പരിചയവും അവർക്കില്ലായിരുന്നു. അവിടെ മാർഗരറ്റ സ്കോട്ടിന്റെ അതേ ക്ലാസിലായിരുന്നു അവർ പഠനം നടത്തിയിരുന്നത്. പിന്നീട് പാരീസിൽ കുറിച്ചുകാലം ചെലവഴിക്കുകയും അവിടെ പിയറി ഫ്രെസ്‌നെയുടെ കീഴിൽ കോമഡി ഫ്രാങ്കൈസിൽ പഠിനം നടത്തുകയും ചെയ്തു.

ഔദ്യോഗികജീവിതം[തിരുത്തുക]

1928 ൽ ഹഡേഴ്സ്ഫീൽഡിലെ റോയൽ തിയേറ്ററിൽ അവതരിപ്പിക്കപ്പെട്ട ജോർജ്ജ് ബെർണാഡ് ഷായുടെ മേജർ ബാർബറയെന്ന നാടകത്തിൽ സാറ എന്ന കഥാപാത്രമായിട്ടായിരുന്നുരുന്നു അവളുടെ വേദിയിലേയ്ക്കുള്ള ആദ്യത്തെ പ്രൊഫഷണൽ അരങ്ങേറ്റം. അടുത്ത വർഷം ലണ്ടനിലേക്ക് പോയ അവർ ഹമ്മർസ്മിത്തിലെ ലിറിക് തിയേറ്ററിൽ അവതരിപ്പിക്കപ്പെട്ട ‘എ ഹൺഡ്രഡ് യേർസ്’ എന്ന നാടകത്തിൽ ഏഞ്ചല ബാഡ്‌ലി അവതരിപ്പിച്ചിരുന്ന കരിറ്റ എന്ന കഥാപാത്രത്തെ ഏറ്റെടുത്ത് അവതരിപ്പിച്ചു.  ഓൾഡ്, ഹമ്മർസ്മിത്തിലെ ലിറിക് തിയേറ്ററിൽ അവതരിപ്പിച്ചു. 1930 ൽ ജോൺസൺ, സർ ജോൺ ജെറാൾഡ് ഡു മൗറിയർ, ഡെയ്ം ഗ്ലാഡിസ് കൂപ്പർ എന്നിവരോടൊപ്പം സിനാരയിൽ ഒരു വേഷം അവതരിപ്പിച്ചു. അടുത്ത വർഷം ന്യൂയോർക്ക് സിറ്റി നിർമ്മാണക്കമ്പനിയുടെ ഹാംലെറ്റിൽ ഒഫെലിയയെ അവതരിപ്പിക്കുവാൻ അവൾ അമേരിക്കയിലേക്ക് ആദ്യമായി യാത്ര ചെയ്തു.

ലണ്ടനിലേക്ക് മടങ്ങിയ അവർ അവിടെ നിരവധി ചെറിയ നിർമ്മാണക്കമ്പനികളുടെ നാടകങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം രണ്ടുവർഷം അവതരിപ്പിക്കപ്പെട്ട ‘ദി വിൻഡ് ആൻഡ് റെയിൻ’ (1933–35) എന്ന എന്ന നാടകത്തിൽ അഭിനയിച്ചു.[2] 1935 ൽ പത്രപ്രവർത്തകനായ പീറ്റർ ഫ്ലെമിംഗിനെ വിവാഹം കഴിച്ച അവർക്ക്  1939 ൽ അവരുടെ ആദ്യത്തെ പുത്രൻ ജനിച്ചു.[3] പ്രൈഡ് ആൻഡ് പ്രിജുഡിസിലെ (1940), എലിസബത്ത് ബെന്നറ്റ്, റെബേക്കയിലെ മിസ്സിസ് ഡി വിന്റർ (1940) എന്നീ രണ്ടു വേഷങ്ങളിലൂടെ അവളുടെ നാടകജീവിതം പുഷ്ടിപ്പെട്ടുവെങ്കിലും 1940 സെപ്റ്റംബറിലെ ലുഫ്‌റ്റ്വാഫെ ബോംബ് ആക്രമണത്തിൽ തിയേറ്റർ നശിപ്പിക്കപ്പെട്ടതോടെ രണ്ടാമത്തേതിന്റെ നിർമ്മാണം നിർത്തിവച്ചിരുന്നു.

രണ്ടാം ലോകമഹായുദ്ധസമയത്ത്, ജോൺസൺ അവളുടെ വിധവയായ സഹോദരിയോടും ഭർതൃ സഹോദരിയോടുമൊപ്പം താമസിക്കുകയും അവരുടെ രണ്ടുപേരുടേയും ഏഴു മക്കളെ പരിപാലിക്കാൻ സഹായിക്കുകയും ചെയ്തു. ഒരു ദൈർഘ്യമേറിയ നാടകത്തിനുവേണ്ടി തന്റെ ചെലവഴിക്കാൻ കഴിയാതെവന്ന ജോൺസൺ ചലച്ചിത്രങ്ങളിലേയും റേഡിയോയിലെയും അൽപ സമയം മാത്രം ചെലവഴിക്കുന്ന ഷെഡ്യൂളുകളെയാണ് ഇഷ്ടപ്പെട്ടു.[4] ഇത് അവളുടെ കുടുംബത്തിനായി സമയം ചെലവഴിക്കാൻ അനുവദിക്കുകയും കൂടാതെ വിമൻസ് ആക്സിലറി പോലീസ് കോർപ്സിലെ അവളുടെ ജോലി ചെയ്യുന്നതിനും സാധിച്ചു.[5] ഡേവിഡ് ലീൻ സംവിധാനം ചെയ്ത് നോയൽ കവാർഡ് എഴുതിയ രണ്ടു സിനിമകളായ ഇൻ വിറ്റ് വി സെർവ് (1942), ദി ഹാപ്പി ബ്രീഡ് (1944) എന്നിവയിൽ അവർ പ്രത്യക്ഷപ്പെട്ടു.

ലീനും കവാർഡും അവരുടെ അടുത്ത നിർമ്മാണമായ ബ്രീഫ് എൻ‌കൌണ്ടറിനായി (1945) ജോൺസണെ സമീപിച്ചു. കുടുംബ ഉത്തരവാദിത്തങ്ങൾ കാരണം ആ വേഷം മനല്ലില്ലാമനസോടെ സ്വീകരിച്ചു, പക്ഷേ ആ വേഷത്തോടു താൽപ്പര്യമുണ്ടായിരുന്ന അവർ ഭർത്താവിന് എഴുതി, "ഇത് വളരെ നല്ലൊരു ഭാഗമാണെന്നും അഭിനയിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണെന്നും മനസ്സിലാക്കുന്നതിനാൽ ഇതിൽനിന്ന് ഞാൻ ഒഴിഞ്ഞുമാറില്ല. ഞാൻ എങ്ങനെ ചെറുറോളുകൾ ചെയ്യണമെന്നും എങ്ങനെ ഡയലോഗുകൾ പറയണമെന്നും ഇതിനകം തന്നെ ആസൂത്രണം ചെയ്തിട്ടുണ്ട് ... "[6] ഒരു റെയിൽ‌വേ സ്റ്റേഷനിലെ ശുചിമുറിയിൽ കണ്ടുമുട്ടുന്ന ഡോക്ടറുമായി പ്രണയത്തിലാകുന്ന ഒരു പരമ്പരാഗത മധ്യവർഗ വീട്ടമ്മയെക്കുറിച്ചുള്ള ഒരു റൊമാന്റിക് നാടകീയ ചലച്ചിത്രമായിരുന്ന ഈ ചിത്രത്തിന് പ്രേക്ഷകരിൽനിന്നു മികച്ച സ്വീകാര്യത ലഭിക്കുകയും ഇപ്പോൾ ഇത് ഒരു ക്ലാസിക് ആയി കണക്കാക്കപ്പെടുകയും ചെയ്യുന്നു. ഈ ചിത്രത്തിലെ വേഷത്തിന് മികച്ച നടിക്കുള്ള ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ് നേടിയോതൊടൊപ്പം മികച്ച നടിക്കുള്ള അക്കാദമി അവാർഡിനും ജോൺസൺ നാമനിർദ്ദേശം ചെയ്യപ്പെട്ടു.

യുദ്ധാനന്തരം, 1946 ലും 1947 ലും ജനിച്ച രണ്ട് പെൺമക്കളോടൊപ്പം തന്റെ കുടുംബജീവിതത്തിൽ ശ്രദ്ധ പതിപ്പിച്ച ജോൺസൺ ഇടയ്ക്കിടെ അഭിനയ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് അടുത്ത ദശകത്തിൽ അഭിനയ ജീവിതത്തിനു രണ്ടാംസ്ഥാനം നൽകി.[7]

1952 ൽ അവർ ദി ഗ്രാസ് ഈസ് ഗ്രീനർ എന്ന നാടകത്തിൽ അഭിനയിച്ചു. 1957 ൽ റാൽഫ് റിച്ചാർഡ്സണിനൊപ്പം ദി ഫ്ലവറിംഗ് ചെറിയിൽ വേഷം ചെയ്തു. ലോറൻസ് ഒലിവിയറുടെ നാഷണൽ തിയറ്റർ കമ്പനിയിലെ ഒരു അംഗമെന്ന നിലയിൽ, ഒളിവറോടൊപ്പം മാസ്റ്റർ ബിൽഡർ (1964),  ഹേ ഫീവർ (1965) എന്നീ നാടകങ്ങളിൽ അഭിനയിക്കുകയും പിന്നീട് ടെലിവിഷൻ ഇതേ വേഷങ്ങൾ വീണ്ടും അവതരിപ്പിക്കുകയും ചെയ്തു.[8]

അവലംബം[തിരുത്തുക]

  1. Obituary Variety, 28 April 1982.
  2. "Blue plaque for actress Celia Johnson". English Heritage. 18 December 2008. Archived from the original on 7 May 2009. Retrieved 3 May 2009.
  3. "Blue plaque for actress Celia Johnson". English Heritage. 18 December 2008. Archived from the original on 7 May 2009. Retrieved 3 May 2009.
  4. Grimond, Kate (18 December 2008). "Growing up with a movie icon Celia Johnson as mum". The Times. London. Retrieved 4 May 2009.
  5. "Blue plaque for actress Celia Johnson". English Heritage. 18 December 2008. Archived from the original on 7 May 2009. Retrieved 3 May 2009.
  6. Grimond, Kate (18 December 2008). "Growing up with a movie icon Celia Johnson as mum". The Times. London. Retrieved 4 May 2009.
  7. "Blue plaque for actress Celia Johnson". English Heritage. 18 December 2008. Archived from the original on 7 May 2009. Retrieved 3 May 2009.
  8. "Blue plaque for actress Celia Johnson". English Heritage. 18 December 2008. Archived from the original on 7 May 2009. Retrieved 3 May 2009.
"https://ml.wikipedia.org/w/index.php?title=സെലിയ_ജോൺസൺ&oldid=3288986" എന്ന താളിൽനിന്ന് ശേഖരിച്ചത്