Jump to content

സെമരാങ്

Coordinates: 6°58′S 110°25′E / 6.967°S 110.417°E / -6.967; 110.417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെമരാങ്
City of Semarang
Kota Semarang
Other transcription(s)
 • Javaneseꦏꦸꦛꦯꦼꦩꦫꦁ
From top, left to right: Semarang city skyline, Semarang's Blenduk Church is the oldest Church in Central Java, The Great Mosque of Central Java, Gedung Batu Temple (the oldest Chinese temple), Pagoda Avalokitesvara, Rawa Pening (Pening swamp) water tourism, and iconic building of Lawang Sewu.
From top, left to right:
Semarang city skyline, Semarang's Blenduk Church is the oldest Church in Central Java, The Great Mosque of Central Java, Gedung Batu Temple (the oldest Chinese temple), Pagoda Avalokitesvara, Rawa Pening (Pening swamp) water tourism, and iconic building of Lawang Sewu.
Official seal of സെമരാങ്
Seal
Nickname(s): 
Venetië van Java, Lumpia City
Motto(s): 
Semarang Kota ATLAS
Location within Central Java
Location within Central Java
സെമരാങ് is located in സെമരാങ്
സെമരാങ്
സെമരാങ്
Location in Downtown Semarang, Java and Indonesia
സെമരാങ് is located in Java
സെമരാങ്
സെമരാങ്
സെമരാങ് (Java)
സെമരാങ് is located in Indonesia
സെമരാങ്
സെമരാങ്
സെമരാങ് (Indonesia)
Coordinates: 6°58′S 110°25′E / 6.967°S 110.417°E / -6.967; 110.417
Country ഇന്തോനേഷ്യ
Province Central Java
ഭരണസമ്പ്രദായം
 • MayorHendrar Prihadi
 • Vice MayorHevearita Gunaryanti Rahayu
വിസ്തീർണ്ണം
 • City373.78 ച.കി.മീ.(144.32 ച മൈ)
 • മെട്രോ
1,643.4 ച.കി.മീ.(634.5 ച മൈ)
ഉയരം
4 മീ(13 അടി)
ജനസംഖ്യ
 (2010)
 • City1,555,984
 • ജനസാന്ദ്രത4,200/ച.കി.മീ.(11,000/ച മൈ)
 • മെട്രോപ്രദേശം
3,183,516
 • മെട്രോ സാന്ദ്രത1,900/ച.കി.മീ.(5,000/ച മൈ)
Demonym(s)Semarangian
Demographics
 • Ethnic groupsJavanese
Chinese
Indian
Arab
Sundanese
Batak
Madura
 • Religion[1]Islam 86.78%
Protestantism 6.91%
Catholicism 4.97%
Buddhism 0.64%
Hinduism 0.10%
Confucianism 0.07%
Others 0.01%
സമയമേഖലUTC+7 (IWST)
Area code(+62) 24
Vehicle registrationH
വെബ്സൈറ്റ്semarangkota.go.id

ഇന്തോനേഷ്യയിലെ ഏറ്റവും വലിയ നഗരവും മദ്ധ്യജാവ പ്രവിശ്യയുടെ തലസ്ഥാനവുമാണ് സെമരാങ്. ഈ നഗരത്തിന്റെ വിസ്തൃതി 373.78 ചതുരശ്ര കിലോമീറ്ററാണ് (144.32 ചതുരശ്ര മൈൽ). ഏകദേശം 1.8 ദശലക്ഷം ജനസംഖ്യയുള്ള ഈ നഗരം ജക്കാർത്ത, സുരാബായ, ബാന്റങ്, മെഡാൻ എന്നിവയ്ക്ക് ശേഷം ഇന്തോനേഷ്യയിലെ അഞ്ചാമത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്.[2] 2010 ലെ സെൻസസ് പ്രകാരം മെട്രോ പ്രദേശത്ത് 3 നഗരങ്ങളിലും 26 ജില്ലകളിലുമായി ഏകദേശം 3,183,516 ജനങ്ങളാണുണ്ടായിരുന്നത്.[3] ഗ്രേറ്റർ സെമരാങിൽ (a.k.a. കെഡുങ്സപർ) ജനസംഖ്യ 6 മില്യണ് അടുത്താണ്. ഇത് സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 6°58′S 110°25′E / 6.967°S 110.417°E / -6.967; 110.417 ആണ്. ഡച്ച് കൊളോണിയൽ കാലഘട്ടത്തിലെ ഒരു പ്രധാന തുറമുഖമായിരുന്ന സെമരാങ് ഇക്കാലത്തും ഒരു പ്രധാനപ്പെട്ട പ്രാദേശിക കേന്ദ്രവും തുറമുഖവുമാണ്. നഗരത്തിൽ ജാവനീസ് വംശജർക്കാണ് പ്രാമുഖ്യം.

ചരിത്രം

[തിരുത്തുക]

1678 ൽ സുനാൻ അമാങ്കുറാത് II ഒരു വായ്പ്പയെടുപ്പിന്റെ ഭാഗമായി സെമരാങിന്റെ നിയന്ത്രണം ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് (VOC) വാഗ്ദാനം ചെയ്തു. 1682 ൽ ഡച്ച് സാമ്രാജ്യത്വശക്തി സെമരാങ് സംസ്ഥാനം സ്ഥാപിച്ചു. സുസുഹുനാൻ പകുബുവോനോ I മാതരാമിന്റെ കടം മാറ്റിക്കിട്ടുന്നതിനായി VPC യ്ക്ക് വ്യാപകമായ വ്യാപാര അവകാശങ്ങൾ നൽകാനുള്ള ഒരു കരാർ ഉണ്ടാക്കിയപ്പോൾ 1705 ഒക്ടോബർ ഒന്നിന് വർഷങ്ങൾ നീണ്ട കൈവശാവകാശത്തിനുശേഷം സെമരാങ് ഔദ്യോഗികമായി ഒരു VOC നഗരമായി മാറി. VOC പിൽക്കാലത്ത് ഡച്ച് ഈസ്റ്റ് ഇൻഡീസ് സർക്കാരായി പരി‍വർത്തനം ചെയ്യപ്പെടുകയും ഈ പ്രദേശത്ത് പുകയിലത്തോട്ടങ്ങൾ സ്ഥാപിച്ചതോടൊപ്പം റോഡുകൾക്കും റെയിൽവേ പാളങ്ങളും നിർമ്മിക്കുകയും സെമാരാങിനെ ഒരു പ്രധാന കൊളോണിയൽ വാണിജ്യ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു.

സെമരാങ് പ്രദേശത്തെ ഒരു വലിയ ഇന്തോ (യുറേഷ്യൻ) സമുദായത്തിന്റെ ചരിത്രപരമായ സാന്നിദ്ധ്യം, ജാവിൻഡോ എന്നറിയപ്പെടുന്ന ഒരു ക്രിയോൾ കലർപ്പു ഭാഷ അവിടെ നിലവിലുണ്ടായിരുന്നുവെന്ന യഥാർത്ഥ്യത്തെ പ്രതിഫലിക്കുന്നുണ്ട്.[4]

ക്ലാസിക്കൽ ഇന്ദിഷെ നഗരം (1678-1870)

[തിരുത്തുക]
സെമരാങിലെ ആദ്യകാല VOC അധിവാസകേന്ദ്രവും പ്രാധാനപ്പെട്ട പഞ്ചകോണാകൃതിയുള്ള കോട്ടയും.

1678 ൽ മതാരാമിലെ സുൽത്താൻ സെമരാങ് നഗരത്തെ ഡച്ച് ഈസ്റ്റ് ഇൻഡീസിനു കൈമാറി. കൌമാൻ എന്നു വിളിക്കപ്പെട്ടെ ഒരു ഭക്തിസാന്ദ്രമായ മുസ്ലിം പ്രദേശവും നാലിലൊന്നു വരുന്ന ചൈനീസ് പ്രദേശവും ഡച്ച് കോട്ടയും ചേർന്നതായിരുന്നു അക്കാലത്തെ നഗരം. ഡച്ച് കോട്ട ഒരു പഞ്ചകോണാകൃതിയിലുള്ളതും തെക്കുവശത്തായി ഒറ്റക്കവാടത്തോടെ ഡച്ച് അധിവാസകേന്ദ്രത്തെ കലഹപ്രവർത്തനങ്ങളിൽനിന്നു രക്ഷിക്കുവാനായി അഞ്ചു നിരീക്ഷണ ഗോപുരങ്ങളുൾക്കൊള്ളുന്നതും ഡച്ച് അധിവാസകേന്ദ്രത്തേയും മറ്റു പ്രദേശങ്ങളേയും അകലമിട്ടു വേർതിരിച്ചതുമായിരുന്നു.[5] വാസ്തവത്തിൽ, സെമരാങ് നഗരമെന്നത് ഡച്ച് പ്രദേശത്തെക്കുറിക്കുവാനായി മാത്രം പരാമർശിക്കപ്പെട്ടിരുന്നതും അതേസമയം, മറ്റ് വംശീയ അധിവാസകേന്ദ്രങ്ങളെ നഗര പരിധിക്കു പുറത്തുള്ള ഗ്രാമങ്ങളായും കണക്കാക്കപ്പെട്ടിരുന്നു. യൂറോപീഷെ ബൂർട്ട് എന്നറിയപ്പെട്ടിരുന്ന നഗരം ക്ലാസിക് യൂറോപ്യൻ ശൈലിയിൽ നിർമ്മിക്കപ്പെട്ടതും നഗരത്തിനു നടുവിലായി പള്ളിയും ചോലമരങ്ങളുള്ള വീതിയുള്ള നടപ്പാതയും ഇരു വശങ്ങളിലുമായി മനോഹരങ്ങളായ സുഖവാസവസതികളുമുള്ളതായിരുന്നു.[6] പർവാന്റോയുടെ (2005) വാക്കുകളനുസരിച്ച്, ഈ അധിവാസകേന്ദ്രത്തിന്റെ നാഗരികതയും വാസ്തുവിദ്യയും, പല ഡച്ച് നഗരങ്ങളിലും പ്രയോഗിക്കപ്പെട്ടിട്ടുള്ള നഗര മനോഹരവത്കരണ രൂപകൽപ്പനാ തത്ത്വങ്ങൾക്കു സമാനമായതായിരുന്നു.

സുദീർഘവും അധികച്ചെലവുണ്ടാക്കിയതുമായ ജാവ യുദ്ധത്തിന്റെ ഫലമായി ഡച്ച് ഈസ്റ്റ് ഇൻഡീസ് സർക്കാറിൽ നിന്ന് കൂടുതൽ സാമ്പത്തിക സഹായം ലഭിക്കാതെയിരുന്നത് ഇത് സെമരാങിന്റെ വികസന പ്രവർത്തനങ്ങളെ ബാധിച്ചു. ഈ പ്രദേശത്തെ ഭൂരിഭാഗം ഭൂമിയും നെൽക്കൃഷിക്കായി ഉപയോഗിക്കുകയും ചെറിയ പുരോഗമനമെന്നു പറയാവുന്നത് ചുറ്റുമുള്ള കോട്ടയുടെ വികസനം മാത്രമായിരുന്നു.

വികസനത്തിൽ പിന്നിലായിരുന്നെങ്കിലും സെമാരാങ് ഒരു ക്രമീകൃതമായ നാഗരിക വ്യവസ്ഥിതിയിലാണ് സ്ഥിതിചെയ്തിരുന്നത്. നഗരത്തിലെ പ്രവർത്തനങ്ങൾ നദിയുടെ തീരത്ത് കേന്ദ്രീകരിക്കുകയും അധിവാസകേന്ദ്രങ്ങൾ ഒരു വാണിജ്യ കേന്ദ്രവുമായി ബന്ധിക്കപ്പെടുകയും അവിടെ വ്യത്യസ്ത ജനവിഭാഗങ്ങൾ വ്യാപാരത്തിനായി ഒത്തുകൂടുകയും ചെയ്തു. വാണിജ്യകേന്ദ്രത്തിന്റെ നിലനിൽപ്പ്, പിന്നീടുള്ള വർഷങ്ങളിൽ ഒരു മൂലപ്രമാണമായും നഗരിക സാമ്പത്തിക വളർച്ചയുടെ കുതിപ്പിനും കാരണമായി.[7]

അവലംബം

[തിരുത്തുക]
  1. "Peringatan". sp2010.bps.go.id.
  2. "Jumlah Penduduk Kota Semarang" [Population of Semarang] (in ഇന്തോനേഷ്യൻ). Dinas Kependudukan dan Pencatatan Sipil Kota Semarang. October 2015. Archived from the original on 2020-08-07. Retrieved 28 December 2016.
  3. "Indonesia: Java (Regencies, Cities and Districts) - Population Statistics, Charts and Map". www.citypopulation.de.
  4. De Gruiter, Miel. "Javindo, a contact language in pre-war Semarang". (Peter Bakker & Maarten Mous. Mixed Languages: 15 Case Studies in Language Intertwining. Amsterdam: IFOTT. 1994.) pp. 151–159.
  5. Purwanto, L. M. F. (2005). Kota Kolonial Lama Semarang. Dimensi Teknik Arsitektur, 33(1), 27-33
  6. Pratiwo. (2005). The City Planning of Semarang 1900–1970. In F. Colombijn, M. Barwegen, P. Basundoro & J. A. Khusyairi (Eds.), Old City, New City: The History of the Indonesian City Before and After Independence. Yogyakarta: Penerbit Ombak.
  7. Nas, P. J. M., & Pratiwo. (2002). Java and De Groote Postweg, La Grande Route, the Great Mail Road, Jalan Raya Pos’. Bijdragen tot de Taal-, Land-en Volkenkunde, 158(4), 707–725.
"https://ml.wikipedia.org/w/index.php?title=സെമരാങ്&oldid=3906580" എന്ന താളിൽനിന്ന് ശേഖരിച്ചത്