സെന്റ് മേരീസ് ചർച്ച്, പൂവാറൻതോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെൻറ്റ്.മേരീസ് ചർച്ച് പൂവാറൻതോട്
സ്ഥാനംപൂവാറൻതോട്,കോഴിക്കോട്
രാജ്യംഇന്ത്യ
ക്രിസ്തുമത വിഭാഗംസീറോമലബാർ കത്തോലിക്കാ ദേവാലയം
വെബ്സൈറ്റ്www.dioceseofthamarassery.org
ചരിത്രം
സ്ഥാപിതം1മെയ്‌ 1976
സ്ഥാപകർഫാ.സെബാസ്റ്റ്യൻ വടക്കേൽ
ഭരണസമിതി
ഇടവകപൂവാറൻതോട്
അതിരൂപതതലശ്ശേരി
രൂപതതാമരശ്ശേരി
മതാചാര്യന്മാർ
മെത്രാപ്പോലീത്തകർദിനാൾ മാർ ജോർജ് ആലഞ്ചേരി
മെത്രാൻമാർ റെമഞ്ചിയോസ് ഇഞ്ചനാനിൽ
വികാരിഫാ. ജെയിംസ് വള്ളികുന്നൽ
സഹായിനിഷാന്ത് പല്ലാട്ട്
പുരോഹിതരല്ലാത്തവർ
ഗായക സംഘം(ങ്ങൾ)മരിയൻ ഹാർട്ട് ബീറ്റ്‌സ്

സീറോ മലബാർ സഭയുടെ അധീനതയിലുള്ളതും താമരശ്ശേരി രൂപതയിൽ സ്ഥിതി ചെയ്യുന്ന റോമൻ കത്തോലിക്കാ ഇടവക ദേവാലയമാണ് സെൻറ്റ്. മേരീസ് ചർച്ച് പൂവാറൻതോട്(ഇംഗ്ലീഷ്: Poovaranthode). പരിശുദ്ധ മാതാവിൻറെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽപെട്ട മലമടക്കുകളിൽ ഒറ്റപെട്ടു കിടക്കുന്ന ഒരു ഗ്രാമമാണ്‌ പൂവാറൻതോട്. പരിശുദധ കന്യാമറിയത്തിന്റെയും വിശുധ സെബസ്റ്റ്യാനോസിന്റെയും തിരുന്നാൾ എല്ലാകൊല്ലവും ഫെബ്രുവരി മാസത്തിൽ ആഘോഷപൂർവ്വം നടത്തിവരുന്നു.[1]

ചരിത്രം[തിരുത്തുക]

1960-1962 കാലഘട്ടങ്ങളിലാണ്‌ കുടിയേറ്റം ആരംഭിക്കുന്നത്. മലബാർ മേഖല കുടിയേറ്റത്തിന് അനുയോജ്യമാണെന്ന് വിവരിക്കുന്ന ലേഖനങ്ങൾ ദീപിക പത്രത്തിൽ വന്നതോടെ കുടിയേറ്റത്തിനുള്ളതാല്പര്യം വർദ്ധിച്ചു. പള്ളിക്ക് വേണ്ടി ആദ്യം സ്ഥലം കണ്ടത്തിയത് കല്ലംപുല്ല് ഭാഗത്താണ്. 1970 കാലഘട്ടത്തിൽ ഇവിടെ ഷെഡ്‌ നിർമിച്ച് ദിവ്യബലി അർപ്പിച്ചാണ് തുടക്കം. 1976 മെയ്‌ ഒന്നാം തീയതി കൂടരഞ്ഞി പള്ളിയുടെ കുരിശുപള്ളിയായിരുന്ന പൂവാറൻതോട് പള്ളിയെ ഇടവക ദേവലയമായി ഉയർത്തികൊണ്ടും സെബാസ്റ്റ്യൻ വടക്കേൽ അച്ചനെ പ്രഥമ വികാരിയായി നിയമിച്ചുകൊണ്ടും അഭിവന്ദ്യ പിതാവ് മാർ സെബാസ്റ്റ്യൻ വള്ളോപള്ളി കല്പന നല്കി.

1980ൽ നാടിൻറെ ഹൃദയ ഭാഗത്തായി മത്തായി പേപ്പതിയിൽ നിന്നും വാങ്ങിയ സ്ഥലത്ത് പള്ളി മാറ്റി സ്ഥാപിച്ചു. 1984 ഏപ്രിൽ 26ന് അഭിവന്ദ്യ പിതാവ് മാർ സെബാസ്റ്റ്യൻ വള്ളോപള്ളി കൂദാശ കർമം നിർവഹിച്ചു. 1995ൽ ക്രിസ്തുദാസി സന്ന്യാസിനി സമൂഹം ഇടവകയിൽ സേവനം തുടങ്ങി. ഇപ്പോൾ സക്കറിയാസ് നെടുമല അച്ചൻ സേവനം തുടരുന്നു. ഇടവകയിലെ ആദ്യ കുടിയേറ്റക്കാരാണ് പെണ്ണാപറമ്പിൽ ചാക്കോ, വള്ളിയാംപോയിൽ കുഞ്ഞപ്പൻ, താനത്തുപറമ്പിൽ വർക്കി, മംഗലത്ത് ജോസഫ്‌-ജോർജ്, മൈലടിയിൽ ചാക്കോ, പൂവത്തനാൽ വർക്കി, മുണ്ടാട്ടിൽ ജോർജ്, പേപ്പതിയിൽ മത്തായി, കൊല്ലിയിൽ ജോർജ്, കുമാരപിള്ളിൽ ജോസഫ്‌ എന്നിവർ.

ഇടവക ഒറ്റനോട്ടത്തിൽ[തിരുത്തുക]

  • പള്ളി ആരംഭിച്ച വർഷം—1970
  • ഇടവക സ്ഥാപിച്ച വർഷം—1976
  • കത്തോലിക്കാ കുടുംബങ്ങൾ—152
  • കത്തോലിക്കാ അംഗങ്ങൾ—610
  • വൈദികർ—4
  • മറ്റു സന്യസ്തർ—15

അവലംബം[തിരുത്തുക]

  1. "Foranes". Diocese of Thamarassery.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഔദ്യോഗിക വെബ്‌സൈറ്റ്

‌‌