പൂവാറൻതോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പൂവാറൻതോട്
പൂവാറൻ‌തോട് അങ്ങാടി

പൂവാറൻ‌തോട് അങ്ങാടി

Kerala locator map.svg
Red pog.svg
പൂവാറൻതോട്
11°23′11″N 76°04′23″E / 11.3864159°N 76.0730480°E / 11.3864159; 76.0730480
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്‌
മെമ്പർ സണ്ണി പെരുകിലംതറപ്പിൽ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 1179
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673604
+0495
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ആനക്കല്ലുംപാറാ വെള്ളച്ചാട്ടം

കൊടിക്കൽ കുന്ന് മേടപ്പാറ മല പൂവാറൻതോട്-നായടംപൊയിൽ ഓഫ് റോഡ്‌ ഉടുമ്പുപാറ

പൊയിലിങ്ങാപ്പുഴ

കോഴിക്കോട് ജില്ലയിലെ ഒരു മലയോര കുടിയേറ്റ ഗ്രാമമാണ് പൂവാറൻതോട് (ഇംഗ്ലീഷ്: Poovaranthode).ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലുൾപ്പെടുന്ന കൂടരഞ്ഞിഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്‌.പ്രകൃതിരമണീയമായ കുന്നുകളും മലകളും താഴ്വരകളും ഉൾപ്പെട്ട ഒരു കാർഷിക ഗ്രാമമാണ് ഇത്[1]. വടക്ക് കാടോത്തിക്കുന്നും തെക്ക് ഉടുമ്പു പാറയും പടിഞ്ഞാറ് ഓളി മലയും വടക്കുകിഴക്ക് കല്ലം പുല്ലും തെക്കുകിഴക്ക് മേടപ്പാറയുമാണ്.ഇവിടുത്തെ മുഖ്യ കാർഷിക വിള ജാതിയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ജാതി കൃഷി ചെയ്യുന്നതും നല്ല ജാതിക്ക വിളയുന്നതും ഇവിടെയാണ്[2].ജാതിയ്ക്ക് പുറമെ കൊക്കൊ ,പുൽത്തൈലം ,കുരുമുളക്, ഗ്രാമ്പൂ ,ഏലം, ഇഞ്ചി,കാപ്പി, കമുക് , തെങ്ങ് തുടങ്ങിയ വിളകളും ഇവിടെ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. തദ്ദേശീയരിൽ ഏറിയപേരും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു. മുതുവാൻ വിഭാഗത്തിൽ പെട്ട 40 ഓളം ആദിവാസി  കുടുബങ്ങളുണ്ട് .

ചരിത്രം[തിരുത്തുക]

പൂവാറൻതോട് ഒരു കുടിയേറ്റ ഗ്രാമമാണ്. തിരുവതാംകൂർ ഭാഗത്തുനിന്ന്കുടിയേറി പാർത്തവരാണ് പൂർവികർ. കോട്ടയം,പാലാ,തൊടുപുഴ എന്നിവടങ്ങളിൽ നിന്നും കുടിയേറി.1940 മുതലാണ് ഇവിടെ കുടിയേറ്റം ആരംഭിക്കുന്നത്. സ്വതന്ത്രപൂർവ്വ ഇന്ത്യയിൽ മദ്രാസ് പ്രവിശ്യയ്ക്കു കീഴിലായിരുന്നു മലബാർ. ഇരുപതാം നൂറ്റാണ്ടിൽ മധ്യ തിരുവതാംകൂറിലെ ജനസംഖ്യ അധികരിക്കുകയും, എന്നാൽ കൃഷിഭൂമിയുടെ വിസ്താരം കൂടുതലില്ലാതെ തുടരുകയും ചെയ്തു. മലബാർ മേഖലയിലുള്ള സ്ഥലങ്ങളിലെ കൃഷിസാധ്യത മനസ്സിലാക്കി പലരും ഇവിടങ്ങളിലേക്ക് കുടിയേറിപ്പാർത്തു. കുടിയേറ്റക്കാരിൽ ഭൂരിഭാഗവും സുറിയാനി ക്രിസ്ത്യാനികൾ ആയിരുന്നു. മരക്കച്ചവടക്കാരായ മുക്കം മുതലാളിമാരുടെ ഭൂമി വാങ്ങിയാണ് ഇവിടെ കുടിയേറ്റം നടന്നത്. ആദ്യകാലത്ത് പ്രകൃതിയോടും രോഗങ്ങളോടും പടപൊരുതിയ ആദ്യകാല കുടിയെറ്റക്കാരാണ്‌ ഇന്നത്തെ നിലയിൽ എത്തിച്ചത്.ആദ്യകാല കുടിയേറ്റക്കാർ പെണ്ണാപറമ്പിൽ ചാക്കോ, വള്ളിയാംപോയിൽ കുഞ്ഞപ്പൻ, താനത്തുപറമ്പിൽ വർക്കി, മംഗലത്ത് ജോസഫ്‌-ജോർജ്, മൈലടിയിൽ ചാക്കോ, പൂവത്തനാൽ വർക്കി, മുണ്ടാട്ടിൽ ജോർജ്, പേപ്പതിയിൽ മത്തായി, കൊല്ലിയിൽ ജോർജ്, കുമാരപിള്ളിൽ ജോസഫ്‌ എന്നിവരാണ്.

പേരിനു പിന്നിൽ[തിരുത്തുക]

പൂവാറൻതോടിൽ പല തോടുകളുണ്ട്. പ്രധാന തോട്ടിൻക്കരയിൽ പണ്ട് പൂക്കൾ പാറിവീഴുന്ന മരങ്ങളുണ്ടായിരുന്നു. ആദ്യ കാലത്ത് ആദിവാസികൾ ആ തോട്ടിൻ വക്കത്തായിരുന്നു ഒത്തുകൂടിയിരുന്നതും വിശ്രമിക്കാൻ ഇരുന്നിരുന്നതും. പൂക്കൾ പാറി തോട്ടിൽ കെട്ടിക്കിടന്നതുകൊണ്ട് പൂ പാറിയ തോട് പൂപാറൻതോട് എന്നും അത് ലോപിച്ച് പൂവാറൻതോട് ആയതാണെന്നും പറയപ്പെടുന്നു. ( പൂക്കൾ വാരിയെടുക്കാൻ കഴിഞ്ഞിരുന്ന തോട് - പൂ വാരുന്ന തോട് - പൂവാറൻതോട് ആയതാണെന്നും അഭിപ്രായമുണ്ട്.)

സ്ഥലം[തിരുത്തുക]

കോഴിക്കോട് നഗരത്തിൽ നിന്നും കൂടരഞ്ഞി വഴി റോഡ് മാർഗ്ഗമായി 48 കിലോമീറ്റർ സഞ്ചരിച്ചാൽ പൂവാറൻതോട് എത്തിച്ചേരാം.ജലസമ്യദ്ധമായ ഈ പ്രദേശത്ത് നിരവധി ചെറു നീർച്ചാലുകളുണ്ട്. അതിനാൽ ആദ്യകാലത്ത് ഡൈനാമോ ഉപയോഗിച്ചാണ് വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്[3]. കോഴിക്കോട് നഗരത്തിൽ നിന്ന് കിഴക്ക് 39 കി.മീ. അകലെ കൂടരഞ്ഞി എന്ന മലയോര ഗ്രാമവും പിന്നിട്ടു 9 കി.മീ. കൂടി സഞ്ചരിച്ചു വേണം പൂവാറൻ തോടിലെത്താൻ. പിന്നെയും മുന്നോട്ടു പോയാൽ കല്ലംപുല്ലിലും തമ്പുരാൻകൊല്ലി മലയിലും എത്തും. അതിനപ്പുറം വയനാടൻ കാടുകളും നിലമ്പൂർ കാടുകളുമാണ്[4].

വിനോദസഞ്ചാരം[തിരുത്തുക]

പശ്ചിമഘട്ട മലനിരകളും പുൽമേടുകളും വെള്ളച്ചാട്ടങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നു.

പ്രധാന ആകർഷണങ്ങൾ[തിരുത്തുക]

ശുദ്ധവായുവും ശുദ്ധജലവും മതിയാവോളം നുകർന്ന് പ്രകൃതിയെ അടുത്തറിയാൻ പറ്റിയ മനോഹരമായ ഒരു പ്രദേശം.പൂവാറൻതോടിലെ ചതുപ്പ് വഴിയും മേടപ്പാറ ജംഗ്ഷൻ വഴിയും ഉടുമ്പു പാറയിലേക്ക് ട്രക്കിങ് നടത്താം. പോയി വരാൻ രണ്ടു മണിക്കൂർ സമയം വേണ്ടിവരും.ഗവ.എൽ.പി.സ്കൂളും കുന്ദമംഗലം ബി.ആർ.സിയും ചേർന്ന് മുക്കം-കുന്ദമംഗലം ഉപജില്ലകളിൽ നിന്നായി ആയിരത്തോളം വിദ്യാർഥികളെ പങ്കെടുപ്പിച്ച് 2017 നവം 11ന് ഉടുമ്പുപാറയിലേക്ക്ട്രക്കിങ് നടത്തി. അതിന് ശേഷമാണ് ഉടുമ്പുപാറയിലേക്കുള്ള ട്രക്കിങ്ങും പഠനയാത്രയും സജീവമായത്[5].

ഉടുമ്പുപാറയുടെ മുകളിലെത്തിയാൽ നല്ല തണുത്ത കാറ്റാണ്. പാറയുടെ പടിഞ്ഞാറ് ഭാഗത്ത് കാഴ്ചയെ മറച്ചുകൊണ്ടു കുറച്ചു പച്ചപ്പുല്ലുകളും (കറാച്ചിപ്പുല്ല്) വള്ളിപ്പടർപ്പുകളും വളർന്നു നിൽക്കുന്നുമുണ്ട്. അവ വകഞ്ഞു മാറ്റി മുന്നോട്ടു നീങ്ങിയാലേ ഉടുമ്പുപാറയിൽ നിന്നുള്ള പ്രകൃതി സൗന്ദര്യം പത്തരമാറ്റിൽ ആസ്വദിക്കാനാകൂ. ചുറ്റും വട്ടമിട്ടു നിൽക്കുന്ന മലനിരകളും സമീപസ്ഥവും വിദൂരസ്ഥവുമായ സ്ഥലങ്ങളും ഒരു വ്യോമയാന കാഴ്ചപ്പാലെ സഞ്ചാരിക്കു മുന്നിൽ തെളിയുന്ന അത്യപൂർവ നിമിഷമാണത്.

ഗതാഗതം[തിരുത്തുക]

ആദ്യ കാലങ്ങളിൽ നിലവിലുണ്ടായിരുന്ന കൂപ്പ് റോഡാണ് ഗതാഗതത്തിനു ഉപയോഗിച്ചിരുന്നത് . 4x4 ജീപ്പ് സർവീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ടാർ റോഡ് വന്നത്. എപ്പോൾ കെസ്ആർടിസി സർവീസ് നടത്തുന്നുണ്ട്.

ആരാധനാലയങ്ങൾ[തിരുത്തുക]

പൊതു സ്ഥാപനങ്ങൾ[തിരുത്തുക]

 • ജി.എൽ.പി സ്കൂൾ പൂവാറൻതോട് [6]
 • വായനശാല ആനക്കല്ലുംപാറ
 • സാംസ്കാരിക നിലയം പൂവാറൻതോട്
 • പോസ്റ്റ്‌ ഓഫീസ് പൂവാറൻതോട്
 • വന സംരക്ഷക സമിതി പൂവാറൻതോട്

അവലംബം[തിരുത്തുക]

 1. "കാടറിയാൻ നാടറിഞ്ഞ് യാത്ര". manoramaonline. 2017-11-10. Retrieved 2017-11-13.
 2. "പൂവാറൻതോട് കൃഷിനാശം: സർക്കാർ ഇടപെടണം". സുപ്രഭാതം. Retrieved 2018-09-10.
 3. "മലയോര പാതയ്ക്ക്". ദീപിക. Retrieved 2016-07-14.
 4. "പൂവാറൻതോട്:ഭൂപടത്തിൽ ഇല്ലാത്ത ഒരിടം".
 5. "പ്രകൃതിപഠന പദയാത്ര ബ്രോഷർ". മാധ്യമം. Retrieved 2019-01-06.
 6. "പൂവാറൻതോട് ഗവ.എൽ.പി സ്‌കൂൾ അസൗകര്യങ്ങൾക്ക് 'നൂറു മാർക്ക്". സുപ്രഭാതം. Retrieved 2017-07-02.
"https://ml.wikipedia.org/w/index.php?title=പൂവാറൻതോട്&oldid=3139365" എന്ന താളിൽനിന്ന് ശേഖരിച്ചത്