സെന്റ് ജൂഡ് തീർത്ഥാടനകേന്ദ്രം, മരുതിമൂട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിലെ ഏഴംകുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ് സെന്റ് ജൂഡ് ഷ്രൈൻ. യേശുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാനിൽ ഒരാളായ യൂദാ ശ്ലീഹയുടെ പേരിലാണ് ഇത് നിവേദിച്ചിരിക്കുന്നത്. സംസ്ഥാന പാത 5ൽ (കെ. പി. റോഡ് : കായംകുളം - പത്തനാപുരം) അടൂരിൽ നിന്ന് 7 കിലോമീറ്റർ കിഴക്കോട്ട് മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വ്യാഴാഴ്ച നൊയമ്പിന് വളരെയധികം ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്