സെക്രട്ടറി പക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെക്രട്ടറി പക്ഷി
Secretary Bird
Sagittarius serpentarius Sekretär.JPG
In Serengeti National Park
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: പക്ഷി
നിര: Accipitriformes
കുടുംബം: Sagittariidae
(R. Grandori & L. Grandori, 1935)
ജനുസ്സ്: Sagittarius
Hermann, 1783
വർഗ്ഗം: ''S. serpentarius''
ശാസ്ത്രീയ നാമം
Sagittarius serpentarius
(J. F. Miller, 1779)

http://www.birdlife.org/datazone/speciesfactsheet.php?id=3562

ആഫ്രിക്കൻ പുൽമേടുകളിലും സഹാറയുടെ ചില മേഖലകളിലും കണ്ടുവരുന്ന ഒരിനം വേട്ടപ്പക്ഷിയാണ് സെക്രട്ടറി പക്ഷി. (ശാസ്ത്രീയനാമം:സാഗിറ്റാറിയസ് സെർപ്പെന്റേറിയസ്, Sagittarius serpentarius). ഇവയുടെ തലയിൽ വിചിത്രമായ രീതിയിൽ ഇരുപതോളം തൂവലുകൾ അലങ്കരിച്ചിരിക്കുന്നു. ഏവ്സ് ക്ലാസിൽ അസൈപിട്രിഫോംസ് ഓർഡറിൽ സാഗിറ്റാറിഡെ എന്ന കുടുംബത്തിൽ ഉൾപ്പെടുത്തിയാണ് ഇവയെ വർഗീകരിച്ചിരിക്കുന്നത്.

പേരിനു പിന്നിൽ[തിരുത്തുക]

തലയിൽ അലങ്കരിച്ചിരിക്കുന്ന തൂവലിന്റെ പ്രത്യേകതയിൽ നിന്നുമാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചത്. പഴയ കാലത്തെ ഭരണാധികാരികളുടെ തലയിൽ തിരുകി വച്ചിരുന്ന തൂവൽ പേനകളെ ഓർമ്മപ്പെടുത്തുന്നതിനാലാണ് ഈ പേരു ലഭിച്ചത്. എന്നാൽ അറബി ഭാഷയിലെ Saqr-et-tair എന്ന വാക്കിൽ നിന്നുമാണ് പേരു ലഭിച്ചതെന്നു ചിലർ അഭിപ്രായപ്പെടുന്നു.

വിവരണം[തിരുത്തുക]

1.3 മീറ്റർ വരെ ഉയരമുള്ള ഇവയുടെ ചിറകുകൾ വിടർത്തുമ്പോൾ ഏകദേശം ആറടി വരെ വിസ്താരം കാണുന്നു. കറുപ്പും വെളുപ്പും ചാരനിറവും കലർന്നതാണ് ഇവയുടെ തൂവലുകൾ. ഇവയുടെ ശരീരത്തിനു പരുന്തുകളോടു സാമ്യതയുണ്ട്. വളഞ്ഞു കൂർത്ത ചുണ്ട്, നീണ്ട കാലുകൾ എന്നിവ ഇവയുടെ ശാരീരിക പ്രത്യേകതകളാണ്. വലിയ ചിറകുകളാണ് ഇവയ്ക്കുള്ളത്. എങ്കിലും ഇവ അധികം ഉയരത്തിൽ പറക്കാതെ കിലോമീറ്ററുകളോളം നടക്കുന്ന സ്വഭാവക്കാരാണ്. ഇരകളെ കാലുകൊണ്ട് ചവിട്ടി കൊലപ്പെടുത്തി കൂർത്ത കൊക്കു കൊണ്ട് ചെറു കഷണങ്ങളാക്കി ഇവ ഭക്ഷിക്കുന്നു. ഇവ പ്രാണികൾ, ചെറിയ സസ്തനികൾ, പല്ലി, പാമ്പ്, ചെറിയ പക്ഷികൾ എന്നിവയെ ആഹാരമാക്കുന്നു.

സാധാരണയായി 20 അടി വരെ ഉയരത്തിലുള്ള അക്കേഷ്യമരങ്ങളിലാണ് ഇവ കൂടുണ്ടാക്കുന്നത്. മുട്ടയിടുന്നതിനായി മാസങ്ങൾക്കു മുൻപെ ഇവ സ്ഥലം കണ്ടു വെയ്ക്കുന്നു. രണ്ടര മീറ്റർ വരെ വ്യാസമുള്ള കൂടാണ് ഇവ ചുള്ളിക്കമ്പുകളും മറ്റും ഉപയോഗിച്ച് ഉണ്ടാക്കുന്നത്. ഒറ്റ തവണ മൂന്നു മുട്ടകൾ ഇടുന്നു. മുട്ടകൾക്ക് ഇളം പച്ച നിറമാണ്. ഏകദേശം 45 ദിവസങ്ങൾ കൊണ്ട് മുട്ട വിരിയും.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെക്രട്ടറി_പക്ഷി&oldid=1717328" എന്ന താളിൽനിന്നു ശേഖരിച്ചത്