സൂട്ടോപ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Zootopia
Theatrical release poster
സംവിധാനം
നിർമ്മാണം Clark Spencer
കഥ
തിരക്കഥ
അഭിനേതാക്കൾ
സംഗീതം Michael Giacchino
ഛായാഗ്രഹണം Thomas Baker
ചിത്രസംയോജനം
  • Fabienne Rawley
  • Jeremy Milton
സ്റ്റുഡിയോ
വിതരണം Walt Disney Studios
Motion Pictures
റിലീസിങ് തീയതി
  • ഫെബ്രുവരി 10, 2016 (2016-02-10) (Belgium)
  • മാർച്ച് 4, 2016 (2016-03-04) (United States)
സമയദൈർഘ്യം 108 minutes[2][3]
രാജ്യം United States
ഭാഷ English
ബജറ്റ് $150 million[4]
ആകെ $1.012 billion[5]

2016 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ 3ഡി ആനിമേഷൻ ചിത്രമാണ് സൂട്ടോപ്യ (Zootopia). വാൾട്ട് ഡിസ്നി അനിമേഷൻ സ്‌റ്റുഡിയോ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വാൾട്ട് ഡിസ്നി പിക്ചർസ് ആണ്. വാൾട്ട് ഡിസ്നി ആനിമേഷൻ ക്ലാസ്സിക് പരമ്പരയിലെ 55ാം ചിത്രമാണ് ഇത്. ബൈറോൺ ഹോവർഡും റിച് മൂറും സംവിധാനം ചെയ്ത ചിത്രത്തിൽ ജിന്നിഫെർ ഗുഡ്‌വിൻ, ജേസൺ ബേറ്റ്മാൻ, ഇദ്രിസ് എൽബ, ജെന്നി സ്ലേറ്റ്, നേറ്റ് ടൊറൻസ്, ടോമി ചോങ്ങ്, ജെ.കെ. സിമ്മൺസ്, ഷക്കീര തുടങ്ങിയവർ ശബ്ദം നൽകി. ഒരു മുയൽ പോലീസ് ഓഫീസറും തട്ടിപ്പുകാരനായ ഒരു കുറുക്കനും ചേരുന്ന ഒരു അസാധാരണ കൂട്ടുകെട്ട് മെട്രൊ നഗരത്തിലെ അനേകം തിരോധാനങ്ങൾക്ക് പിന്നിലെ രഹസ്യം കണ്ടുപിടിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

ഫെബ്രുവരി 17, 2016 -ൽ എൽ കപ്പിത്താൻ തീയറ്ററിൽ ആദ്യമായി പ്രദർശിപ്പിച്ച ചിത്രം തുടർന്ന് മാർച്ച് 4, 2016 -ന് പൂർണമായും റിലീസ് ചെയ്തു. മികച്ച നിരൂപകപ്രസംശ നേടിയ ചിത്രത്തിന്റെ, അനിമേഷൻ, ഡബ്ബിങ്, തിരക്കഥ എന്നിവ പ്രകീർത്തിക്കപ്പെട്ടു. ചിത്രത്തിന്റെ കാതൽ ആയ മുൻവിധി എന്ന ആശയം തികച്ചും കാലോചിതമായ കാര്യമെന്ന് നിരൂപകർ ചൂണ്ടിക്കാട്ടി. ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ചിത്രം ലോകമെമ്പാടുമായി ഒരു ബില്യൺ ഡോളർ വരുമാനം നേടി 2016-ൽ ഏറ്റവും വരുമാനം നേടുന്ന രണ്ടാമത്തെതും എക്കാലത്തെയും 25 മത് ചിത്രവുമായി. മികച്ച ആനിമേഷൻ ചലച്ചിത്രത്തിനുള്ള അക്കാദമി അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ്, ആനി അവാർഡ് എന്നിവ സൂട്ടോപ്യ നേടി.


അവലംബം[തിരുത്തുക]

  1. "Welcome to Zootopia at D23 EXPO!". D23. August 15, 2015. Retrieved August 30, 2015. (Registration required (help)). 
  2. "Ionia, MI - Official Website - "Zootopia"". Archived from the original on April 2, 2016. 
  3. "ZOOTROPOLIS (PG)". British Board of Film Classification. February 17, 2016. Retrieved February 17, 2016. 
  4. "'Zootopia' Tops the Box Office". The New York Times. Retrieved March 13, 2016. 
  5. "Zootopia (2016)". Box Office Mojo. Retrieved June 23, 2016. 
"https://ml.wikipedia.org/w/index.php?title=സൂട്ടോപ്യ&oldid=2853376" എന്ന താളിൽനിന്നു ശേഖരിച്ചത്