Jump to content

ഷക്കീര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shakira എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷക്കീറ
Shakira in January 2009.
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംShakira Isabel Mebarak Ripoll
തൊഴിൽ(കൾ)Singer-songwriter, musician, record producer, philanthropist, dancer, actress
ഉപകരണ(ങ്ങൾ)Vocals, guitar, harmonica,[1] drums, percussion
വർഷങ്ങളായി സജീവം1990–present
ലേബലുകൾSony Music Colombia (1990—1996)
Columbia (1996—2000)
Epic (2000—present)
Live Nation Artists (2008—present)

ഷക്കീര എന്ന പേരിൽ കൂടുതലായറിയപ്പെടുന്ന (pronounced /ʃəˈkɪərə/, സ്പാനിഷ് ഉച്ചാരണം: [tʃaˈkiɾa] or സ്പാനിഷ് ഉച്ചാരണം: [ʃaˈkiɾa]),[2] ഷക്കീര ഇസബെൽ മെബറക്ക് റിപ്പോൾ (ജനനം ഫെബ്രുവരി 2, 1977),[3] ഒരു കൊളംബിയൻ[4] ഗായികയും, ഗാനരചയിതാവും, സംഗീതജ്ഞയും, നർത്തകിയുമാണ്. 1990 കളിലെ ലാറ്റിനമേരിക്കൻ സംഗീതരംഗത്ത് ശ്രദ്ധേയമായ ഒരു രീതി ഷക്കീര സ്വീകരിക്കുകയും നിരവധി ആരാധകരെ സൃഷ്ടിക്കുകയും ചെയ്തിരുന്നു. കൊളംബിയയിലെ ബാറൻ‌ക്വിലയിലാണ്‌ ഷക്കീര ജനിച്ചതും വളർന്നതും.

രണ്ടു ഗ്രാമി പുരസ്കാരങ്ങളും[5][6], ഏഴു ലാറ്റിൻ ഗ്രാമി പുരസ്കാരങ്ങളും[5], പന്ത്രണ്ട് ബിൽബോർഡ് ലാറ്റിൻ ലാറ്റിൻ സംഗീത അവാർഡുകളും[5], നേടിയിട്ടുണ്ട്. അതു പോലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും നിർദ്ദേശിക്കപ്പെട്ടിരുന്നു[5]. അതു പോലെ ഏറ്റവും കൂടുതൽ ആൽബങ്ങൾ ചെലവഴിക്കപ്പെടുന്ന കൊളംബിയൻ ഗായികയും, ലോകത്താകമാനം 50 ലക്ഷത്തിലധികം ആൽബങ്ങൾ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ലാറ്റിനമേരിക്കൻ ഗായികയുമാണ് ഷക്കീര[7]. ബോളിബോഡ് ഹോട്ട് 100, ആസ്ട്രേലിയൻ എ.ആർ.ഐ.എ. ചാർട്ട്, യു,കെ. സിംഗിൾസ് ചാർട്ട് എന്നിവയിൽ ഉൾപ്പെടുത്തിയ ഏക ലാറ്റിനമേരിക്കൻ ഗായികയും ഷക്കീരയാണ്[8][9][10]

നൃത്തം

[തിരുത്തുക]

‎സംഗീതമേളകളിലും, ആൽബങ്ങളിലും ഉള്ള ഷക്കീരയുടെ നൃത്തം ലോകപ്രശസ്തമാണ്. ഷക്കീരയുടെ നൃത്തചുവടുകൾ പ്രധാനമായും അറേബ്യൻ ബെല്ലി നൃത്തത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. തന്റെ പിതാവിൽ നിന്നും ലഭിച്ച ലബനീസ് പാരമ്പര്യം ഇതിന് ഷക്കീരയെ സഹായിച്ചു. മിക്കപ്പോഴും നഗ്നപാദയായാണ് ഷക്കീര നൃത്തം ചെയ്യുന്നത്. തന്റെ കൌമാ‍രപ്രായത്തിൽ സങ്കോചത്തെ മറികടക്കാനാണത്രെ ഷക്കീര നൃത്തം പഠിച്ചു തുടങ്ങിയത്. ഉദരം കൊണ്ട് നാണയം തെറിപ്പിക്കാൻ ശ്രമിച്ചുകൊണ്ടാണ് താൻ ബെല്ലി നൃത്തച്ചുവടുകൾ പഠിച്ചത് എന്ന് ഷക്കീര ഒരിക്കൽ ഒരു എം.ടീ.വി. അഭിമുഖസംഭാഷണത്തിൽ പറയുകയുണ്ടായി.[11] ഇത്തരം കഠിന പരിശ്രമങ്ങൾ കൊണ്ട് ബെല്ലി നൃത്തത്തിൽ സ്വായത്തമാക്കിയ അസാമാന്യ മെയ്‌വഴക്കം ഷക്കീരയുടെ ആൽബങ്ങളിൽ കാണാം. “ഹിപ്സ് ഡോണ്ട് ലൈ”, “വെൻ‌എവർ, വേർ‌എവർ”, “ബ്യൂട്ടിഫുൽ ലയർ”, “ഷീ വൂൾഫ്” എന്നിവ ഷക്കീരയുടെ ലോകപ്രശസ്ത ആൽബങ്ങളിൽ ചിലതാണ്. ഇതിനു പുറമെ, “ബെല്ലിഡാൻസ് സൂപ്പർസ്റ്റാർസ്” പോലെയുള്ള പരിപാടികൾക്കു വേണ്ടി നൃത്തസംവിധാനവും ഷക്കീര നിർവ്വഹിച്ചിട്ടുണ്ട്.[12]

അഭിനയം

[തിരുത്തുക]

നൃത്തത്തിനു പുറമേ അഭിനയത്തിലും മികവു തെളിയിച്ച ഷക്കീര, 1995 ൽ “എൽ ഒയാസിസ്” എന്ന കൊളംബിയൻ ടെലിനോവെല്ലയിൽ “ലൂയിസ മരിയ” എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[13] ഷക്കീര ഡിസംബർ 2009 ന് “അഗ്ലി ബെറ്റി” [14] എന്ന പരമ്പരയിലും, 2010 ൽ “വിസാർഡ്സ് ഓഫ് വെവർലി പ്ലേസ്” [15] എന്ന പരമ്പരയിലും ഷക്കീരയായിത്തന്നെ അഭിനയിച്ചു.

‌.

അവലംബം

[തിരുത്തുക]
  1. Baltin, Steve "Shakira Trots Out 'Mongoose'" Archived 2009-02-01 at the Wayback Machine.. Rolling Stone. November 11, 2002. Retrieved January 6, 2007.
  2. See Inogolo: pronunciation of Shakira
  3. "Shakira proud of Arab background". BBC News Online. November 4, 2005. Retrieved 2009-02-10.
  4. Diego, Ximena (2001) Shakira. Fireside. pp. 44 and 68
  5. 5.0 5.1 5.2 5.3 "Shakira's Biography". Shakira.com. 2008-05-14. Archived from the original on 2012-04-21. Retrieved 2009-10-31.
  6. Shakira’s songs are the heart of her success, BMI.com
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-24. Retrieved 2010-06-13.
  8. "BBC - Music -Shakira". BBC. Retrieved 2010-03-20.
  9. "New addition to Hollywood walk revealed". Ireland On-line. 2008-06-21. Retrieved 2009-10-31.[പ്രവർത്തിക്കാത്ത കണ്ണി]
  10. "Recent Walk of Fame Recipients". Hollywood Chamber of Commerce. Archived from the original on 2009-06-25. Retrieved 2009-06-24.
  11. "Shakira's Belly Dancing Discovery". contactmusic.com. 2006-01-27. Archived from the original on 2016-03-06. Retrieved 2007-07-16.
  12. "Bozenka". Bozenka.biz. 2007-11-06. Archived from the original on 2010-02-05. Retrieved 2009-10-31.
  13. "El Oasis". IMDb
  14. "First Look at Shakira's Cameo in 'Ugly Betty'". Celebrity-mania.com. 2009-11-28. Archived from the original on 2010-01-06. Retrieved 2010-03-05.
  15. "Selena Gomez On Shakira's 'Wizards Of Waverly Place' Cameo: 'I Was Starstruck The Entire Time' » Hollywood Crush". Hollywoodcrush.mtv.com. 2010-02-16. Archived from the original on 2010-02-20. Retrieved 2010-03-05.
"https://ml.wikipedia.org/w/index.php?title=ഷക്കീര&oldid=4095415" എന്ന താളിൽനിന്ന് ശേഖരിച്ചത്