Jump to content

സൂങ് മെയ് ലിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Soong Mei-ling
宋美齡
First Lady of the Republic of China
ഓഫീസിൽ
May 20, 1948 – April 5, 1975
രാഷ്ട്രപതിChiang Kai-shek
പിൻഗാമിLiu Chi-chun
വ്യക്തിഗത വിവരങ്ങൾ
ജനനം(1898-03-05)മാർച്ച് 5, 1898
Shanghai, Qing Empire[1]
മരണംഒക്ടോബർ 23, 2003(2003-10-23) (പ്രായം 105)
New York City, New York, U.S.
അന്ത്യവിശ്രമംFerncliff Cemetery, Hartsdale, New York
ദേശീയതRepublic of China
രാഷ്ട്രീയ കക്ഷി Kuomintang
മറ്റ് രാഷ്ട്രീയ
അംഗത്വം
Republican Party
പങ്കാളിChiang Kai-shek
RelationsCharlie Soong (father) and Ni Kwei-tseng (mother)
Soong Ching-ling (sister)
കുട്ടികൾChiang Ching-kuo (step-son)
Chiang Wei-kuo (adopted)
അൽമ മേറ്റർWellesley College
ജോലിFirst Lady of the Republic of China

ചിയാങ് കെയ് ഷെക്ന്റെ ഭാര്യയായിരുന്നു സൂങ് മെയ് ലിങ് (Sòng Měilíng മാർച്ച് 5, 1898[2] – ഒക്ടോബർ 23, 2003),. ഇവർ  ചൈന റിപ്പബ്ലിക്കിന്റെ പ്രഥമ വനിതയായിരുന്നു  സൺ യാത് സെന്നി ന്റെ ഭാര്യാ സഹോദരി ആയിരുന്ന സൂങ്, ചൈനാ രാഷ്ട്രീയത്തിൽ നിർണ്ണായകമായ പങ്ക് വഹിച്ചിരുന്നു.  രണ്ടാം  ചൈന  ജപ്പാൻ യുദ്ധകാലത്ത്, ജപ്പാൻ  അധിനിവേശത്തിനെതിരെ  ജനങ്ങളെ അണിനിരത്തുകയും , 1942 ൽ അമേരിക്കയിൽ ഒരു പ്രസംഗപര്യടനം നടത്തുകയും ചെയ്തു സൂങ് സഹോദരിമാരിൽ അവസാനമരിച്ചതും സൂങ് മെയ് ലിങാണു് 21 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതും രണ്ടാം ലോകയുദ്ധകാലത്തുണ്ടായിരുന്ന തുമായ ഏക പ്രഥമ വനിത സുങ് മെയ് ലിങാണു് . മൂന്നു നൂറ്റാണ്ടുകളിലായി പരന്നു കിടന്ന ജീവിതമാണു് ഇവരുടെത്.[3]

ജീവ ചരിത്രം[തിരുത്തുക]

ആദ്യകാലം[തിരുത്തുക]

ചൈനയിലെ ഷാങ്ഹായിയിലെ ഹോങ്കു ജില്ലയിൽ 1898 മാർച്ച് 5 നാണു്ഇവർ ജനിച്ചത്. ചൈനീസ് വിശ്വാസമനുസരിച്ച് ജനിക്കുമ്പോൾ ഒരു വയസ്സ് എന്ന കണക്കിനു്, ചില ജീവചരിത്രക്കുറിപ്പുകളിൽ ജനനവർഷം 1897 ആയി രേഖപ്പെടുത്തിക്കാണുന്നു.[2][3]

മെത്തോഡിസ്റ്റ് സഭാവിശ്വാസിയും ധനികനായ ബിസിനസ്സുകാരനുമായ ചാർലി സൂങിൻറെ ആറുമക്കളിൽ നാലാമത്തെതായിരുന്നു സൂങ് മെയ് ലിങ്. അമ്മ ക്വെയ് ട്സെങ്. മെയ് ലിങിന്റെ സഹോദരീ സഹോദരന്മാർ ഇവരാണു്. സഹോദരിമാർ ഏയ് ലിങും  പിന്നീട് മാഡം സൺ യാറ്റ് സെൻ എന്നറിയപ്പെട്ട ചിങ് ലിങും. മൂത്ത സഹോദരൻ ട്സെ വെൻ. ഇളയ സഹോദരർ ട്സെ ലിയങും(T.L.) ട്സെ ആനും (T.A.)[4]

വിദ്യാഭ്യാസം[തിരുത്തുക]

മെയ് ലിങ് വെസ്ല്യൻ കോളേജിലെ വിദ്യഭാസ കാലത്ത c. 1910

, സഹോദരി ചിങ് ലിങിനൊപ്പം ഇവർ ഷാങ് ഹായിൽ മൿ ടൈറെ സ്കൂളിലാണു പഠിച്ചത്. പിതാവിന്റെ താല്പര്യപ്രകാരം 1907 ൽ  പഠിക്കുന്നതിനായി ഇവർ അമേരിക്കയിലേക്കു പോയി   വെസ്ലിയൻ കോളേജിൽ പുതുതായി ചുമതലയേറ്റ  പ്രസിഡന്റിറ്റ്ന്റെ സഹായത്തോടെ,  ഇവർ  ഈ കോളേജിൽ 1909ൽ പ്രവേശനം നേടി.  1910ൽ , ചെറിയൊരുകാലം, ഇവർ ടെന്നിസിയിലെ ഫെയർ മൗണ്ട് കോളേജിലും പഠിച്ചിട്ടുണ്ട്.[5][6]

1912 ൽ പതിനഞ്ചാമത്തെ വയസ്സിൽ,  പുതിയ വിദ്യാർത്ഥിനിയായി ഇവർ വെസ്ലിയൻ കോളേജിൽ പ്രവേശനം നേടി. ഇംഗ്ലീഷ് മുഖ്യവിഷയമായും തത്വശാസ്ത്രം ഉപവിഷയമായും പഠിച്ച്, 33 ഡ്യൂറന്റ്  സ്കോളർമാരിലൊരാളായി 1917 ജൂൺ 19 ആം തീയതി ഇവർ ബിരുദം നേടി. She was also a member of Tau Zeta Epsilon, Wellesley's Arts and Music Society.ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയതിനാൽ ഇവർ ജീവിതത്തിലുടനീളം നന്നായി, അല്പം ജോർജ്ജിയൻ ശൈലിയിൽ, ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു.[7]

മാഡം ചിയാങ്[തിരുത്തുക]

ചിയാങൈറ്റ്നെയും സൂങൈന്റെയും  വിവാഹ ഫോട്ടോ

സൂങ് മെയ് ലിങ് 1920 ലാണു് ചിയാങ് കെഷക്കി നെ ക്കാണുന്നത്. പതിനെട്ടുവയസ്സ് പ്രായക്കൂടുതലുള്ളതിനാലും, വിവാഹിതനായതിനാലും, ബുദ്ധമത വിശ്വാസിയായതിനാലും ചിയാങുമായുള്ള വിവാഹത്തെ സൂങിന്റെ അമ്മ എതിർത്തു, എന്നാൽ വിവാഹമോചനത്തിന്റെ സാക്ഷ്യപത്രം കാണിച്ചതിനാലും, ക്രിസ്തുമതത്തിലേക്ക് മതം മാറാമെന്നു സമ്മതിച്ചതിനാലും അവസാനം അവർ സമ്മതിച്ചു.  ഭാവി  അമ്മായിഅമ്മയോട്,  മതം പതുക്കെ  പതുക്കെ  ആഗിരണം ചെയ്യേണ്ട ഒന്നാണെന്നും ഗുളിക പോലെ വിഴുങ്ങാനുള്ളതല്ലെന്നും അതിനാൽ തനിക്ക് ഉടനെ ക്രിസ്തു മതത്തിലേക്ക്  മാറാൻ കഴിയില്ല്ലെന്നും അറിയിച്ചു. 1927 ഡിസംബർ ഒന്നാംതീയതി ഷാങ്ഹായിയിൽ വച്ച് ഇവർ വിവാഹിതരായി .[8] ജീവചരിത്രകാരന്മാർ  ഇവരുടെ ബന്ധത്തെ പല തരത്തിൽ വിലയിരുത്തി എങ്കിലും ഈ ദാമ്പത്യം 48 വർഷം നീണ്ടുനിന്നു, 1928 ൽ ഇവരെ യുവാൻസ് കമ്മറ്റിയിൽ ഉൾപ്പെടൂത്തി .[9]

മാഡം ചിയാങ് ന്യൂ ലൈഫ് മുവ്മെന്റ് ആരംഭിച്ച് ചൈനീസ് രാഷ്ട്രീയത്തിൽ സജീവമായി1945ൽ അവർ കുയൊമിന്താങിന്റെ എക്സിക്യൂട്ടിവ് കമ്മറ്റി അംഗമായി

1931ൽ നാഞ്ജിലിങിനു സമീപം ഒരു വില്ല നിർമ്മിച്ചു. മേ ലിങ് കൊട്ടാരം എന്ന പേരിൽ ആ വീട് ഇപ്പോഴും അവിടെക്കാണാം .[10]

"വാർഫൻസ്"[തിരുത്തുക]

ചിയാങ് കെഷക്, ഭാര്യ മാഡം ചിയാങ് ലെഫ് ജന: ജോസഫ് സ്റ്റിൽ വെല്ലിനൊപ്പം 1942 ൽ ബർമയിൽ വച്ച്.

വിവാഹത്തിനു ശേഷം പൊതു പരിപാടികളിൽ പങ്കെടൂക്കുന്നത് കുറവായിരുന്നെങ്കിലും, ചൈനീസ് ഭടന്മാരുടെ അനാഥരായ മക്കൾക്കു വേണ്ടി ഇവർ വിദ്യാലയങ്ങൾ ആരംഭിച്ചു. ഇവരെ വാർഫൻസ് എന്നാണു മാദം ചിയാങ് വിളിച്ചിരുന്നത്..[11] ഈ കുട്ടികളുടെ ഉന്നമനത്തിനായി ഇവർ ചൈനീസ് വിമൻസ് നാഷണൽ വാർ റിലീഫ് സൊസൈറ്റി (ചൈനീസ് ദേശീയ യുദ്ധാശ്വാസ മഹിളാസംഘം) 1937ൽ സ്ഥാപിച്ചു. .[12]


ആന്ത്യകാലം[തിരുത്തുക]

ചിയാങ് കെഷക്കുമൊത്ത് തായ് വാനിലെ തായ് പെയിൽ

1975ൽ ഭർത്താവു മരിച്ചു.അതേ വർഷം തന്നെ ഇവർക്ക് സ്തനാർബുദം കണ്ടെത്തി 1991 ൽ അണ്ഡാശയത്തിൽ മുഴ കണ്ടെത്തുകയും നീക്കം ചെയ്യുകയും ചെയ്തു.[13]

മെത്തോഡിസ്റ്റ് സഭാവിശ്വാസിയും ധനികനായ ബിസിനസ്സുകാരനുമായ ചാർലി സൂങിൻറെ ആറുമക്കളിൽ നാലാമത്തെതായിരുന്നു സൂങ് മെയ് ലിങ്. അമ്മ ക്വെയ് ട്സെങ്. മെയ് ലിങിന്റെ സഹോദരീ സഹോദരന്മാർ ഇവരാണു്. സഹോദരിമാർ ഏയ് ലിങും  പിന്നീട് മാഡം സൺ യാറ്റ് സെൻ എന്നറിയപ്പെട്ട ചിങ് ലിങും. മൂത്ത സഹോദരൻ ട്സെ വെൻ. ഇളയ സഹോദരർ ട്സെ ലിയങും(T.L.) ട്സെ ആനും (T.A.)[14]

അന്ത്യം[തിരുത്തുക]

2003 ഒക്ടോബർ 23 ആം തീയതി ന്യൂയോർക്ക് പട്ടണത്തിൽ മാൻഹാട്ടനിലെ അപ്പാർട്ട്മെന്റിൽ വച്ച്, 105 ആം വയസ്സിൽ ഉറക്കത്തിൽ നിര്യാതയായി. .[3]


[15]

The New York Times:

ചിയാങൈറ്റ്നെയും സൂങൈന്റെയും  വിവാഹ ഫോട്ടോ

വിവാഹത്തിനു ശേഷം പൊതു പരിപാടികളിൽ പങ്കെടൂക്കുന്നത് കുറവായിരുന്നെങ്കിലും, ചൈനീസ് ഭടന്മാരുടെ അനാഥരായ മക്കൾക്കു വേണ്ടി ഇവർ വിദ്യാലയങ്ങൾ ആരംഭിച്ചു. ഇവരെ വാർഫൻസ് എന്നാണു മാദം ചിയാങ് വിളിച്ചിരുന്നത്..[16] ഈ കുട്ടികളുടെ ഉന്നമനത്തിനായി ഇവർ ചൈനീസ് വിമൻസ് നാഷണൽ വാർ റിലീഫ് സൊസൈറ്റി (ചൈനീസ് ദേശീയ യുദ്ധാശ്വാസ മഹിളാസംഘം) 1937ൽ സ്ഥാപിച്ചു. .[17]

References[തിരുത്തുക]

 1. The New York Times gives her place of birth as Shanghai, while the BBC and Encyclopædia Britannica give it as Wenchang, Hainan island (which was then part of Guangdong Province).
 2. 2.0 2.1 While records at Wellesley College and the Encyclopaedia Britannica indicate she was born in 1897, the Republic of China government as well as the BBC and the New York Times cite her year of birth as 1897.
 3. 3.0 3.1 3.2 Faison, Seth (October 24, 2003). "Madame Chiang Kai-shek, a Power in Husband's China and Abroad, Dies at 105". New York Times. Retrieved 2008-06-27. Madame Chiang Kai-shek, a pivotal figure in one of the 20th century's great epics — the struggle for control of post-imperial China waged between the Nationalists and the Communists during the Japanese invasion and the violent aftermath of World War II — died on Thursday in Manhattan, the Foreign Ministry of Taiwan reported yesterday. She was 105. ...
 4. Tyson Li, Laura (2006). Madame Chiang Kai-shek: China's Eternal First Lady. New York: Grove Press. p. 5. ISBN 978-0-8021-4322-8.
 5. "Southeast Tennessee Tourist Association". Southeast Tourist Tourist Association. Retrieved 9 July 2011.
 6. Chitty, Arther and Elizabeth, Sewanee Sampler, 1978, p. 106; ISBN 0-9627687-7-4
 7. Profile, wellesley.edu; accessed July 28, 2014.
 8. "CHINA: Soong Sisters". TIME. Dec 12, 1927. Retrieved May 22, 2011.
 9. "CHINA: Potent Mrs. Chiang". TIME. Nov 26, 1928. Retrieved May 22, 2011.
 10. Meiling Villa, synotrip.com; accessed July 28, 2014.
 11. Tyson Li 2006, pp. 87–88
 12. Scott Wong, Kevin (2005). Americans first: Chinese Americans and the Second World War. Harvard University Press. p. 93. ISBN 9780674016712.
 13. Pakula 2009, p. 659
 14. Tyson Li, Laura (2006). Madame Chiang Kai-shek: China's Eternal First Lady. New York: Grove Press. p. 5. ISBN 978-0-8021-4322-8.
 15. Profile, wellesley.edu; accessed July 28, 2014.
 16. Tyson Li 2006, pp. 87–88
 17. Scott Wong, Kevin (2005). Americans first: Chinese Americans and the Second World War. Harvard University Press. p. 93. ISBN 9780674016712.
"https://ml.wikipedia.org/w/index.php?title=സൂങ്_മെയ്_ലിങ്&oldid=3243512" എന്ന താളിൽനിന്ന് ശേഖരിച്ചത്