സുലഗിട്ടി നരസമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുലഗിട്ടി നരസമ്മ
സുലഗിട്ടി നരസമ്മ
ജനനംc.1920
ദേശീയതIndian
തൊഴിൽMidwife
പുരസ്കാരങ്ങൾPadma Shri award (2018),
National Citizen's award (2013),
Honorary doctorate (2014)

കർണ്ണാടകക്കാരിയായ ഒരു വയറ്റാട്ടിയാണ് സുലഗിട്ടി നരസമ്മ (Sulagitti Narasamma(മരണം : 27 ഡിസംബർ 2018) (Kannada: ಸೂಲಗಿತ್ತಿ ನರಸಮ್ಮ). തുംകൂർ ജില്ലയിലെ പവഗഡ താലൂക്കിലെ കൃഷ്ണപുരയിൽനിന്നുമുള്ള ഇവർ 70 വർഷത്തിനിടെ സൗജന്യമായി ആധുനികവൈദ്യസൗകര്യങ്ങൾ ഒന്നുമില്ലാത്ത കർണ്ണാടകത്തിലെ പ്രദേശങ്ങളിൽ 15000 ത്തിലേറെ പ്രസവമെടുത്തിട്ടുള്ളതിനാൽ പ്രശസ്തയാണ്. ഇതിന് ഇവർക്ക് വളരെയേറെ അവർഡുകൾ ലഭിച്ചിട്ടുണ്ട്.[1][2]

2012 ൽ ഇന്ത്യയിലെ ദേശീയപൗരപുരസ്കാരം നേടിയിട്ടുള്ള ഇവർക്ക് 2018 -ൽ പദ്മശ്രീയും ലഭിക്കുകയുണ്ടായി.[3][4]

ജീവിതം[തിരുത്തുക]

നരസമ്മയുടെ മാതൃഭാഷ തെലുഗു ആണ്. ഒരു നാടോടിഗോത്രത്തിൽനിന്നുമുള്ള ഇവർക്ക് വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ല. 12 -ആം വയസിൽ അഞ്ജിനപ്പയെ വിവാഹം ചെയ്ത ഇവർക്ക് 12 മക്കൾ ഉണ്ടായെങ്കിലും നാലുപേർ ചെറുപ്പത്തിലേ മരണമടഞ്ഞു. ഇവർക്ക് 22 പേരക്കുട്ടികൾ ഉണ്ട്.[5][6]

വയറ്റാട്ടി[തിരുത്തുക]

'സുലഗിട്ടി' എന്ന കന്നഡ വാക്കിന്റെ അർത്ഥം വയറ്റാട്ടിജോലി എന്നാണ്. തന്റെ അമ്മയായ മരിഗമ്മയിൽ നിന്നും വയറ്റാട്ടിജോലി പഠിച്ച നരസമ്മ 1940 -ൽ 20 ആം വയസ്സിൽ തന്റെ അമ്മായിയുടെ പ്രസവമെടുക്കാൻ സഹായിച്ചുതുടങ്ങിയതാണ്.

2018 - ൽ തന്റെ 97 ആം വയസ്സിൽ പ്രസവമെടുത്ത നരസമ്മ 15000 പ്രസവങ്ങൾ എടുത്ത ആളായി മാറി.[7]

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

അവരുടെ പ്രവർത്തികൾക്കായി നരസമ്മയ്ക്ക് ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്, അവയിൽ ചിലവ:

 • 2012: Karnataka state government’s D Devaraj Urs award
 • 2013: Kitturu Rani Chennamma award
 • 2013: Karnataka Rajyotsava award[8]
 • 2013: National Citizen's award of India[9]
 • 2014: Honorary doctorate received from Tumkur University
 • 2018: Country’s fourth highest award for civilians, the Padma Shri

അവലംബം[തിരുത്തുക]

 1. Govt. of India. "Padma Awards 2018". padmaawards.gov.in. 2018, padmaawards.
 2. GovOfIndia. "Story of Dr. Sulagatti Narasamma, Janani Amma – Padma Awardee 2018 in Social Work". Online Edition MyGov India. 2018, MyGov India.
 3. Staff. "Photos: Illaiyaraja, Ghulam Mustafa Khan, 41 others given Padma awards". Online Edition of Zee News. 2018, Express News Service.
 4. India.com News Desk. "MS Dhoni, Pankaj Advani Conferred With Padma Bhushan; Complete List". Online Edition of india.com. 2018, india.com.
 5. H Devaraja. "Dr Narasamma reads gentle pulse of foetus". Online Edition of newindianexpress, dated 04 February 2018. 2018, Express News Service.
 6. Prajwal Bhat. "Meet the Padma awardee from K'taka who helped deliver babies for 70 yrs, free of cost". Online Edition of thenewsminute. 2018, thenewsminute.
 7. deccanchronicle.com News Desk. "Sulagitti admitted to Bengaluru hospital". Online Edition of deccanchronicle.com. 2018, deccanchronicle.com.
 8. DHNS. "Ko Channabasappa among 58 Rajyotsava awardees". Online Edition of deccanherald.com. 2013, deccanherald.com.
 9. Ministry of Social Justice & Empowerment. "The President Confers First National Award for Senior Citizens – Vayoshreshtha Samman, 2013". Govt. of India official press release. 2013, pib.nic.in.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുലഗിട്ടി_നരസമ്മ&oldid=2927789" എന്ന താളിൽനിന്ന് ശേഖരിച്ചത്