സുരേഖ യാദവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുരേഖ യാദവ്
Surekha Yadav.png
ജനനം
സുരേഖ ആർ. ഭോസ്ലെ

(1965-09-02) 2 സെപ്റ്റംബർ 1965  (55 വയസ്സ്)
തൊഴിലുടമഇന്ത്യൻ റെയിൽവേ, ഛത്രപതി ശിവജി ടെർമിനൽ, സെൻട്രൽ റെയിൽവേ
അറിയപ്പെടുന്നത്ഇന്ത്യയിലെ ആദ്യത്തെ വനിതാ ട്രെയിൻ ഡ്രൈവർ
പങ്കാളി(കൾ)ശങ്കർ യാദവ്
കുട്ടികൾ2
Parent(s)രാമചന്ദ്ര ഭോസ്ലെ, സോനാബായ്

ആദ്യമായി തീവണ്ടി ഓടിച്ച ഏഷ്യൻ വനിതയാണ് സുരേഖ യാദവ് (ജനനം:1965 സെപ്റ്റംബർ 2).[1] 1988-ൽ ഇന്ത്യൻ റെയിൽവേയ്ക്കുവേണ്ടി തീവണ്ടി ഓടിച്ചുകൊണ്ടാണ് 'ഏഷ്യയിലെ ആദ്യത്തെ വനിതാ എഞ്ചിൻ ഡ്രൈവർ എന്ന പദവി ഇവർ സ്വന്തമാക്കിയത്.[2] 2011-ലെ വനിതാദിനത്തിൽ (മാർച്ച് 8-ന്), സെൻട്രൽ റെയിൽവേയുടെ ഡെക്കാൻ ക്വീൻ എന്ന തീവണ്ടി ഓടിക്കുന്ന ആദ്യ ഏഷ്യൻ വനിത എന്ന നേട്ടവും ഇവർ സ്വന്തമാക്കി. പൂനെയിൽ നിന്നും ഛത്രപതി ശിവജി ടെർമിനൽ വരെയുള്ള ദുർഘടമായ പാതയിലായിരുന്നു ഈ നേട്ടം.[3][4] സെൻട്രൽ റെയിൽവേയുടെ ലേഡീസ് സ്പെഷ്യൽ തീവണ്ടിയുടെ ആദ്യ ഡ്രൈവറും സുരേഖയാണ്.[5][6]

കുടുംബം[തിരുത്തുക]

1965 സെപ്റ്റംബർ 2-ന് മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലാണ് സുരേഖ ജനിച്ചത്. രാമചന്ദ്ര ബോസ്ലയും സോനാഭായിയുമാണ് മാതാപിതാക്കൾ.[7] സത്താറയിലെ സെന്റ്. പോൾ കോൺവെന്റ് ഹൈസ്കൂളിലെ പഠനത്തിനു ശേഷം സുരേഖ ഒരു സർക്കാർ പോളിടെൿനിക് സ്ഥാപനത്തിൽ ചേർന്നു. അവിടെ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമ നേടി.[1][8] 1990-ൽ മഹാരാഷ്ട്രാ സർക്കാരിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ശങ്കർ യാദവിനെ വിവാഹം ചെയ്തു.[9]

ഉദ്യോഗം[തിരുത്തുക]

1986-ൽ സെൻട്രൽ റെയിൽവേയിൽ അസിസ്റ്റന്റ് ഡ്രൈവർ തസ്തികയിൽ ഒരു ട്രെയ്നി എന്ന നിലയിലാണ് സുരേഖ തന്റെ ഉദ്യോഗസംബന്ധമായ ജീവിതം ആരംഭിക്കുന്നത്. 1989-ൽ അസിസ്റ്റന്റ് ഡ്രൈവർ തസ്തികയിൽ സ്ഥിരനിയമനം ലഭിച്ചതോടെ ഇന്ത്യൻ റെയിൽവേയുടെ ആദ്യ വനിതാ ട്രെയ്ൻ ഡ്രൈവർ (ലോക്കോപൈലറ്റ്) എന്ന നേട്ടം സ്വന്തമാക്കി. 1996-ൽ ഒരു ചരക്കുതീവണ്ടി ഓടിച്ചു. 2010-ൽ പശ്ചിമഘട്ട റെയിൽവേയിൽ ലോക്കോപൈലറ്റായി. 2011-ൽ എക്സ്പ്രസ് മെയിൽ ഡ്രൈവറായി.

ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ വനിതാ ലോക്കോപൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയതോടെ ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും സുരേഖ പ്രശസ്തയായി. ദേശീയ-അന്തർദേശീയ ചാനലുകളിലെ അഭിമുഖങ്ങളിൽ ഇവർ പങ്കെടുത്തിരുന്നു. 1991-ൽ ഹം ഭീ കിസീസേ കം നഹി എന്ന ടെലിവിഷൻ പരമ്പരയിലും അഭിനയിച്ചിരുന്നു.

സുരേഖയിൽ നിന്നു പ്രചോദനം നേടി നിരവധി വനിതകൾ ഈ രംഗത്തേക്കു കടന്നുവന്നു. 2011 വരെ ഇന്ത്യൻ റെയിൽവേയിൽ അൻപതോളം വനിതാ ലോക്കോപൈലറ്റുമാർ ഉണ്ടായിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

 • ജിജൗ പുരസ്കാർ (1998)
 • വിമെൻ അച്ചീവേഴ്സ് അവാർഡ് (2001) (ലയൺസിന്റേത്)
 • രാഷ്ട്രീയ മഹിളാ ആയോഗ്, ന്യൂഡെൽഹി (2001)
 • ലോക്മാത് സഖി മാഞ്ച്(2002)
 • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ പുരസ്കാരം (2003-2004)
 • സഹ്യാദ്രി ഹിർക്കനി പുരസ്കാരം (2004)
 • പ്രേരണ പുരസ്കാർ (2005)
 • ജി.എം. പുരസ്കാരം (2011)
 • സെൻട്രൽ റെയിൽവേയുടെ വിമെൻ അച്ചീവേഴ്സ് അവാർഡ് (2011)
 • RWCC ബെസ്റ്റ് വിമെൻ അവാർഡ് 2013

അവലംബം[തിരുത്തുക]

 1. 1.0 1.1 Hanshaw 2003, പുറം. 96.
 2. & Rights 2001, പുറം. 185.
 3. "Realigning the tracks". The Hindu. 8 January 2013.
 4. "Mumbai Western Railway believes in woman-power". DNAIndia. 9 March 2011.
 5. "Bold, Bindaas And Successful". Cityplus. 10 March 2011.
 6. "Indian Female Engine Loco Drivers". scientificindians.com.
 7. Nair, Sulekha (31 May 2000). "The woman in the engine". The Indian Express.
 8. "Railwaywomen Around The World - A selection of press cuttings - India: Surekha Yadav (source: The Financial Express)". Hastings Press. 2001.
 9. Documentation on Women, Children & Human Rights. Sandarbhini, Library and Documentation Centre, All India Association for Christian Higher Education. 2001.
"https://ml.wikipedia.org/w/index.php?title=സുരേഖ_യാദവ്&oldid=3419757" എന്ന താളിൽനിന്ന് ശേഖരിച്ചത്