ഉള്ളടക്കത്തിലേക്ക് പോവുക

സുബ്ബരാമൻ വിജയലക്ഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുബ്ബരാമൻ വിജയലക്ഷ്മി
Subbaraman Vijayalakshmi in 2018
രാജ്യം ഇന്ത്യ
ജനനം (1979-03-25) 25 മാർച്ച് 1979 (age 47) വയസ്സ്)
Madras, India
സ്ഥാനംInternational Master (2001)
Woman Grandmaster (2001)
ഫിഡെ റേറ്റിങ്2332 (March 2020)
ഉയർന്ന റേറ്റിങ്2485 (October 2005)

സുബ്ബരാമൻ വിജയലക്ഷ്മി ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ച ആദ്യത്തെ ഇന്ത്യൻ വനിതയാണ്.[1] ചെസ്സ് ഒളിമ്പ്യാഡുകളിൽ ഇന്ത്യയിൽ നിന്നുള്ള മറ്റെല്ലാ കളിക്കാരേക്കാളും കൂടുതൽ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ സീനിയർ ടൈറ്റിൽ ഉൾപ്പെടെ എല്ലാ പ്രായപരിധികൾക്കുമായുള്ള ടൈറ്റിലുകളിൽ വിജയിച്ച വനിതാ ചെസ്സ് പ്ലേയർ. ചെന്നൈയിൽ ജനിച്ചു വളർന്ന സുബ്ബരാമൻ വിജയലക്ഷ്മി തന്റെ പിതാവിന്റെയടുത്തു നിന്നാണ് ചെസ്സിൽ പരിശീലനം നേടിയത്. ഇന്ത്യയിൽ നിന്നുള്ള ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ശ്രീറാം ഝായാണ് ഭർത്താവ്. 2001 -ൽ 2001 -ൽ അർജുന അവാർഡ് നേടി.

വ്യക്തിജീവിതം

[തിരുത്തുക]

ചെന്നൈയിൽ ജനിച്ച സുബ്ബരാമൻ വിജയലക്ഷ്മി പിതാവിൽ നിന്നാണ് ചെസ്സ് കളി പഠിച്ചത്. ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ശ്രീറാം ഝായെയാണ് അവർ വിവാഹം കഴിച്ചത്. സഹോദരിമാരായ സുബ്ബരാമൻ മീനാക്ഷി (ജനനം 1981, WGM), എസ്. ഭാനുപ്രിയ എന്നിവരും ചെസ്സ് കളിക്കാരാണ്.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സുബ്ബരാമൻ_വിജയലക്ഷ്മി&oldid=4581060" എന്ന താളിൽനിന്ന് ശേഖരിച്ചത്