സുപ്രിയ സുളെ
സുപ്രിയ സുളെ | |
|---|---|
| ലോക്സഭാംഗം | |
| പദവിയിൽ 2024, 2019, 2014, 2009 | |
| മണ്ഡലം | ബരാമതി |
| എൻ.സി.പി, ദേശീയ വർക്കിംഗ് പ്രസിഡൻ്റ് | |
| പദവിയിൽ 10 ജൂൺ 2023 - തുടരുന്നു | |
| മുൻഗാമി | പുതിയ പദവി |
| രാജ്യസഭാംഗം | |
| പദവിയിൽ 2006 - 2009 | |
| മണ്ഡലം | മഹാരാഷ്ട്ര |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | സുപ്രിയ പവാർ 30 ജൂൺ 1969 വയസ്സ്) പൂനൈ, മഹാരാഷ്ട്ര |
| രാഷ്ട്രീയ കക്ഷി |
|
| പങ്കാളി | സദാനന്ദ് സുളെ |
| കുട്ടികൾ | 2 |
| വെബ്‌വിലാസം | https://supriyassule.in/ |
As of ഒക്ടോബർ 31, 2025 ഉറവിടം: സ്റ്റാർസ് അൺഫോൾഡഡ് | |
2009 മുതൽ ബരാമതിയിൽ നിന്നുള്ള ലോക്സഭാംഗമായി തുടരുന്ന എൻ.സി.പിയുടെ ദേശീയ വർക്കിംഗ് പ്രസിഡൻറും മുതിർന്ന എൻ.സി.പി നേതാവ് ശരദ് പവാറിൻ്റെ ഏകമകളുമാണ് സുപ്രിയ സുളെ.(ജനനം: 30 ജൂൺ 1969) നിലവിൽ ലോക്സഭയിൽ എൻ.സി.പിയുടെ പാർലമെൻ്ററി പാർട്ടി നേതാവായ സുപ്രിയ മൂന്ന് തവണ ലോക്സഭാംഗം, ഒരു തവണ രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4]
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകയും പതിനാറാം ലോകസഭയിലെ അംഗവുമാണ് സുപ്രിയാ സുളെ. എൻ.സി.പിയുടെ അധ്യക്ഷനായ ശരത് പവാറിന്റെ മകളാണ് സുപ്രിയാ സുളെ. ബാരാമതി ലോകസഭ മണ്ഡലത്തിൽ 2009- ൽ മത്സരിച്ച ഇവർ വിജയിച്ചു. ശരത് പവാർ ആയിരുന്നു ഇതിനുമുൻപ് ബാരാമതിയിലെ എം.പി. പെൺഭ്രുണഹത്യക്കെതിരെ 2011- ൽ സംസ്ഥാനതലത്തിൽ പ്രചരണം നടത്തിയിരുന്നു.[5]. സാമൂഹ്യസേവനത്തിലെ നിസ്തൂലമായ അവരുടെ സംഭാവനയ്ക്ക് '10 വർഷത്തെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ വനിത' എന്ന ബഹുമതിക്കർഹയായി. [6]
ആദ്യകാലജീവിതം
[തിരുത്തുക]ശരത് പവാറിന്റെയും പ്രതിഭ ശരത്ചന്ദ്ര പവാറിന്റെയും മകളായി 1969-ജൂൺ-30-ന് പൂനൈയിൽ ജനിച്ചു. സെയിന്റ്. കൊളമബാ സ്ക്കൂളിൽ പഠിച്ച ഇവർ പിനീട് മുംബൈയിലെ ജയ്ഹിംന്ദ് കോളേജിൽ നിന്ന് മൈക്രോബയോളജിയിൽ B.Sc ഡിഗ്രി നേടി. 1991-മാർച്ച്-4-ന് സുപ്രിയാ സുളെ ശുഭാനന്ദ് ബാലചന്ദ്ര സുളെയെ വിവാഹം കഴിച്ചു. ഇവരുടെ മക്കളുടെ പേര് വിജയ് എന്നും രേവതി എന്നും ആണ്.[7] വിവാഹശേഷം സുപ്രിയ കുറച്ചുക്കാലം കാലിഫോർണിയയിൽ കഴിയുകയും അവിടെ വച്ച് ജലമലിനീകരണത്തെക്കുറിച്ച് പഠിക്കുകയും ചെയ്തു. അതിനുശേഷം ഇന്തോനേഷ്യയിലും സിംഗപ്പൂരിലും കഴിഞ്ഞ സുപ്രിയ അവസാനം മുംബൈയിലേക്ക് തിരിച്ചെത്തി.[8]
മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് സുളെ 2006-സെപ്തംബറിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[9] ഇവർ മുംബൈയിലെ നെഹ്റുസെന്ററിന്റെ ട്രസ്റ്റി കൂടിയാണ്.പെൺഭ്രുണഹത്യക്കെതിരെ 2011- ൽ സംസ്ഥാനതലത്തിൽ പ്രചരണം നടത്തിയിരുന്നു. ഈ പ്രചരണത്തിൽ പദയാത്ര, മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചിരുന്നു. യുവതികൾക്ക് രാഷ്ട്രീയത്തിൽ ഒരു വേദി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 2012-ൽ സുപ്രിയാ സുളെയുടെ നേതൃത്ത്വത്തിൽ രാഷ്ട്രവേധി യൂത്ത് കോൺഗ്രസ് എന്ന സംഘടന രൂപീകരിച്ചു. ഈ സംഘടനയുടെ നേതൃത്വത്തിൽ പെൺഭ്രുണഹത്യ, സ്ത്രീസമ്പ്രദായം, സ്ത്രീശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അനേകം റാലികൾ നടന്നിരുന്നു.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]2006-ൽ മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയ രാഷ്ട്രീയത്തിൽ സജീവമായി. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബരാമതി മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്സഭയിലെത്തിയ സുപ്രിയ പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബരാമതിയിൽ നിന്ന് ലോക്സഭയിലെത്തി. 2014 മുതൽ ലോക്സഭയിലെ എൻ.സി.പിയുടെ പാർലമെൻ്ററി പാർട്ടി ലീഡറായി തുടരുന്നു.
2023 മെയിൽ ശരദ് പവാർ എൻ.സി.പി ദേശീയ അധ്യക്ഷ പദവി രാജിവച്ചതോടെ 2023 ജൂൺ പത്തിന് പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.
2023-ൽ അജിത് പവാർ എൻ.സി.പി പിളർത്തിയ ശേഷം നടന്ന 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സുപ്രിയ സുലെയുടെ നേതൃത്വത്തിൽ ശരത്ചന്ദ്ര പവാർ വിഭാഗം എൻ.സി.പിയായി 10 സീറ്റിൽ മത്സരിച്ച് മഹാരാഷ്ട്രയിൽ നിന്ന് 8 ലോക്‌സഭ സീറ്റുകൾ വിജയിച്ചു. 4 സീറ്റുകളിൽ മത്സരിച്ചെങ്കിലും അജിത് പവാറിൻ്റെ പാർട്ടിക്ക് ഒരു സീറ്റിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്.
2024-ൽ തന്നെ നടന്ന മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യത്തിൽ മത്സരിച്ച അജിത് പവാറിൻ്റെ പാർട്ടിയുടെ തേരോട്ടത്തിൽ ശരദ് പവാറിൻ്റെ പാർട്ടിയ്ക്ക് വൻ തിരിച്ചടി നേരിട്ടു. 86 സീറ്റിൽ മത്സരിച്ച ശരദ് പവാറിൻ്റെ പാർട്ടിക്ക് ആകെ 10 സീറ്റുകൾ മാത്രം ലഭിച്ചപ്പോൾ 59 സീറ്റിൽ മത്സരിച്ച അജിത് പവാറിൻ്റെ പാർട്ടി 41 സീറ്റുകളിൽ വിജയിച്ചു.
പ്രധാന പദവികളിൽ
- 2006-2009 : രാജ്യസഭാംഗം
- 2009 : ലോക്സഭാംഗം, ബരാമതി (1)
- 2014 : ലോക്സഭാംഗം, ബരാമതി (2)
- 2014-തുടരുന്നു : ലോക്സഭയിലെ എൻ.സി.പി നേതാവ്
- 2019 : ലോക്സഭാംഗം, ബരാമതി (3)
- 2023 : എൻ.സി.പി, ദേശീയ വർക്കിംഗ് പ്രസിഡൻ്റ്
- 2024 : ലോക്സഭാംഗം, ബരാമതി( 4)
സ്വകാര്യ ജീവിതം
[തിരുത്തുക]- ഭർത്താവ് : സദാനന്ദ് സുളെ
- മക്കൾ :
- വിജയ്
- രേവതി
അവലംബം
[തിരുത്തുക]- ↑ സുപ്രിയ സുളെ എൻ.സി.പിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡൻ്റ്
- ↑ അജിത് പവാറിനും ബി.ജെ.പിക്കും എതിരെ ഇനി അച്ഛൻ-മകൾ പോരാട്ടം
- ↑ അജിത് പവാറിൻ്റെ വിമർശനത്തിന് മറുപടിയുമായി സുപ്രിയ സുളെ
- ↑ മഹാരാഷ്ട്രയിലെ ചതുരംഗകളിയുടെ ഭാവിയെന്ത്...?
- ↑ "Supriya Sule to launch statewide campaign against female foeticide". Daily Bhaskar. Archived from the original on 2011-08-16. Retrieved 30 August 2011.
- ↑ "Women of the Decade". Archived from the original on 2014-02-19. Retrieved 2016-03-09.
- ↑ "Supriya Sule - Biography". Archived from the original on 2011-10-31. Retrieved 30 August 2011.
- ↑ "Business Standard". Retrieved 30 August 2011.
- ↑ "Rajya Sabha members". Retrieved 2009-12-31.