സുന്ദർബനേ സാത് ബത്സർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്, സുന്ദർബൻ പശ്ചാത്തലമാക്കി കുട്ടികൾക്കായി എഴുതിയ നോവലാണ് സുന്ദർബനേ സാത് ബത്സർ (সুন্দরবনের সাত বৎসর)[1]. സുന്ദർബനിനേയും തൊട്ടടുത്ത് സമുദ്രത്തിൽ ചിതറിക്കിടക്കുന്ന ദ്വീപുകളേയും അതിസരളമായി കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നു.

കഥാസംഗ്രഹം[തിരുത്തുക]

മുത്തച്ഛനോടൊപ്പം ഗംഗാസാഗറിലെ മേള കാണാൻ പോയ നീലു എന്ന പതിമൂന്നുകാരനെ കൊളളക്കാരുടെ ഒരു സംഘം സുന്ദർബനിലേക്ക് തട്ടിക്കൊണ്ടു പോകുന്നു.സംഘത്തിന്റെ തലവന്റെ മകൻ സമവയസ്കനായ മനു, നീലുവിന്റെ അടുത്ത കൂട്ടുകാരനാവുന്നു. നരികളും വിഷസർപ്പങ്ങളും വനദേവതയുടെ (ബൊൻബീബി) ഐതിഹ്യകഥയും നിത്യജീവിതത്തിന്റെ ഭാഗമായി നീണ്ട വർഷങ്ങൾ കടന്നു പോകുന്നു. നീലു കവർച്ചസംഘത്തെ നേർവഴിക്ക് കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. ഒരിക്കൽ തനിച്ചുളള യാത്രയിൽ വഴിതെറ്റി തോണി പുറംകടലിലേക്ക് പോകുന്നു. ചട്ടഗ്രാംകാരനായ മുക്കുവൻ ബദ്റുദ്ദീൻ നീലുവിനെ രക്ഷിക്കുന്നു. വിജനമായ ഒരു ദ്വീപിൽ ഏകാന്തവാസം നയിക്കുന്ന ഒരു വൃദ്ധന്റെ, ഒരിക്കലും സമയം വെറുതെ പാഴാക്കിക്കളയരുതെന്ന ഉപദേശത്തെ ശിരസാ വഹിച്ചുകൊണ്ട്, പരിസ്ഥിതിയും മനുഷ്യനും തമ്മിലുളള ബന്ധം അടുത്തറിഞ്ഞ, അനുഭവസമ്പന്നനായ യുവാവായി നീലു ഖുൽനയിലെ വസതിയിലേക്ക് തിരിച്ചത്തുന്നു.

അവലംബം[തിരുത്തുക]

  1. ബന്ദേപാധ്യായ, വിഭൂതിഭൂഷൺ (2005). സുന്ദർബനേ സാത് ബത്സർ. Kolkata: മിത്ര & ഘോഷ്. ISBN 81-7293-709-1.
"https://ml.wikipedia.org/w/index.php?title=സുന്ദർബനേ_സാത്_ബത്സർ&oldid=3274066" എന്ന താളിൽനിന്ന് ശേഖരിച്ചത്