ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്
Bibhutibhushan.gif
ജനനം12 സെപ്റ്റംബർ 1894
ഘോഷ് പാരാ-മുരാതിപൂർ ഗ്രാമം, ബംഗാൾ, ബ്രിട്ടീഷ് ഇന്ത്യ
മരണം1 നവംബർ, 1950 (വയസ്സ് 55)
തൊഴിൽഎഴുത്തുകാരൻ, നോവലിസ്റ്റ്

നോവലിസ്റ്റ് എന്ന നിലയിൽ പ്രശസ്തനായ ബംഗാളി എഴുത്തുകാരനാണ് ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് ( (ബംഗാളി: বিভূতিভূষণ বন্দ্যোপাধ্যায়(12സെപ്റ്റംബർ 1894-1നവംബർ 1950) . ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന പഥേർ പാഞ്ചാലി ആണ്. ഇതിന്റെ രണ്ടാം ഭാഗമായ അപരാജിതോ അടക്കം ഒട്ടേറെ നോവലുകളും, ചെറുകഥകളും യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

മഹാനന്ദ ബന്ദോപാധ്യയുടേയും പത്നി മൃണാളിനി ദേവിയുടേയും അഞ്ചു സന്താനങ്ങളിൽ മൂത്തവനായിരുന്നു, ബിഭൂതിഭൂഷൺ. ഇന്ന് പശ്ചിമ ബംഗാളിൽ ഉൾപ്പെടുന്ന ഉത്തര 24 പർഗാനയിലെ ഗോപാൽനഗർ എന്ന സ്ഥലത്താണ് കുട്ടിക്കാലം ചെലവിട്ടത്. പിതാവ് സംസ്കൃത പണ്ഡിതനും കഥാകാലക്ഷേപക്കാരനുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസം ഉത്തര പർഗാനയിലെ ബോന്ഗാവ് സ്കൂളിലെ പഠനത്തിനു ശേഷം ബിഭൂതിഭൂഷൺ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിൽ നിന്ന് ബി.എ. ബിരുദമെടുത്തു. തുടർന്നു പഠിക്കാനുളള സാമ്പത്തിക ശേഷി ഇല്ലാഞ്ഞതിനാൽ, ഹുഗ്ളിയിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. പിന്നീട് പല വിധ ജോലികളും നോക്കിയെങ്കിലും ഒടുവിൽ ഗോപാൽനഗറിലെ പ്രാഥമിക വിദ്യാലയത്തിൽ മരണം വരെ അദ്ധ്യാപകനായിരുന്നു. 1920ലാണ് ബിഭൂതിഭൂഷൺ ഗൌരിയെ വിവാഹം ചെയ്തത്. പക്ഷെ ഒരു വർഷത്തിനകം ഗൌരി പ്രസവത്തോടെ മരണമടഞ്ഞു. ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ കൃതികളിലെ സ്ഥായിയായ വിഷാദഭാവത്തിന് ഇതാണ് കാരണമെന്ന് പറയപ്പെടുന്നു. ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് യാത്രാകുതുകിയായിരുന്നു. പക്ഷെ യാത്രകൾ ബംഗാൾ, ബീഹാർ, ആസ്സാം പ്രവിശ്യകളിൽ ഒതുങ്ങി നിന്നു. 1940-ൽ റൊമാ ചട്ടോപാദ്ധ്യയെ വിവാഹം കഴിച്ചു. പുത്രൻ' താരാദാസിന്റെ ജനനം 1947-ലായിരുന്നു. 1950, നവംബർ ഒന്നിന് ഹൃദയാഘാതം മൂലം അമ്പത്തിയാറാമത്തെ വയസ്സിൽ മരണമടഞ്ഞു.[1],[2]

കൃതികൾ[തിരുത്തുക]

1921-ലാണ് ആദ്യകഥയായ ഉപേക്ഷിക അക്കാലത്തെ മികച്ച ഒരു ബംഗാളി മാസികയായ പ്രവാസിയിൽ പ്രസിദ്ധീകരിച്ചത്. എന്നാൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടത് പഥേർ പാഞ്ചാലിയുടെ പ്രസിദ്ധീകരണത്തോടെ ആണ്. ഇതോടെ ബംഗാളി സാഹിത്യത്തിൽ സ്ഥി്രപ്രതിഷ്ഠ നേടിയെടുത്തു. 1950-ൽ പ്രസിദ്ധീകരിച്ച ഇച്ഛാമതി എന്ന നോവലിന് രബീന്ദ്ര പുരസ്കാരം ലഭിക്കുകയുണ്ടായി. കഥകളിൽ ഏറെയും ഗ്രാമാന്തരീക്ഷത്തെ പശ്ചാത്തലമാക്കിയുളളവയാണ്. രചനകൾ ഇതര ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. പല കഥകളും ചലച്ചിത്രങ്ങളായി രൂപാന്തരപ്പെട്ടിട്ടുണ്ട്.

നോവലുകൾ[തിരുത്തുക]

കഥാസംഗ്രഹങ്ങൾ[തിരുത്തുക]

 • മേഘമല്ലാർ (1932)
 • മോരീഫൂൽ (1932)
 • യാത്രാബാദൽ (1934)
 • ജന്മ ഓ മൃത്യു (1935)
 • കിന്നൊർ ദൽ (1938)
 • ബേനിഗീർ ഫൂൽബാരി (1941)
 • നവാഗത് (1944)
 • താൽനവമി(1944)
 • ഉപൽഖണ്ഡ് (1945)
 • വിധു മാസ്ററർ (1945)
 • ക്ഷണഭംഗുർ (1945)
 • അസാധാരൺ (1946)
 • മുഖോഷ് ഒ മുഖശ്രീ (1947)
 • ആചാര്യ കൃപാലിനി കോളനി (1948)
 • ജ്യോതിരിംഗൻ (1949))
 • കുശൽ പഹാഡി (1950)
 • രൂപ് ഹലൂദ് (1951)
 • അനുസന്ധാൻ (മരണാനന്തരം)
 • ഛായാഛൊബി (മരണാനന്തരം)
 • സുലോചന (മരണാനന്തരം)

ബാലസാഹിത്യം[തിരുത്തുക]

യാത്രാവിവരണങ്ങൾ , ഡയറിക്കുറിപ്പുകൾ[തിരുത്തുക]

 • അഭിയാന്ത്രിക് (1940)
 • സ്മൃതീർ രേഖാ (1941)
 • തൃണാങ്കുർ 1943)
 • ഊർമിമുഖർ (1944)
 • ബനേ പഹാഡേ(1945)
 • ഉത്കർണ് (1946)
 • ഹേ അരണ്യ കൊഥാ കൌ (1948)

ചലചിത്രാവിഷ്കാരങ്ങൾ[തിരുത്തുക]

ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ പല കൃതികളും വെളളിത്തിരയിലേക്ക് പകർത്തപ്പെട്ടിട്ടുണ്ട്.

 • പഥേർ പാഞ്ചാലി (1955, തിരക്കഥ, സംവിധാനം സത്യജിത് റേ)
 • അപരാജിതോ'(1956,തിരക്കഥ, സംവിധാനം സത്യജിത് റേ) )
 • അപുർ സൻസാർ (1959,തിരക്കഥ, സംവിധാനം സത്യജിത് റേ )
 • ബക്സാ ബദൽ (1970, തിരക്കഥ, സംഗീതം സത്യജിത് റേ, സംവിധാനം നിത്യാനന്ദ് ദത്ത)
 • നിഷിപദ്മ (1970, തിരക്കഥ, സംവിധാനം അരബിന്ദ് മുഖർജി),(1972,ഹിന്ദിയിൽ അമർപ്രേം)
 • നിമന്ത്രൺ (1971,തിരക്കഥ, സംവിധാനം തരുൺ മജുംദാർ )
 • അശനി സങ്കേത് (1973,തിരക്കഥ, സംവിധാനം സത്യജിത് റേ )
 • ഫൂലേശ്വരി(1974,തിരക്കഥ, സംവിധാനം തരുൺ മജുംദാർ )
 • ആലോ (2003,തിരക്കഥ, സംവിധാനം തരുൺ മജുംദാർ )

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Sunilkumar Chaṭṭopādhyāẏa (1994). Bibhutibhushan Bandopadhyaya Makers of Indian Literature. New Delhi,India: Sahitya Akademi. ISBN 9788172015787. line feed character in |title= at position 29 (help)
 2. ബിഭൂതിഭൂഷൺ ബന്ദോപാധ്യായ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]