Jump to content

സുന്ത്രോണീസോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പാത്രിയർക്കീസ്, കാതോലിക്കോസ്, മെത്രാപ്പോലിത്ത തുടങ്ങിയ ക്രൈസ്തവസഭാ മേല്പ്പട്ടസ്ഥാനീകർ തങ്ങൾക്ക് ലഭിച്ചിട്ടുള്ള അധികാരം ഔദ്യോഗികമായി ഏറ്റെടുക്കുന്ന ചടങ്ങിനെയാണ് സുന്ത്രോണീസോ എന്നു വിളിക്കുന്നത്. സ്ഥാനാരോഹണം എന്നാണ് സുന്ത്രോണീസോ എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം. ഈ ചടങ്ങിൽ സ്ഥാനമേൽക്കുന്ന മേല്പ്പട്ടക്കരനെ സിംഹാസനത്തിലിരുത്തി "ഓക്സിയോസ്' (യോഗ്യനും അർഹനും ആകുന്നു ) എന്ന് വിളിച്ചു പറയുകയും ജനങ്ങൾ അത് ഏറ്റ് പറഞ്ഞ് അംഗീകരിക്കുകയും ചെയ്യുന്നു. തുടർന്ന് സ്ഥാത്തിക്കോൻ എന്ന ആധികാര പത്രം വായിക്കുന്നു.

"https://ml.wikipedia.org/w/index.php?title=സുന്ത്രോണീസോ&oldid=3946732" എന്ന താളിൽനിന്ന് ശേഖരിച്ചത്