സുജാതാദേവി
ദൃശ്യരൂപം
സുജാതാദേവി | |
---|---|
തൊഴിൽ | അധ്യാപിക, എഴുത്തുകാരി |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യൻ |
ശ്രദ്ധേയമായ രചന(കൾ) | കാടുകളുടെ താളംതേടി |
അവാർഡുകൾ | കേരള സാഹിത്യ അക്കാദി പുരസ്കാരം |
പങ്കാളി | പി. ഗോപാലകൃഷ്ണൻ നായർ |
കുട്ടികൾ | പരമേശ്വരൻ, ഗോവിന്ദൻ, പത്മനാഭൻ |
ബന്ധുക്കൾ | ബോധേശ്വരൻ (അച്ഛൻ) |
ഇംഗ്ലീഷ് അധ്യാപികയും എഴുത്തുകാരിയുമാണ് പ്രൊഫ. ബി.സുജാതാദേവി. സുജാതാദേവി 'ദേവി' എന്ന പേരിൽ കവിതയും 'സുജാത'യെന്ന പേരിൽ ഗദ്യവും എഴുതുന്നു. എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം വിമെൻസ് കോളജ് എന്നിവിടങ്ങളിൽ ഇംഗ്ലീഷ് അധ്യാപികയായിരുന്നു.
വ്യക്തിജീവിതം
[തിരുത്തുക]പ്രസിദ്ധ കവിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ബോധേശ്വരന്റെയും പ്രൊഫ.വി.കെ.കാർത്ത്യായനിഅമ്മയുടെയും മകളാണ്. വിവാഹിതയും മൂന്ന് ആൺമക്കളുടെ അമ്മയുമാണ്. കവയിത്രികളും അദ്ധ്യാപികമാരുമായിരുന്ന ഹൃദയകുമാരിയുടെയും സുഗതകുമാരിയുടെയും ഇളയ സഹോദരിയാണ്.
കൃതികൾ
[തിരുത്തുക]- മൃൺമയി (കവിതാസമാഹാരം)
- കാടുകളുടെ താളംതേടി[1]
പുരസ്കാരങ്ങൾ
[തിരുത്തുക]കാടുകളുടെ താളംതേടി എന്ന ഗ്രന്ഥത്തിന് മികച്ച യാത്രാവിവരണത്തിനുള്ള 1999-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [2][3]
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- പുഴ.കോം Archived 2012-06-14 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-14.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-14.
- ↑ യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.