സി.വി. വാസുദേവ ഭട്ടതിരി
മലയാള ഭാഷാപണ്ഡിതനും ഗ്രന്ഥകാരനുമാണ് സി.വി. വാസുദേവഭട്ടതിരി. അൽബേർ കമുവിൻറെ കൃതികൾ മലയാളികൾക്ക് പരിചയപ്പെടുത്തിയ ഇദ്ദേഹം ഒരു സംസ്കൃത ഭാഷാപണ്ഡിതനും വ്യാകരണ-ഭാഷാ ശാസ്‌ത്ര രംഗത്തെ പ്രമുഖനുമായിരുന്നു. 1920 ഏപ്രിൽ 20 ന് പത്തനംതിട്ട ജില്ലയിലെ പന്തളം ചെറുമുഖയിൽ ജനിച്ച വാസുദേവ ഭട്ടതിരി നല്ല മലയാളത്തിൻറെ പ്രയോക്‌താക്കളിൽ ഒരാളായിരുന്നു. നല്ല മലയാളം, കേരള പാണിനീയത്തിലൂടെ എന്നിങ്ങനെ അൻപതോളം കൃതികൾ രചിച്ചിട്ടുണ്ട്. മികച്ച സംസ്കൃത പ്രബന്ധത്തിന് ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ പുരസ്ക്കാരവും കേരള സാഹിത്യ അക്കാഡമി പുരസ്കാരവും നേടിയിട്ടുണ്ട്.[1] 2008 മാർച്ച് 26-ന് അന്തരിച്ചു.[2]
ജീവിതരേഖ
[തിരുത്തുക]ബി.എ., ബി.എൽ., ബി.എഡ്., എം.എ. (സംസ്‌കൃതം), എം.എ. (മലയാളം) പരീക്ഷകൾ ജയിച്ചു. കുറച്ചു കാലം സ്കൂൾ അധ്യാപകനായിരുന്നു. ഭഗവത്‌ഗീത, ഗീതഗോവിന്ദം, ചിന്താവിഷ്‌ടയായ സീത, കിരാതം തുളളൽ, കേരളപാണിനീയം ഇവയ്‌ക്കു വ്യാഖ്യാനങ്ങൾ രചിച്ചു. നാരായണീയം, സുഭാഷിതത്രിശതി, ഭഗവത്‌ഗീത, വിശാഖവിജയം, ധ്വന്യാലോകം, കുവലയാനന്ദം എന്നീ ഗ്രന്ഥങ്ങൾ സംസ്‌കൃതത്തിൽനിന്നും, അൽബേർ കമ്യുവിന്റെ അന്യർ, പതനം എന്നീ നോവലുകൾ ഫ്രഞ്ചിൽനിന്നും വിവർത്തനം ചെയ്‌തു 2008ൽ അന്തരിച്ചു.
ഔദ്യോഗിക ജീവിതം
[തിരുത്തുക]ദീർഘകാലം ബിഷപ്പ് മൂർ കോളജ്, മാവേലിക്കരയിൽ സംസ്കൃതം പ്രൊഫസറായിരുന്നു. അഭിഭാഷകനായും 1986 - 1990 കാലഘട്ടത്തിൽ വിശ്വവിജ്ഞാനകോശം എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഗ്രന്ഥങ്ങൾ
[തിരുത്തുക]- ഭാരതീയ ദർശനങ്ങൾ, രാമവിചാരധാര (കവിത),
- നല്ല മലയാളം,
- അഭിനവ മലയാളവ്യാകരണം,
- ഭാഷാശാസ്‌ത്രം,
- കേരളപാണിനീയത്തിലൂടെ,
- ഭാരതീയ ദർശനങ്ങൾ
- ഭക്തിയോഗം നാരായണീയത്തിൽ
- ഔചിത്യവിചാരം,
- രാമായണം,
- യുദ്ധകാണ്ഡം,
- നിയമം അന്നും ഇന്നും,
- ചെസ്സ്
- ഭാരതേന്ദു (സംസ്‌കൃത മഹാകാവ്യം).
- തർജ്ജമയുടെ താക്കോൽ yudemayude
പുരസ്ക്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്കാരം - ഭാരതീയ ദർശനങ്ങൾ.[1]
- ഗുരുവായൂർ ദേവസ്വം പുരസ്കാരം - ഭക്തിയോഗം നാരായണീയത്തിൽ.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Vasudeva Bhattathiri dead" (in ഇംഗ്ലീഷ്). The Hindu. 2008-03-27. Retrieved 12 July 2018.
- ↑ "വാസുദേവ ഭട്ടതിരി നിര്യാതനായി". വെബ് ദുനിയ. 2008-03-26. Retrieved 12 July 2018.
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- Malayala Sahithyam Archived 2022-09-03 at the Wayback Machine.