സി.എൻ. ശ്രീകണ്ഠൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീകണ്ഠൻ നായർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശ്രീകണ്ഠൻ നായർ (വിവക്ഷകൾ) എന്ന താൾ കാണുക. ശ്രീകണ്ഠൻ നായർ (വിവക്ഷകൾ)
സി.എൻ. ശ്രീകണ്ഠൻ നായർ
ജനനം1928
ചവറ, കൊല്ലം
മരണംഡിസംബർ 17, 1976 (പ്രായം 48)
തൊഴിൽനാടകകൃത്ത്
ദേശീയത ഭാരതീയൻ
ശ്രദ്ധേയമായ രചന(കൾ)കാഞ്ചനസീത, സാകേതം, ലങ്കാലക്ഷ്മി, കലി

മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്നു സി.എൻ. ശ്രീകണ്ഠൻ നായർ (1928-1976).

1928-ൽ കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു. അച്‌ഛൻ: നീലകണ്ഠപിള്ള. അമ്മ: മാധവിക്കുട്ടിയമ്മ. ഭാര്യ കനകലത. ഉണ്ണിക്കൃഷ്ണനും അംബികയുമാണ് മക്കൾ. വിദ്യാർത്ഥി കോൺഗ്രസ്, ആർ.എസ്.പി. എന്നീ സംഘടനകളുടെ പ്രവർത്തകനും നേതാവും, കൗമുദി വാരിക, കൗമുദി ദിനപത്രം, ദേശബന്ധു വാരിക, കേരളഭൂഷണം എന്നിവയുടെ പത്രാധിപരുമായി പ്രവർത്തിച്ചു. കുറെക്കാലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആയി ജോലി നോക്കി. ചെറുകഥകൾ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്.

ജീവിത രേഖ[തിരുത്തുക]

  • 1947-48 അഖില തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ് ജനറൽ സെക്രട്ടറി
  • 1948 ബി.എ. ബിരുദം; 'പ്രബോധ'ത്തിൽ പത്രപ്രവർത്തകൻ
  • 1941 'നവഭാരത'ത്തിൽ
  • 1950 ആർ.എസ്.പി. അംഗത്വം
  • 1952 'കൗമുദി വാരിക'യിൽ സഹപത്രാധിപർ
  • 1956 വിവാഹം
  • 1957 വർക്കല മണ്ഡലത്തിൽ സ്ഥാനാർത്ഥി, പരാജയപ്പെട്ടു; 'നഷ്ടക്കച്ചവടം' നാടകരചന
  • 1958 'കാഞ്ചനസീത' രചിച്ചു
  • 1960 'ദേശബന്ധു വാരികാ' പത്രാധിപർ
  • 1961 ജില്ലാ ഇൻഫർമേഷൻ ഓഫീസർ
  • 1962 കേരള സാഹിത്യ അക്കാദമി അവാർഡ്
  • 1963 'കേരളഭൂഷണം' പത്രാധിപർ
  • 1967 'കലി'
  • 1974 'ലങ്കാലക്ഷ്മി'
  • 1976 മരണം

കൃതികൾ[തിരുത്തുക]

  • കാഞ്ചനസീത
  • ലങ്കാലക്ഷ്മി
  • സാകേതം
  • നഷ്ടക്കച്ചവടം
  • ആ കനി തിന്നരുത്
  • ഏട്ടിലെ പശു
  • മധുവിധു
  • സിന്ദൂരപ്പൊട്ട്
  • തിളക്കുന്ന മണ്ണ്
  • പിച്ചിപ്പൂ
  • പുളിയിലക്കര നേര്യത്

സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത എന്നിവ ഒരു നാടകത്രയമാണ്. രാമനും ലക്ഷ്മണനും കൂടി അയോദ്ധ്യയിൽ നിന്നും വനവാസത്തിനു പോകുന്ന കഥയാണ് സാകേതം. കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഈ നാടകത്തിന്റെ ആശയത്തിൽ അരവിന്ദൻ, 1977-ൽ ഇതേ പേരിൽത്തന്നെ ഒരു ചലച്ചിത്രവും സം‌വിധാനം ചെയ്തിട്ടുണ്ട്. എം.പി. പോൾ സമ്മാനം നേടിയ നാടകമാണ് നഷ്ടക്കച്ചവടം. സി.എൻ.ശ്രീകണ്ഠൻ നായർ 1976-ൽ അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=സി.എൻ._ശ്രീകണ്ഠൻ_നായർ&oldid=3553796" എന്ന താളിൽനിന്ന് ശേഖരിച്ചത്