Jump to content

സാകേതം (നാടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാകേതം
കർത്താവ്സി.എൻ. ശ്രീകണ്ഠൻ നായർ
രാജ്യംഇന്ത്യ
ഭാഷമലയാളം

ലങ്കാലക്ഷമി, കാഞ്ചനസീത എന്നീ നാടകങ്ങളുടെ രചയിതാവായ സി.എൻ. ശ്രീകണ്ഠൻ നായർ രചിച്ച ഒരു ശാപകഥയുടെ നാടകീയ ആവിഷ്കാരമാണ് 'സാകേതം'. ഈ നാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ ദശരഥൻ, വസിഷ്ഠൻ, സുമന്ത്രർ, ശ്രീരാമൻ, ലക്ഷ്മണൻ, സുത്രധാരൻ, കൗസല്യ, കൈകേയി, സീത, മന്ഥര എന്നിവരാണ്. അനുവാചകരുടെ മനസ്സിൽ പുരാണത്തിന്റെ സത്ത എന്നും നിലനിൽക്കുന്ന തരത്തിൽ ആകർഷണീയമായ ഒരു രചനയാണ് അദ്ദേഹം നിർവ്വഹിച്ചിരിക്കുന്നത്. പുരാണകഥയെ അടിസ്ഥാനമാക്കി രചിച്ചിരിക്കുന്ന ഈ നാടകം വായനക്കാരുടെ മുൻപിൽ ഒരു നാടകവേദി തന്നെ തുറന്നു കൊടുക്കുന്നു. 1969-ൽ മാർച്ച്‌13-നും 1975 ഫെബ്രുവരി 7-നും ഏതാനും കലാകാരികളും കലാകാരന്മാരും ചേർന്ന് രംഗത്ത് എത്തിക്കുകയുണ്ടായി. ഗ്രന്ഥകാരന്റെ വർണനാമികവും, കലാബോധവും പരമാവധി പ്രതിഫലിക്കുന്ന കൃതികൾ നമുക്ക് കണ്ടെത്താൻ കഴിയും. അത്തരത്തിൽ ഗ്രന്ഥകാരന്റെ മികവ് ഏറെക്കുറെ പ്രതിഫലിക്കുന്ന കൃതിയാണ് 'സാകേതം'[1].

കഥാതന്തു

[തിരുത്തുക]

അയോധ്യ വാണരുളിയിരുന്ന ദശരഥ മഹാരാജാവിനു പുത്രസൗഭാഗ്യം ലഭിക്കാതെ വന്നപ്പോൾ ഒരു യാഗം നടത്തി അദ്ദേഹം അത് നേടിയെടുത്തു. കൗസല്യക്ക്‌ രാമനും കൈകേയിക്ക് ഭരതനും സുമിത്രക്ക് ലക്ഷ്മണ-ശത്രുഖ്നന്മാരും ജനിച്ചു.നവയൗവനത്തിൽ മിഥിലാധിപനായ ജനകന്റെ പുത്രിമാരെ അവർ വേൾക്കുകയും ചെയ്തു.രാമന് യൗവരാജ്യം നൽകാനുള്ള അഭിഷേകത്തിന്റെ ഒരുക്കങ്ങളോട് കൂടിയാണ് നാടകത്തിന്റെ തുടക്കം.മനുഷ്യ മനസ്സിനു ഒരു നിമിഷത്തേക്കെങ്കിലും ഉണ്ടായി പോകുന്ന ചാന്ജല്യവും,അതിന്റെ ഫലമായി നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ,അവ നമ്മളെ നയിക്കുന്ന ധർമ്മസങ്കടങ്ങളിലേക്കുമാണ് നാടകത്തിന്റെ യാത്ര.ദശരഥൻ രാമനെ ഉപദേശിക്കുന്നത് ഇങ്ങനെയാണ് 'മകനെ സ്വന്തം മനസ്സിനെ കീഴടക്കുക,സാമ്രാജ്യങ്ങൾ സ്വയം കീഴടങ്ങും'.എന്നാൽ ഉപദേഷ്ടാവിന് തന്നെ, ഒരു നിമിഷത്തേക്കെങ്കിലും, തന്റെ മനസ്സിനെ കീഴടക്കാൻ കഴിഞ്ഞില്ല,തൻറെ മനസ്സില്ലെ ആഗ്രഹങ്ങളെ,ചാപല്യങ്ങളെ,അഭിലാഷങ്ങളെ.അതിനു മുൻപിൽ കീഴടങ്ങിയത് സ്വന്തം മനസാക്ഷിയാണ്.അങ്ങനെ ദശരഥനോടൊപ്പം അനുവാചകരും കുറ്റബോധത്തിൻറെയും,ധർമ്മസങ്കടത്തിന്റെയും ചുഴികളിലേക്ക് വലിച്ചെറിയപ്പെടുന്നു.അങ്ങനെ കിരീടത്തിന്റെ ഭാരം ഭരതനും,കാടിന്റെ ഭംഗി രാമനും അനുഭവിക്കാനായി പുറപ്പെട്ടു.'പുത്രാ ശോകത്താൽ ദശരഥനും മരിക്കും' എന്ന ശാപം ഈ അവസരത്തിൽ ഗ്രന്ഥകാരൻ നമ്മെ ഓർമ്മപ്പെടുത്തുന്നു.ദശരഥന്റെ പുത്രശോകത്തിന്റെ കണ്ണീരിനു കടൽവെള്ളത്തിന്റെ ഉപ്പും,ദുഃഖത്തിനു കടലിന്റെ ആഴവും ഉണ്ടായിരുന്നു.കുറ്റബോധത്തിന്റെ അന്ധകാരത്തിലേക്ക് അയാൾ സ്വയം വലിച്ചെറിയപ്പെടുന്നു.ഒരിക്കലെങ്കിലും തന്റെ മനസാക്ഷിയോട് നീതി പുലർത്തുവാൻ വേണ്ടി,പശ്ചാത്താപത്തിന്റെയും,ധർമ്മസങ്കടത്തിന്റെയും ഇടനാഴികളിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടി സ്വയം മരണത്തിന്റെ കൈകളിലേക്ക് അദ്ദേഹം നടന്നു കയറുന്നു.സത്യസന്ധനും,നീതിമാനും അതിലുപരി പ്രജാസ്നേഹിയും ആയിരുന്ന ദശരഥ മഹാരാജാവിന്റെ അന്ത്യം ദുരിതപൂർണവും,അനുകമ്പാജനകവും ആയിരുന്നു.ഈ പുരാണകഥയുടെ നാടകീയാവിഷ്കാരത്തിലുടെ ഗ്രന്ഥകാരൻ മനുഷ്യമനസ്സിനു ഒരു നിമിഷത്തേക്കെങ്കിലും ഉണ്ടാകുന്ന ചാഞ്ചല്യവും അമിത ആഗ്രഹങ്ങളും,ഇവ മർത്ത്യന് നൽകുന്ന കല്ലും,മുള്ളും നിറഞ്ഞ ധർമ്മസങ്കടത്തിന്റെ പാതയും തുടർന്ന് എത്തിച്ചേരുന്ന കുറ്റബോധവും അവസാന വാസസ്ഥലമായ മരണവും ആകർഷകമായ ഭാഷയിലും വർണന മികവോടെയും നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഈ കഥാതന്തുവിലൂടെ അനുവാചകർക്ക് ലഭിക്കുന്ന സന്ദേശം,'സ്വന്തം മനസ്സിനെ ജയിച്ചവൻ ഈ ഉലകം ജയിച്ചു'.

പാത്രപരിചയം

[തിരുത്തുക]
  • ദശരഥൻ- കൊസലധിപൻ,വൃദ്ധനെങ്കിലും ഓജസ്വിയാണ്
  • വസിഷ്ടൻ- കുലഗുരു
  • സുമന്ത്രർ- മന്ത്രി
  • ഗുഹൻ- ദശരഥ മഹാരാജാവിന്റെ കാനനത്തിലെ ഉറ്റതോഴൻ
  • ശ്രീരാമൻ- കൌസല്യയുടെ പുത്രൻ.കോസലത്തിനും,ദശരഥനും പ്രിയൻ.
  • ലക്ഷ്മണൻ- സുമിത്രയുടെ പുത്രൻ.
  • സൂത്രധാരൻ- രാജഭടൻ
  • കൌസല്യ-വാർദ്ധക്യത്തിലേക്ക് കടക്കുന്നു. ദശരഥന്റെ പട്ടമഹിഷി.
  • കൈകേയി- സുന്ദരി.ദശരഥന്റെ പ്രിയ പത്നി.ഭരതന്റെ മാതാവ്.യൌവനം മങ്ങിയിട്ടില്ല.
  • സീത- ശ്രീരാമന്റെ പത്നി.
  • മന്ഥര- കൂനിയും, വിരൂപിയുമായ വൃദ്ധ.

അവലംബങ്ങൾ

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-02. Retrieved 2015-04-12.

2.↑https://dcbookstore.com/carts/myshoppingcart

"https://ml.wikipedia.org/w/index.php?title=സാകേതം_(നാടകം)&oldid=3725006" എന്ന താളിൽനിന്ന് ശേഖരിച്ചത്