സിസേറിയൻ
Caesarean section | |
---|---|
Intervention | |
![]() A team of obstetricians performing a Caesarean section in a modern hospital. | |
ICD-10-PCS | 10D00Z0 |
ICD-9-CM | 74 |
MeSH | D002585 |
MedlinePlus | 002911 |
സ്വാഭാവിക പ്രസവത്തിൽ നിന്നും വ്യത്യസ്തമായി , ഗർഭിണിയുടെ അടിവയറും ഗർഭപാത്രവും കീറി (C-Section : Caesarean Section) കുട്ടിയെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണ് സിസേറിയൻ (Caesarean). ചാപിള്ളയെ (Still birth), പുറത്തെടുത്ത് അമ്മയുടെ ജീവൻ രക്ഷിക്കാനായി ഈ രീതി പണ്ടേ നിലവിലുണ്ടായിരുന്നു. സിസേറിയൻ അഥവാ സി സെക്ഷൻ നടത്താൻ ആദ്യമായി ഉപദേശിച്ച വ്യക്തി സുശ്രുതനാണെന്നു കരുതപ്പെടുന്നു. 1881-ൽ, ജർമൻ സ്ത്രീരോഗശാസ്ത്രജ്ഞനായ (Gynaecologist) ഫെർഡിനന്ദ് അഡോൾഫ് കേഹ്രെർ (Ferdinand Adolf Kehrer ) ആണ് നവീന സിസേറിയൻ ആദ്യമായി ചെയ്തത്.
പേരിനു പിന്നിൽ[തിരുത്തുക]
പ്രശസ്തനായ ജൂലിയസ് സീസറിന്റെ പൂർവ്വ പിതാമഹന്മാരിൽ ഒരാളെ വയറുകീറിയാണ് പുറത്തെടുത്തത്. അങ്ങനെ മുറിവുണ്ടാക്കുക എന്നർത്ഥമുള്ള കയ്ഡോ-എരേ അല്ലെങ്കിൽ കയ്സുസ് സും എന്ന ലത്തീൻ പദത്തിൽ നിന്നാണ് കയ്സർ എന്ന സ്ഥനപ്പേർ വന്നത് എന്നാണ് പ്ലീനി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ആംഗലേയ രൂപവ്യതിയാനാമാണ് സീസർ എന്നത്.