സിലോൺ കുട്ടുറുവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിലോൺ കുട്ടുറുവൻ
Brown-headed Barbet or Large Green Barbet (Megalaima zeylanica).JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Piciformes
കുടുംബം: Megalaimidae
ജനുസ്സ്: Megalaima
വർഗ്ഗം: ''M. zeylanica''
ശാസ്ത്രീയ നാമം
Megalaima zeylanica zeylanica
Gmelin, 1788

സിലോൺ കുട്ടുറുവന്റെ ശാസ്ത്രീയ നാമം Megalaima zeylanica zeylanica എന്നും ഇംഗ്ലീഷിലെ പേര് Ceylon Green Barbet എന്നുമാണ്. കട്ടിയുള്ള കൊക്കിനരികിലുള്ള മീശപോലുള്ള രോമങ്ങൾ ഉള്ളതുകൊണ്ടാണ് ബാർബെറ്റ് എന്ന പേര് വന്നത്. ഭരതത്തില് മുഴുവൻ പ്രദേശങ്ങളിലും ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലും കാണുന്നു. പഴങ്ങളും പ്രാണികളുമാണ് ഭക്ഷണം.

മരപ്പൊത്തുകളിളാണ് കൂടുണ്ടാക്കുന്നത്. 2- 4 വരെ മുട്ടകളിടും. മനുഷ്യരുമായി ഇടപഴകാന് അധികം പേടിയില്ലാത്തതുകൊണ്ട് നഗരങ്ങളിലെ പച്ചപ്പുകളിലും കാണുന്നു. ഉൾക്കാടുകളില് ഒഴിവാക്കുകയാണ് പതിവ്. ആണും പെണ്ണും മാറിമാരി അടയിരിയ്ക്കും. 27 സെ.മീ നീളമുണ്ട്. തടിച്ച പക്ഷിയാണ്. നീലം കുറഞ്ഞ കഴുത്ത്, വലിയ തല, നീള, കുറഞ്ഞ വാല്. തല, കഴുത്ത്, നെഞ്ച് എന്നിവ ബ്രൌണ് നിറമാണ്. കണ്ണിനു ചുറ്റും ചുന്ന നിറം. ബാക്കി എല്ലായിടത്തും പച്ച നിറം. ചുവന്ന കട്ടിയുള്ള കൊക്ക്. ആണും പെണ്ണൂം ഒരു പോലെ ഇരിയ്ക്കും. കുട്ട്രൂ…കുട്ട്രൂ…കുട്ട്രൂ…എന്നാണ് ശബ്ദമുണ്ടാക്കുന്നത്.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Megalaima zeylanica". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012. 
  2. ശൂന്യമായ അവലംബം (സഹായം)  |last = Ali |first = Salim |authorlink=Salim Ali (ornithologist) |coauthors = JC Daniel |title = The book of Indian Birds, Twelfth Centenary edition |year = 1983 |publisher=Bombay Natural History Society/Oxford University Press |location = New Delhi }} (Bird #309)
"https://ml.wikipedia.org/w/index.php?title=സിലോൺ_കുട്ടുറുവൻ&oldid=2322974" എന്ന താളിൽനിന്നു ശേഖരിച്ചത്