സാൽസ (നൃത്തം)
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കരീബിയൻ രാജ്യങ്ങൾ, തെക്കൻ-വടക്കൻ അമേരിക്കകൾ എന്നിവിടങ്ങളിൽ പൊതുവായും, ക്യൂബ, പ്യൂർട്ടൊറിക്കോ എന്നീ രാജ്യങ്ങളിൽ പ്രത്യേകിച്ചും പ്രസിദ്ധമായ തികച്ചും അനൗപചാരികമായ ഒരു നൃത്തരൂപമാണ് സാൽസ. മാംബോ,ഡാൻസ്യോൺ, ഗുവാഗുവാങ്കോ, ക്യൂബൻ സൺ, മറ്റു ക്യൂബൻ നൃത്തരൂപങ്ങൾ എന്നിവയുടെ മിശ്രിതരൂപമായാണ് സാൽസ ഉടലെടുത്തത്. ആഫ്രിക്കൻ നൃത്ത, സംഗീതരൂപങ്ങളുടെ ശക്തമായ സ്വാധീനം സാൽസയിൽ പ്രകടമായി കാണാം. പൊതുവേ ജോടിയായാണ് സാൽസ അവതരിപ്പിക്കാറുള്ളതെങ്കിലും സംഘം ചേർന്നും, മൽസരയിനമായും ഇത് അവതരിപ്പിക്കാറുണ്ട്.
പേരിനു പിന്നിൽ[തിരുത്തുക]
അമേരിക്കൻ സ്പാനിഷിൽ സാൽസ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് മസാലയും പച്ചക്കറികളും ചേർത്ത സോസിനേയാണ്. ശൃംഗാരച്ചുവയുള്ള ചുവടുകളും പലതരം നൃത്തരൂപങ്ങളുടെ മിശ്രണവുമാവണം ഈ നൃത്തരൂപത്തിന് ഈ പേരു വരാൻ കാരണം.[അവലംബം ആവശ്യമാണ്]