ശൃംഗാരം
"ശൃംഗാരം" | |
---|---|
സഞ്ചാരിഭാവങ്ങൾ | മതിപ്പ്, ഭക്തി, സൗന്ദര്യ ഭാവുകത്വം |
ദോഷം | കഫം |
ഗുണം | രജസ് |
കോശം | മനസ്സ് |
സഹരസങ്ങൾ | അത്ഭുതം, ഹാസ്യം |
വൈരി രസങ്ങൾ | കരുണ, ബീഭത്സം, രൗദ്രം, വീരം, ഭയങ്കരം |
നിക്ഷ്പക്ഷ രസങ്ങൾ | ശാന്തം |
ഉല്പന്നം | നർമ്മം |
സിദ്ധി | പ്രാപ്തി |
നവരസങ്ങളിൽ ഒന്നാണ് ശൃംഗാരം. മിക്കപ്പോഴും 'രസരാജൻ' എന്ന് വിളിക്കാറുണ്ട്. രതി എന്ന സ്ഥായിഭാവം രസമായി വികാസം പ്രാപിച്ച അവസ്ഥയാണ് ശൃംഗാരം.
തരങ്ങൾ
[തിരുത്തുക]സാഹിത്യങ്ങളിലും കലകളിലും ശൃംഗാരം രണ്ടുവിധത്തിലുണ്ട്. സംഭോഗശൃംഗാരവും വിപ്രലംഭശൃംഗാരവും. നായികാനായകന്മാർ സമ്മേളിച്ചിരിക്കുന്ന അവസ്ഥയെ സംഭോഗശൃംഗാരം എന്നു വിളിക്കുന്നു. ഇവിടെ കാമാതുരത വ്യഞ്ജിക്കപ്പെടുന്നു. (ഉദാ: ഇരയിമ്മൻ തമ്പിയുടെ പ്രാണനാഥൻ എനിക്കു നൽകിയ എന്ന പദം) വേർപിരിഞ്ഞിരിക്കുന്ന അവസ്ഥയിൽ വിപ്രലംഭശൃംഗാരം. വിരഹവേദനയുടെ ആവിഷ്കാരമാകും വിപ്രലംഭത്തിൽ. (ഉദാ: സ്വാതിതിരുനാളിന്റെ പനിമതിമുഖീബാലേ, അളിവേണിയെന്തുചെയ്‌വൂ മുതലായ പദങ്ങൾ) മോഹിനിയാട്ടം പൊതുവേ ലാസ്യത്തിലൂന്നി ശൃംഗാരരസപ്രധാനമായിരിക്കും.
അവതരണത്തിൽ
[തിരുത്തുക]കടക്കണ്ണുകൊണ്ട് കടാക്ഷിച്ചു പുരികങ്ങളെ ഭംഗിയായി അല്പം ഉയർത്തി ചലിപ്പിച്ച് അധരം പുഞ്ചിരിയോടു കൂടിയുളളതാക്കി മുഖം പ്രസന്നമാക്കിത്തീർക്കുന്നതാണ് ശൃംഗാരത്തിൻറെ അഭിനയരീതി. അയത്നജാലങ്കാരങ്ങൾ എന്ന പേരിൽ ഏഴ് ശൃംഗാരചേഷ്ടകളുണ്ട്. ശോഭ, കാന്തി, ദീപ്തി, മാധുര്യം, ധൈര്യം, പ്രാഗല്ഭ്യം, ഔദാര്യം എന്നീ വികാരപ്രകടനങ്ങളാണിവ.