സാഹിത്യ കലാ പരിഷത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംഗീതം, നൃത്തം, നാടകം, ഫൈൻ ആർട്‌സ് എന്നിവയ്‌ക്കായി പ്രവർത്തിക്കുന്ന ഡെൽഹിയിലെ നാഷണൽ ക്യാപിറ്റൽ ടെറിട്ടറിയുടെ (NCT) സാംസ്കാരിക വിഭാഗമാണ് സാഹിത്യ കലാ പരിഷത്ത് (साहित्य कला परिषद) (അക്കാദമി ഓഫ് പെർഫോമിംഗ് ആൻഡ് ഫൈൻ ആർട്സ്). 1968-ൽ 'കല, സാംസ്‌കാരിക, ഭാഷാ വകുപ്പിന്' കീഴിൽ ഇത് സ്ഥാപിതമായി. സൊസൈറ്റി രജിസ്ട്രേഷൻ ആക്ട്, 1860 പ്രകാരം 1975 ജൂലൈ 31 ന് ഇത് രജിസ്റ്റർ ചെയ്തു.[1]

ഡൽഹിയിലെ എൻസിടിയിൽ' വിഷ്വൽ ആർട്ടുകൾ വളർത്തുന്നതിനും കലാപരമായ അവബോധം വളർത്തുന്നതിനും ഇത് പ്രവർത്തിക്കുന്നു. ചട്ടം പോലെ, ഡൽഹി മുഖ്യമന്ത്രി, സാഹിത്യ കലാ പരിഷത്ത് ചെയർപേഴ്സൺ ആയി തുടരുന്നു. സാഹിത്യ അക്കാദമി പോലെ ഭാഷാ അക്കാഡമികൾ സ്ഥാപിക്കപ്പെട്ടതിനു ശേഷം അത് പ്രധാനമായും അവതരണ കലയിലും ദൃശ്യകലയിലും ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്നു. സാഹിത്യ കലാ പരിഷത്ത് രണ്ട് 'ജില്ലാ സാംസ്കാരിക കേന്ദ്രങ്ങൾ' സ്ഥാപിച്ചു, ഒന്ന് ജനക്പുരിയിലും മറ്റൊന്ന് ഡെൽഹിയിലെ വികാസ്പുരിയിലും (ബോഡെല്ല വില്ലേജ്), ഒപ്പം ഡൽഹി പബ്ലിക് ലൈബ്രറിയുമായി സഹകരിച്ച് സ്ഥാപിച്ച രണ്ട് ഓഡിറ്റോറിയകളുമുണ്ട്.

സ്ഥാനം[തിരുത്തുക]

18-എ, സത്സംഗ് വിഹാർ മാർഗ്, Spl. ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ ന്യൂഡൽഹി-110067

പ്രവർത്തനങ്ങൾ[തിരുത്തുക]

ഭാഷാ അക്കാദമികൾ[തിരുത്തുക]

വിവിധ ഭാഷകളിലെ സാഹിത്യം പ്രോത്സാഹിപ്പിക്കുന്നതിനായി പരിഷത്ത് നിരവധി ഭാഷാ അക്കാദമികൾ സ്ഥാപിച്ചിട്ടുണ്ട്, ഏറ്റവും പുതിയ അക്കാദമിയായ മൈഥിലി-ഭോജ്പുരി അക്കാദമി 2008 ജനുവരി 7 ന് സ്ഥാപിതമായി.

പുരസ്കാരങ്ങൾ[തിരുത്തുക]

ഓരോ വർഷവും, പെർഫോമിംഗ്, വിഷ്വൽ ആർട്സ്, അതുപോലെ സാഹിത്യം എന്നീ മേഖലകളിലെ മികവിന് പരിഷത്ത് പുരസ്കാരങ്ങൾനൽകുന്നു:

  • പരിഷത്ത് സമ്മാൻ (സാഹിത്യ കലാ പരിഷത്ത് സമ്മാൻ)
  • മോഹൻ രാകേഷ് സമ്മാൻ[3]

സ്കോളർഷിപ്പുകൾ[തിരുത്തുക]

എല്ലാ വർഷവും, സാഹിത്യ കലാ പരിഷത്ത് സംഗീതത്തിൽ മുൻകൂർ പരിശീലനത്തിന് രണ്ട് വർഷത്തെ സ്കോളർഷിപ്പുകൾ നാൽകിവരുന്നു.

ഉത്സവം[തിരുത്തുക]

തിയേറ്റർ[തിരുത്തുക]

  • ഭരതേന്ദു നാട്യ ഉത്സവം
  • നഖത് ഉത്സവ്

സംഗീതവും നൃത്തവും[തിരുത്തുക]

  • ചിൽഡ്രൻ ജങ്കാർ ഉത്സവ്
  • ഇന്ദ്രപ്രസ്ഥ സംഗീത സമരോഃ
  • ഉദയ് ശങ്കർ നൃത്യ സമരോഃ
  • ബൈശാഖി ഉത്സവം
  • ഖുതുബ് ഉത്സവം

ഫൈൻ ആർട്ട്സ്[തിരുത്തുക]

  • വാർഷിക കലാപ്രദർശനം
  • സ്പോൺസർ ചെയ്ത ആർട്ട് എക്സിബിഷൻ
  • കുട്ടികളുടെ സൃഷ്ടികളുടെ പ്രദർശനം
  • കലാകാരന്മാരുടെ ക്യാമ്പ്[4]

സിനിമ[തിരുത്തുക]

  • ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ, ഏഷ്യയിലെമ്പാടുമുള്ള സിനിമകൾ, ന്യൂഡൽഹിയിലെ വിവിധ വേദികളിൽ പ്രദർശിപ്പിക്കുന്നു.

അവലംബം[തിരുത്തുക]

  1. Sahitya Kala Parishad Archived 2008-05-05 at the Wayback Machine. Department of art and culture, Govt. of Delhi.
  2. Language Academies of Govt. of NCT of Delhi Archived 2008-12-22 at the Wayback Machine.
  3. Schemes Archived 2008-04-23 at the Wayback Machine. Official website.
  4. "Activities". Archived from the original on 2008-05-05. Retrieved 2022-08-06.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാഹിത്യ_കലാ_പരിഷത്ത്&oldid=3979184" എന്ന താളിൽനിന്ന് ശേഖരിച്ചത്