സാറാ ടി. മേയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാറാ ടി. മേയോ
ജനനംമെയ് 26, 1869
കാറ്റഹൂള ഇടവക, ലൂയിസിയാന, യു.എസ്.എ.
മരണംമാർച്ച് 7, 1930(1930-03-07) (പ്രായം 60)
ന്യൂ ഓർലിയൻസ്, ലൂയിസിയാന യു.എസ്.എ
പൗരത്വംഅമേരിക്കൻ ഐക്യനാടുകൾ
വിദ്യാഭ്യാസംമെഡിക്കൽ ഡോക്ടർ
പെൻസിൽവാനിയ വനിതാ മെഡിക്കൽ കോളേജ്
തൊഴിൽവൈദ്യൻ
സജീവ കാലം1898 - 1930
അറിയപ്പെടുന്നത്founding the New Orleans Hospital and Dispensary for Women and Children
Medical career
Notable prizesടൈംസ്-പികായുൺ ലവിംഗ് കപ്പ്

സാറാ ട്യൂ മേയോ, എംഡി, (1869-1930) യുഎസ്എയിലെ ലൂസിയാനയിലെ ന്യൂ ഓർലിയാൻസിലെ ഒരു ഫിസിഷ്യനും മാനുഷിക പരിഷ്കർത്താവുമായിരുന്നു. ഇംഗ്ലീഷ്:Sara Tew Mayo ലിംഗവിവേചനത്തിന്റെ ഫലമായി വളരെ കുറച്ച് മാത്രം സ്ത്രീകൾ ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യുന്ന അക്കാലത്ത് അവർ പിന്നാക്കക്കാരെ സേവിക്കുകയും സ്ത്രീകളുടെ ആവശ്യങ്ങൾക്കായി മുന്നോട്ട് വരികയും ചെയ്തു. ന്യൂ ഓർലിയൻസ് ഹോസ്പിറ്റലിന്റെയും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഡിസ്പെൻസറിയുടെ സ്ഥാപക അംഗമായിരുന്നു മേയോ, 1948-ൽ ഈ ആശുപത്രി സാറാ മായോ ഹോസ്പിറ്റൽ [1] എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

അദ്ദ്യകാലജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1869 മെയ് 26 ന് ലൂസിയാനയിലെ ഹാരിസൺബർഗ്, വിദാലിയ ഗ്രാമങ്ങൾക്ക് സമീപം കാറ്റഹൗള പാരിഷിൽ മാതാപിതാക്കളായ ജോർജ്ജ് സ്പെൻസർ മയോയുടെയും എമിലി മയോയുടെയും (ആദ്യനാമം-ട്യൂ) മകളായി സാറ ജനിച്ചു. അവളുടെ അച്ഛൻ ഒരു അഭിഭാഷകനായിരുന്നു. അവൾക്ക് രണ്ട് സഹോദരിമാരുണ്ടായിരുന്നു, എഡിത്ത് മെയോ (1872 - 1902), മെയ് മെയോ (1868 - 1929). കുട്ടിക്കാലം മുതൽ പാവകളിലും വളർത്തുമൃഗങ്ങളിലും വൈദ്യം പരിശീലിച്ചിരുന്ന സാറായ്ക്ക് വൈദ്യശാസ്ത്രത്തിൽ താൽപ്പര്യമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. സാറയുടെ മാതാപിതാക്കൾ സാറ കുട്ടിയായിരുന്നപ്പോൾ മരിച്ചു. അവരുടെ മരണശേഷം, അവൾ തന്റെ പിതാവിന്റെ സഹോദര പുത്രൻ ജഡ്ജി വില്യം ബ്രെനെർഡ് സ്പെൻസറിനൊപ്പം താമസിക്കാൻ ന്യൂ ഓർലിയാൻസിലേക്ക് മാറി. അവിടെ സാറ പൊതുവിദ്യാലയങ്ങളിൽ പഠിച്കു. [2] [3]

പല മെഡിക്കൽ സ്കൂളുകളിലെയും അക്കാലത്തെ പ്രവേശന നയങ്ങൾ മെഡിക്കൽ ബിരുദം നേടുന്നതിൽ നിന്ന് സ്ത്രീകളെ തടഞ്നിരുന്നതിനാൽ, സാറയ്ക്ക് അടുത്തുള്ള ട്യൂലെൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. അതിനാൽ സാറ പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിലെ പെൻസിൽവാനിയയിലെ വിമൻസ് മെഡിക്കൽ കോളേജിൽ ചേർന്നു. സാറ 1898-ൽ മെഡിക്കൽ ബിരുദം നേടി. [4] [5] [6]

ഔദ്യോഗിക ജീവിതം[തിരുത്തുക]

ന്യൂ ഓർലിയാൻസിലെ കിംഗ്സ്ലി ഹൗസിലേക്കുള്ള പ്രവേശനം

മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം, സാറ ലൂയിസിയാനയിലെ ന്യൂ ഓർലിയാൻസിലേക്ക് താമസം മാറി, അക്കാലത്തെ പുരുഷ ആധിപത്യമുള്ള വൈദ്യശാസ്ത്ര സമൂഹത്തിൽ അവൾക്ക് എവിടെ മെഡിസിൻ പരിശീലിക്കാമെന്നതിന്റെ പരിമിതികൾ തുടർന്നു കൊണ്ടേയിരുന്നു. ന്യൂ ഓർലിയാൻസിലെ കിംഗ്സ്ലി ഹൗസിൽ അവൾ ആദ്യം ജോലി ഏറ്റെടുത്തു. അവിടെ, സാറ അവശരായ ആളുകൾക്ക് വേണ്ടി തന്റെ സേവന ജീവിതം ആരംഭിച്ചു. കിംഗ്സ്ലി ഹൗസിൽ വച്ച്, ന്യൂ ഓർലിയാൻസിൽ ഫിസിഷ്യൻമാരായ മറ്റ് ഏഴ് സ്ത്രീകളെ സാറ കണ്ടുമുട്ടി, അവരുമായി അവൾ തന്റെ ഔദ്യോഗിക ജീവിതത്തിൽ സഹകരിച്ചു. ഡോക്ടർമാരുടെ സംഘത്തിൽ : ഡോ. ക്ലാര ഗ്ലെങ്ക്, ഡോ. സൂസന്ന ഓട്ടിസ്, ഡോ. എലിസബത്ത് ബാസ്, ഡോ. കോറ ബാസ്, ഡോ. ക്ലോത്തിൽഡ് ജാക്വറ്റ്, ഡോ. എഡിത്ത് ലോബർ, ഡോ. എം. ബ്ലാഞ്ചെ ടാസ്സി എന്നിവർ ഉൾപ്പെടുന്നു [7]

സാറാ മയോ ഹോസ്പിറ്റൽ[തിരുത്തുക]

ന്യൂ ഓർലിയൻസ് അപ്‌ടൗണിലെ മുൻ സാറാ മായോ ഹോസ്പിറ്റൽ കെട്ടിടം.

ഡോ. ക്ലാര ഗ്ലെങ്ക്, ഡോ. സൂസന്ന ഓട്ടിസ്, ഡോ. എലിസബത്ത് ബാസ്, ഡോ. കോറ ബാസ്, ഡോ. ക്ലോത്തിൽഡ് ജാക്വെറ്റ്, ഡോ. എഡിത്ത് ലോബർ, ഡോ. എം. ബ്ലാഞ്ചെ ടാസ്സി എന്നിവരോടൊപ്പം പ്രവർത്തിച്ചുകൊണ്ട്, സാറ കുട്ടികൾക്കും സ്ത്രീകൾക്കുമായിട്ടുള്ള ന്യൂ ഓർലിയൻസ് ഹോസ്പിറ്റലും ഡിസ്പെൻസറിയും സ്ഥാപിച്ചു. 1905-ൽ. യഥാർത്ഥ സ്ഥാപകരല്ലെങ്കിലും, ലീബറും ജാക്വറ്റും താമസിയാതെ പുതിയ ആശുപത്രിയുടെ അംഗമായി നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും ആശുപത്രി സൗജന്യ ചികിത്സ നൽകി. ആശുപത്രിയിൽ മുഴുവൻ സ്ത്രീ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഒരു ഫിസിഷ്യൻ എന്ന നിലയിൽ ആശുപത്രിയോടുള്ള അവളുടെ ഉത്തരവാദിത്തങ്ങൾക്ക് പുറമേ, ആശുപത്രിയെയും അതിനോട് ബന്ധപ്പെട്ട ഔട്ട്-പേഷ്യന്റ് ക്ലിനിക്കിനെയും പിന്തുണയ്ക്കുന്നതിനായി സംഭാവനകളിലൂടെ പണം സ്വരൂപിക്കുന്നതിനും സാറ ഉത്തരവാദിയായിരുന്നു. [8]

ആശുപത്രിയുടെ യഥാർത്ഥ സ്ഥാനം ന്യൂ ഓർലിയാൻസിലെ ഐറിഷ് ചാനലിലെ 1823 അനൗൺസിയേഷൻ സ്ട്രീറ്റിലെ ഒരു ചെറിയ കെട്ടിടത്തിലായിരുന്നു, തുടക്കത്തിലെ മൂലധനം വെറും $25 (2021 ൽ ഏകദേശം $759 ഡോളർ [9] ). സഹപ്രവർത്തകയും സ്ഥാപകയുമായ സൂസന്ന ഓട്ടിസ് സംഭാവന ചെയ്ത കെട്ടിടത്തിലാണ് ആദ്യം ആശുപത്രി പ്രവർത്തിച്ചത്. ഇത് വ്യത്യാസം വരുത്തിയ ഒരു നാല് നില വീടായിരുന്നു. അതിന്റെ തുടക്കം മുതൽ, ആശുപത്രിയിൽ സ്ത്രീകൾക്ക് മാത്രമായിരുന്നു ജോലി കൊടുത്തിരുന്നത്. , സാറയും മറ്റ് സ്ഥാപക ഫിസിഷ്യൻമാരും ഇന്റേണൽ മെഡിസിൻ, സർജറി, പീഡിയാട്രിക്സ്, ഡെർമറ്റോളജി, ഒബ്സ്റ്റട്രിക്സ് / ഗൈനക്കോളജി, ന്യൂറോളജി, ഡെന്റിസ്ട്രി എന്നിവയിൽ സേവനങ്ങൾ നൽകി. സ്ഥാപകരിലൊരാളായ എം. ബ്ലാഞ്ചെ ടാസ്സി ഒരു ദന്തഡോക്ടറായിരുന്നു, അവരിലൂടെ ദന്തവൈദ്യസേവനങ്ങൾ നൽകാൻ ആശുപത്രിയെ പ്രാപ്തമാക്കുകയും ചെയ്തു. [10] [11]

ആശുപത്രി അതിന്റെ തുടക്കം മുതൽ തന്നെ ഒരു വൻ വിജയമായിരുന്നു. സമീപത്ത് താമസിക്കുന്ന ആളുകൾ ആശുപത്രിയുടെ ആവശ്യങ്ങൾക്കായി അവരുടെ അധ്വാനം സംഭാവന ചെയ്തു, അതുവഴി ഉണ്ടായിരുന്ന ഫണ്ട് ക്ഷാമം നികത്തിക്കിട്ടി. ആശുപത്രി അതിന്റെ ആദ്യ വർഷം ഏകദേശം 3760 രോഗികളെ ചികിത്സിച്ചു.. ന്യൂ ഓർലിയൻസ് ഡെയിലി ഡെൽറ്റ  എന്ന പത്രത്തിന്റെ ഒരു ദിവസത്തെ പത്ര വിൽപനയുടെ തുക സംഭാവന ഉൾപ്പെടെയുള്ള ധനസമാഹരണ ശ്രമത്താൽ 1908 മാർച്ചിൽ ആശുപത്രി ഒരു വലിയ ഇരുനില കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാനായി. അക്കാലത്ത്, ആശുപത്രിക്ക് ഔട്ട്-പേഷ്യന്റ് സേവനങ്ങൾക്ക് പുറമേ ഇൻ-പേഷ്യന്റ് സേവനങ്ങളും നൽകാമായിരുന്നു. ആശുപത്രിയുടെ വിജയം തിരിച്ചറിഞ്ഞ്, ലൂസിയാന സ്റ്റേറ്റ് ലെജിസ്ലേച്ചർ 1911-ൽ ആശുപത്രിക്ക് $10,000 അനുവദിച്ചു, അതിനുശേഷം ധനസഹായം തുടർന്നു. ആശുപത്രി ഒരു നഴ്സിംഗ് സ്കൂൾ സ്ഥാപിച്ചു, 1911 ൽ അതിന്റെ ആദ്യത്തെ നഴ്സുമാർക്ക് ബിരുദം നൽകി. ആശുപത്രിയും ക്ലിനിക്കും ന്യൂ ഓർലിയാൻസിലെ 625 ജാക്‌സൺ അവന്യൂവിലെ ഒരു വലിയ സൗകര്യത്തിലേക്ക് മാറ്റി. [12] [13]

1969-ൽ പുരുഷന്മാരെ രോഗികളായി പ്രവേശിപ്പിക്കുന്നതിനുള്ള നയം മാറിയെങ്കിലും അതുവരെ നിലവിലുള്ള ഒരു നയമെന്ന നിലയിൽ, ആശുപത്രിയും അനുബന്ധ ക്ലിനിക്കും അടിയന്തിര സാഹചര്യങ്ങളിൽ മാത്രം മുതിർന്ന പുരുഷന്മാരെ ചികിത്സിച്ചു. ആശുപത്രിയും ക്ലിനിക്കും രോഗികളെ അധികം ബുദ്ധിമുട്ടിക്കാതെ അവരവരുടെ കഴിവനുസരിച്ചുള്ള പ്രതിഫലം മാത്രമേ സ്വീകരിച്ചുള്ളൂ. [14]

ന്യൂ ഓർലിയൻസ് ഹോസ്പിറ്റലിലെയും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഡിസ്പെൻസറിയിലെ സ്ഥാപക ഗ്രൂപ്പിന്റെ നേതാവായി സാറ പൊതുവെ കണക്കാക്കപ്പെട്ടിരുന്നു. ആശുപത്രിയിലെ ഭരണപരമായ ഉത്തരവാദിത്തങ്ങൾക്ക് പുറമേ , പ്രസവചികിത്സയിലും ഗൈനക്കോളജിയിലും സാറ സാധാരണയായി ക്ലിനിക്കൽ സേവനങ്ങൾ നൽകിയിരുന്നു. ഹോസ്പിറ്റലിലെ രോഗികളിൽ പലരും അവളെ "ഡെയ്സി" എന്നും മരുമക്കൾക്കും "അങ്കിൾ ഡോക്" എന്നും വിളിച്ചിരുന്നു. അവളുടെ സംഭാവനകളിൽ, ആശുപത്രിയിലെയും ക്ലിനിക്കിലെയും രോഗികൾക്കുള്ള മരുന്നുകളുടെ ചെലവ് നികത്താൻ സാറ പെൻസിൽവാനിയയിലെ സിക്കിൾസ് ഫണ്ടിൽ നിന്ന് ധനസഹായം നേടി. [15] [16]

1917-ൽ ആശുപത്രിയിൽ 12,830 രോഗികളെ ചികിത്സിച്ചു, 419 ശസ്ത്രക്രിയകൾ അവിടെ നടത്തി. സിക്കിൾസ് ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് രോഗികൾക്ക് സൗജന്യമായി 5382 കുറിപ്പടികൾ നൽകപ്പെട്ടു. ആശുപത്രിയിലേക്കുള്ള പണത്തിന്റെ സ്വകാര്യ സംഭാവനകളും അക്കാലത്ത് വർദ്ധിച്ചുകൊണ്ടിരുന്നു. [17]

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

അവളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 1910-ൽ ന്യൂ ഓർലിയൻസ് ടൈംസ്-പിക്കായുൺ ലവിംഗ് കപ്പ് പുരസ്കാരം നൽകി സാറയെ ആദരിച്ചു. [18] ന്യൂ ഓർലിയൻസ് നഗരത്തിന്റെ 300 വർഷത്തെ ചരിത്രത്തിൽ ഗണ്യമായ സംഭാവന നൽകിയ 300 പേരെ ആദരിച്ചുകൊണ്ട് 2018-ൽ ന്യൂ ഓർലിയൻസ് ടൈംസ്-പിക്കായുൺ പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ "300 ഫോർ 300" എന്നതിന്റെ ഭാഗമായി സാറയെ ഉൾപ്പെടുത്തി.പത്രം ആർട്ടിസ്റ്റ് സെയ്ഗൻ സ്വാൻസണെക്കൊണ്ട് മായോയുടെ ഛായാചിത്രം വരപ്പിച്ചു. [19]

ന്യൂ ഓർലിയൻസ് സിറ്റി ഗവൺമെന്റ് സാറയുടെ ബഹുമാനാർത്ഥം പെൻ സ്ട്രീറ്റിന്റെ പേര് മാറ്റുന്നത് പരിഗണിച്ചു എങ്കിലും. 2021 മെയ് വരെ അക്കാര്യത്തിൽ മാറ്റം സംഭവിച്ചിട്ടില്ല. [20]

മരണം[തിരുത്തുക]

ആൻജീന പെക്റ്റോറിസ് [21] സംബന്ധമായ ഹൃദ്രോഗം മൂലം 1930-ൽ അന്തരിച്ച സാറയുടെ മൃതദേഹം മെറ്റേരി സെമിത്തേരിയിൽ സംസ്കരിച്ചു . മരണസമയം വരെ അവൾ ഒരു ഫിസിഷ്യനായും മാനുഷിക കാരണങ്ങൾക്കുവേണ്ടിയും പ്രവർത്തിച്ചിരുന്നു.[22] അവളുടെ ശവകുടീരത്തിൽ മറ്റ് സ്രോതസ്സുകളേക്കാൾ വ്യത്യസ്തമായ ജനനത്തീയതി ആണ് നൽകിയിരിക്കുന്നത്. (മേയ് 1869-നേക്കാൾ ഏപ്രിൽ 1870). [23]

റഫറൻസുകൾ[തിരുത്തുക]

  1. {{cite news}}: Empty citation (help)
  2. "Dr. Sara Mayo". nolaccsrc.org. City of New Orleans. Retrieved 1 May 2021.
  3. Duffy, John (February 1, 2000). "Mayo, Sara (1869-1930), physician and humanitarian reformer". American National Biography. doi:10.1093/anb/9780198606697.article.1201908. Retrieved 25 May 2021.
  4. "Dr. Sara Mayo". nolaccsrc.org. City of New Orleans. Retrieved 1 May 2021.
  5. {{cite news}}: Empty citation (help)
  6. Duffy, John (February 1, 2000). "Mayo, Sara (1869-1930), physician and humanitarian reformer". American National Biography. doi:10.1093/anb/9780198606697.article.1201908. Retrieved 25 May 2021.
  7. "Dr. Sara Mayo". nolaccsrc.org. City of New Orleans. Retrieved 1 May 2021.
  8. {{cite news}}: Empty citation (help)
  9. "Why a dollar today is worth only 3% of a dollar in 1905". in2013dollars.com. Official Data Foundation. Retrieved 9 June 2021.
  10. Gehman, Mary. "Sara Mayo Hospital - A Surprising Story". digitallibrary.tulane.edu. Tulane University. Retrieved 5 May 2021.
  11. Duffy, John (February 1, 2000). "Mayo, Sara (1869-1930), physician and humanitarian reformer". American National Biography. doi:10.1093/anb/9780198606697.article.1201908. Retrieved 25 May 2021.
  12. Gehman, Mary. "Sara Mayo Hospital - A Surprising Story". digitallibrary.tulane.edu. Tulane University. Retrieved 5 May 2021.
  13. Duffy, John (February 1, 2000). "Mayo, Sara (1869-1930), physician and humanitarian reformer". American National Biography. doi:10.1093/anb/9780198606697.article.1201908. Retrieved 25 May 2021.
  14. Gehman, Mary. "Sara Mayo Hospital - A Surprising Story". digitallibrary.tulane.edu. Tulane University. Retrieved 5 May 2021.
  15. Gehman, Mary. "Sara Mayo Hospital - A Surprising Story". digitallibrary.tulane.edu. Tulane University. Retrieved 5 May 2021.
  16. Duffy, John (February 1, 2000). "Mayo, Sara (1869-1930), physician and humanitarian reformer". American National Biography. doi:10.1093/anb/9780198606697.article.1201908. Retrieved 25 May 2021.
  17. "New Orleans Hospital and Dispensary for Women and Children". The New Orleans Medical and Surgical Journal. 70: 104. 1918.
  18. {{cite news}}: Empty citation (help)
  19. {{cite news}}: Empty citation (help)
  20. "Dr. Sara Mayo". nolaccsrc.org. City of New Orleans. Retrieved 1 May 2021.
  21. "Death notice". Journal of the American Medical Association. 94 (13): 1162. 1930.
  22. "Mayo, Sara Tew (1869-1930)". encyclopedia.com. Cafemedia Publishers. Retrieved 9 May 2021.
  23. "Dr. Sara Tew Mayo". findagrave.com. Find A Grave. Retrieved 11 May 2021.
"https://ml.wikipedia.org/w/index.php?title=സാറാ_ടി._മേയോ&oldid=3840629" എന്ന താളിൽനിന്ന് ശേഖരിച്ചത്