അൻജിന പെക്റ്റൊറിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മനുഷ്യ ഹൃദയത്തിന്റെ രേഖാചിത്രം

നെഞ്ചിൽനിന്നും നാലുഭാഗത്തേക്കും (പ്രത്യേകിച്ച് ഇടതു തോളിലേക്കും കൈയിലേക്കും) അതിവേദന വ്യാപിക്കുന്നതായി തോന്നുന്ന ഒരു ഹൃദ്രോഗമാണ് അൻജീന പെക്റ്റൊറിസ് (Angina Pectoris). ഹൃദയപേശികളിലേക്കുള്ള രക്തചംക്രമണം പെട്ടെന്നു കുറയുന്നതിൻറെ ഫലമായോ രക്തം കൂടുതൽ പമ്പുചെയ്യേണ്ട ആവശ്യകത പെട്ടെന്നുണ്ടാകുന്നതിൻറെ ഫലമായോ ആണ് സാധാരണ ഈ രോഗം ആരംഭിക്കുക. ധമനിവീക്കം (ആർട്ടിരിയോസ്‌ക്ലിറോസിസ്) ഇതിനു മതിയായ ഒരു കാരണമാണ്. പ്രമേഹവും വികാര വിക്ഷോഭവും ഇത്തരത്തിലുള്ള ഹൃദ്രോഗത്തിനു കാരണമാകാം.

ശരിയായ ചികിത്സയും വിശ്രമവും നൽകിയാൽ ഭയപ്പെടേണ്ട ആവശ്യമില്ലാത്ത ഒരു രോഗമാണിത്. വളരെ അപൂർവമായേ ഇതു രോഗിയുടെ മരണത്തിനിടയാക്കുന്നുള്ളു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അൻജിന_പെക്റ്റൊറിസ്&oldid=3623968" എന്ന താളിൽനിന്ന് ശേഖരിച്ചത്